Posted By user Posted On

ലഹരിമരുന്ന് ഇടപാട്: 1300 വെബ്സൈറ്റുകൾ നിരോധിച്ച് ദുബായ് പൊലീസ്

ദുബായ്∙ ലഹരിമരുന്ന് ഇടപാട് നടത്തിയ 1300 വെബ്സൈറ്റുകൾ ദുബായ് പൊലീസ് നിരോധിച്ചു. യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി ചേർന്ന് സൈബർ കുറ്റകൃത്യ നിയമം അനുസരിച്ചാണ് നടപടി.

ഓൺലൈനിലെ നിയമവിരുദ്ധ ഇടപാടുകൾ നിരീക്ഷിക്കാൻ ദുബായ് പൊലീസ് ഇലക്ട്രോണിക് പട്രോളിങ് സംഘത്തെയും ചുമതലപ്പെടുത്തി. വാട്സാപ് മുഖേന ലഹരിമരുന്ന് ഇടപാട് നടത്തിവന്ന 100 പേരെ മുൻ വർഷങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.

സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് 901 നമ്പറിൽ വിളിച്ചോ ദുബായ് പൊലീസിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ബന്ധപ്പെട്ട് അറിയിക്കണമെന്നും അഭ്യർഥിച്ചു. 2022ൽ എമിറേറ്റിൽ നിന്ന് 2.5 ടണ്ണിലധികം ലഹരിമരുന്നുകളും 13 കോടി വേദനസംഹാരി ഗുളികകളും പിടിച്ചെടുത്തിരുന്നു.

എമിറേറ്റിനു പുറത്ത് 69 കോടി ദിർഹം വിലയുള്ള 4.7 ടൺ ലഹരിമരുന്ന് പിടിച്ചെടുക്കാനുള്ള സൂചനയും ദുബായ് പൊലീസ് നൽകിയിരുന്നു. ലഹരിമരുന്നിന് അടിമകളായ 458 പേരെ കഴിഞ്ഞ വർഷം പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *