Posted By user Posted On

passport പാസ്പോർട്ട് നഷ്ടമായാലും യുഎഇയിൽ പ്രവേശിക്കാം; താത്കാലിക എൻട്രി പെർമിറ്റിനെ കുറിച്ച് വിശദമായി അറിയാം

ദുബായ്; പ്രവാസികൾക്കിതാ സന്തോഷ വാർത്ത. ഇനി പാസ്പോർട്ട് നഷ്ടമായാലും യുഎഇയിൽ പ്രവേശിക്കാം passport. ഇതിനായി യുഎഇ രണ്ടു മാസത്തേക്കു താൽക്കാലിക പെർമിറ്റ് നൽകും. ഈ രണ്ട് മാസത്തിനുള്ളിൽ പുതിയ പാസ്പോർട്ട് നേടണമെന്നതാണ് വ്യവസ്ഥ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലാണ് എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ പാസ്പോർട്ട് നഷ്ടപ്പെട്ടവർ സമർപ്പിക്കേണ്ടത്. 3 പ്രവൃത്തി ദിവസത്തിനകം ഏതൊക്കെ രേഖകൾ നഷ്ടപ്പെട്ടു എന്ന വിവരം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദേശത്ത് നിന്നാണ് പാസ്പോർട്ട് നഷ്ടമായതെങ്കിൽ പാസ്പോർട്ട് നഷ്ടപ്പെട്ടതായി യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോർട്ടും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. ഒപ്പം പാസ്പോർട്ടിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ സമ്മതപത്രം, യുഎഇ വീസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണം. 150 ദിർഹമാണ് (ഏകദേശം 3300 രൂപ) ഇതിനായി നൽകേണ്ടി വരുന്ന ഫീസ്. യുഎഇയിൽ വച്ച് പാസ്പോർട്ട് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിൽ ആദ്യം തന്നെ തങ്ങളുടെ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകുകയാണ് വേണ്ടത്. കുട്ടികളുടെ പാസ്പോർട്ടാണ് നഷ്ടപ്പെട്ടതെങ്കിൽ രക്ഷിതാവാണ് പരാതി നൽകേണ്ടത്. കമ്പനികൾക്ക് കീഴിൽ തൊഴിലെടുക്കുന്നവരുടെ പാസ്പോർട്ടാണ് പോയതെങ്കിൽ കമ്പനി പൊലീസിൽ പരാതി നൽകണം.കമ്പനിയുടെ ലെറ്റർ ഹെഡിൽ സ്പോൺസറുടെ ഒപ്പും കമ്പനി സീലും പതിച്ച് വിലാസം രേഖപ്പെടുത്തിയിരിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *