Posted By user Posted On

buildingയുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം

ഷാർജ∙ ഷാർജ അൽ നഹ് ദയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.ഇന്നലെ building ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ബാൽക്കണിയിൽ നിന്നു വീണതെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ കുടുംബം കെട്ടിടത്തിന്റെ 17–ാം നിലയിലാണു താമസിച്ചിരുന്നത്. അപകട സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്നാണു ലഭിച്ച വിവരം. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. ഇവർ ഏത് രാജ്യക്കാരാണെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരായ പ്രവാസികൾ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *