Posted By user Posted On

road closed യുഎഇയിലെ പ്രധാന റോഡിൽ ഗതാഗതനിയന്ത്രണം, 5 ദിവസത്തേക്ക് റോഡ് അടയ്ക്കും; മുന്നറിയിപ്പുമായി അധികൃതർ

അബുദാബി; അബുദാബിയിലെ പ്രധാന റോഡിൽ പ്രധാന റോഡിൽ ഇന്ന്, ജൂൺ 2 വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗതനിയന്ത്രണം road closed ഏർപ്പെടുത്തുമെന്നും ​ഗതാ​ഗതം വഴി തിരിച്ച് വിടുമെന്നും മുന്നറിയിപ്പ്. എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് ഇക്കാര്യം അറിയിച്ചത്. യാസ് ദ്വീപ് – അബുദാബി ഭാഗത്തേയ്ക്കുള്ള റാംപിൽ അഞ്ച് ദിവസത്തേയ്ക്ക് ഭാഗികമായി റോഡ് അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി. റാംപിൻ്റെ ഇടത് പാത ഇന്ന് രാത്രി 10 മുതൽ തിങ്കളാഴ്ച( ജൂൺ 05) പുലർച്ചെ 5 വരെ അടയ്ക്കും. തിങ്കളാഴ്ച രാവിലെ 5 മുതൽ ബുധനാഴ്ച (ജൂൺ 07) പുലർച്ചെ 5 വരെ വലത് പാതയും അടയ്ക്കുമെന്ന് ഐടിസി അറിയിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പിന്തുടർന്ന് ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *