Posted By user Posted On

mahzooz ae മഹ്സൂസിൽ ഇക്കുറിയും വമ്പൻ സമ്മാനം നേടി ഇന്ത്യൻ പ്രവാസി; നിങ്ങൾക്കും നേടാം കോടികൾ

ദുബൈ: യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിലൂടെ ഇക്കുറി ഭാ​ഗ്യമെത്തിയത് ഇന്ത്യൻ പ്രവാസിയെ തേടി mahzooz ae. 1,000,000 ദിർഹത്തിന്റെ ഉറപ്പുള്ള സമ്മാനത്തിന് എട്ടാമത്തെ അവകാശിയെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇത്തവണ. ശനിയാഴ്ച നടന്ന 126-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. 33432901 എന്ന റാഫിൾ ഐഡിയിലൂടെ സുമൈറാണ് ശനിയാഴ്ച രാത്രി 1,000,000 ദിർഹം നേടിയത്. പരിഷ്‍കരിച്ച സമ്മാനഘടന പ്രകാരമാണ് ഇപ്പോൾ നറുക്കെടുപ്പ് നടക്കുന്നത്. ഇപ്പോഴത്തെ സമ്മാനഘടന പ്രകാരം എല്ലാ ആഴ്ചയും ഒരാൾക്ക് 1,000,000 ദിർഹത്തിന്റെ സമ്മാനം ഉറപ്പാണ്. ആക 1,421 വിജയികൾ 1,544,750 ദിർഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അർഹരായില്ല. നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ നാലെണ്ണം യോജിച്ചുവന്ന 41 പേർ 200,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവർ ഓരോരുത്തർക്കും 4,878 ദിർഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ചുവന്ന 1,379 പേർ 250 ദിർഹം വീതം സ്വന്തമാക്കി. 9, 23, 36, 39, 42 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകൾ. സമ്മാനങ്ങൾ കൂടുതൽ ആകർഷകമായി മാറുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ പഴയപടി തന്നെ തുടരും. എന്നാൽ ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുള്ളത്. 35 ദിർഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം നൽകുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *