Posted By user Posted On

fish boxയുഎഇയിൽ മ​ത്സ്യ​ബ​ന്ധ​നവുമായി ബന്ധപ്പെട്ട പു​തി​യ നി​യ​മം പു​റ​ത്തി​റ​ക്കി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വി​നോ​ദ​ത്തി​നോ മ​ത്സ​ര​ത്തി​നോ ആ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് fish box അ​ബൂ​ദ​ബി പു​തി​യ നി​യ​മം പു​റ​ത്തി​റ​ക്കി. ലൈ​സ​ൻസു​ണ്ടെ​ങ്കി​ലും പു​തി​യ നി​യ​മ​പ്ര​കാ​രം അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻസി നി​ർദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കൂ​ടി ഇ​ത്ത​രം മീ​ൻപി​ടി​ത്ത​ക്കാ​ർ പാ​ലി​ക്കേ​ണ്ടി​വ​രും. ‘താം’ ​സ​ർക്കാ​ർ സേ​വ​ന പോ​ർട്ട​ലി​ൽനി​ന്നാ​ണ് മ​ത്സ്യ​ബ​ന്ധ​ന ലൈ​സ​ൻസ് എ​ടു​ക്കേ​ണ്ട​ത്. ഒ​രാ​ഴ്ച​ത്തെ ലൈ​സ​ൻസി​ന് 30 ദി​ർഹ​വും ഒ​രു വ​ർഷ​ത്തേ​ക്ക് 120 ദി​ർഹ​വു​മാ​ണ് ഫീ​സ്. അ​പേ​ക്ഷ​ക​ർക്ക് 18നു ​മു​ക​ളി​ൽ പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന ലൈ​സ​ൻസു​ള്ള മു​തി​ർന്ന​വ​ർക്കൊ​പ്പം കു​ട്ടി​ക​ൾക്ക് പോ​കാം. വി​നോ​ദ മീ​ൻപി​ടി​ത്ത​ത്തി​ൽ ചൂ​ണ്ട​യും നൂ​ലും, സ്പി​യ​ർ ഗ​ൺ, അ​ല്ലെ​ങ്കി​ൽ ഏ​ജ​ൻസി നി​ഷ്‌​ക​ർഷി​ച്ചി​ട്ടു​ള്ള മ​റ്റേ​തെ​ങ്കി​ലും രീ​തി​ക​ളു​മാ​ണ് ഉ​ൾപ്പെ​ടു​ക.മീ​ൻപി​ടി​ത്ത​ത്തി​നു​ശേ​ഷം പി​ടി​ച്ച മ​ത്സ്യ ഇ​ന​ങ്ങ​ളും അ​വ​യു​ടെ അ​ള​വും ഏ​ജ​ൻസി​ക്ക് റി​പ്പോ​ർട്ടാ​യി ന​ൽക​ണം. മ​ത്സ​ര​ത്തി​ൽ പി​ടി​ക്കു​ന്ന മീ​നു​ക​ളെ​യും സ​മു​ദ്ര ജീ​വി​ക​ളെ​യും ക​ര​ക്കെ​ത്തി​ക്ക​ണ​മെ​ന്നും ഇ​വ വി​ൽക്കാ​നോ ട്രോ​ഫി ആ​യി സൂ​ക്ഷി​ക്കാ​നോ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ നി​ർദേ​ശി​ക്കു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *