Posted By user Posted On

fire force യുഎഇയിൽ അഞ്ച് ബോട്ടുകൾക്ക് തീപിടിച്ചു; പ്രവാസി തൊഴിലാളിക്ക് പരിക്ക്

ഷാർജ; യുഎഇയിൽ അഞ്ച് ബോട്ടുകൾക്ക് തീപിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഷാർജ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന fire force അഞ്ച് തടി ബോട്ടുകൾക്കാണ് തീപിടിച്ചത്. ബോട്ടിലെ ഒരു തൊഴിലാളിക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.രാവിലെ 8.31ഓടെ തീപിടിത്തം ഉണ്ടായതായി ഷാർജ പോലീസ് അറിയിച്ചു. തുടർന്ന് സേനയുടെ എമർജൻസി റെസ്‌പോൺസ് ടീമിനെ സ്ഥലത്തേക്ക് അയച്ചു.എമിറേറ്റിലെ സിവിൽ ഡിഫൻസ് അധികൃതർ തീ നിയന്ത്രണ വിധേയമാക്കുകയും പരിക്കേറ്റ ഏഷ്യൻ തൊഴിലാളിയെ അൽ ഖാസിമി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തൊഴിലാളിക്ക് നിസാര പരിക്കുകളാണുള്ളതെന്നും ആവശ്യമായ ചികിത്സ നൽകിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *