Posted By user Posted On

expat പ്രവാസി മലയാളി യുവാവിനെ യുഎഇയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്;പ്രവാസി മലയാളി യുവാവിനെ യുഎഇയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി expat. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസാണ് മരിച്ചത്. 23 വയസ്സായിരുന്നു. ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിനു സമീപത്തെ റോഡരികിൽ വാഹനത്തിനു പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ചെമ്പുകടവ് പന്നിവെട്ടുംചാലിൽ അബ്ദുൽ സലീമിൻറെയും സുഹറയുടെയും മകനാണ് മരിച്ച ഫവാസ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *