Posted By user Posted On

cpas for expats വിസ, പാസ്പോർട്ട് കാലാവധി തീർന്നു, കൊടുത്തു തീർക്കാൻ കുന്നോളം ബാധ്യതകൾ; നാട്ടിലേക്ക് പോകാനാകാതെ യുഎഇയിൽ ഒളിവു ജീവിതം നയിച്ച് നിരവധി മലയാളികൾ

ഷാർജ; സ്വന്തം നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാൻ അതിയായ ആ​ഗ്രഹമുണ്ടെങ്കിലും cpas for expats അതിന് സാധിക്കാതെ യുഎഇയിൽ ഒളിവു ജീവിതം നയിക്കുകയാണ് നിരവധി ഇന്ത്യക്കാർ. ഇക്കൂട്ടത്തിൽ നല്ലൊരു ശതമാനവും മലയാളികളാണ്. വിവിധ കേസുകളിൽപ്പെട്ട് സ്വന്തം നാട്ടിലേയ്ക്ക് പോകാനാകാതെ വർഷങ്ങളായി ഇവർ യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്. 60 വയസ്സ് കഴിഞ്ഞ നിരവധി പേരാണ് ഇക്കൂട്ടത്തിലുള്ളത്. വിവിധ കേസുകളിൽപ്പെട്ട് സ്വന്തം നാട്ടിലേയ്ക്ക് പോകാനാകാതെ വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഒട്ടേറെ. ഇവരിൽ വലിയൊരു ശതമാനം മലയാളികളുമുണ്ട്. യുഎഇയിലെ അറിയപ്പെടുന്ന അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള പത്തോളം പേരെ ഷാർജയിൽ മാത്രം കണ്ടുമുട്ടിയത്.റസിഡൻസ് വീസ പുതുക്കാനോ പുതിയൊരു ജോലി നേടാനോ സ്വദേശത്തേയ്ക്ക് മടങ്ങാനോ കഴിയാത്തവരാണിവർ. സിവിൽ, കെട്ടിട വാടക തുടങ്ങിയ കേസുകളിൽപ്പെട്ടവരെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലുള്ളത്. ഉപജീവനം തേടി യുഎഇയിലെത്തി വർഷങ്ങളോളം തിരിച്ചുപോകാനാകാതെ മറ്റുള്ളവരുടെ സഹായത്തോടെ കഴിയുകയാണ് പലരും.നേരത്തെ സ്വന്തമായി ബിസിനസ് നടത്തിയും മികച്ച നിലയിൽ ജോലി ചെയ്തുമിരുന്നവർ തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തുപറയാൻ തയാറാകുന്നില്ല. പാസ്പോർട്ടും വീസയും കാലാവധി കഴിഞ്ഞതിനാൽ കേസുകൾ തീർത്ത് ഔട് പാസ് എടുത്തു മാത്രമേ ഇവർക്ക് നാട്ടിലേക്ക് പോകാൻ സാധിക്കുകയുള്ളു. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം പേരുടെ ദുരവസ്ഥ പുറം ലോകം അറിയുന്നത്. ഷാർജ റോളയിലെ ഒരു കുടുസ്സുമുറിയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശിയായ 70 കാരന് നാട്ടിൽ പോയി കുടുംബത്തെ കാണണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. 20 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം സ്വന്തമായി കമ്പനി നടത്തിവരികയും കടബാധ്യതകളിൽപ്പെട്ട് ജീവിതം നരകതുല്യമാകുകയുമായിരുന്നു. രണ്ടര ലക്ഷത്തോളം ദിർഹം ഇദ്ദേത്തിന് ബാധ്യതയുണ്ട്. ഈ പണം കൊടുത്ത് തീർത്താലേ നാട്ടിലേക്ക് പോകാൻ കഴിയു. പത്തു വർഷത്തിലേറെയായി മറ്റുള്ളവർ രഹസ്യമായി സഹായിക്കുന്നതിനാലാണ് കഴിഞ്ഞുകൂടുന്നത്. പകലന്തിയോളം റോളയിലെ തെരുവിൽ നിന്നും ഇരുന്നും സമയം കളയുന്ന ഇദ്ദേഹം ചുരുക്കം ചിലരുമായി മാത്രമേ ബന്ധപ്പെടുന്നുള്ളൂ. സ്വന്തമായി കമ്പനി നടത്തി ദുരിതത്തിലായ ഒരു 65 കാരനായ മലയാളി കൂടി ഷാർജയിലുണ്ട്. തൻറെ ഇപ്പോഴത്തെ അവസ്ഥ മറ്റുള്ളവർ അറിയാതിരിക്കാൻ പരിചയക്കാരുടെ മുന്നിൽ പെടാതെ മാറി നിൽക്കുകയാണ് ചെയ്യുന്നത്. പാസ്പോർട്, വീസാ കാലാവധി തീർന്നിട്ട് വർഷങ്ങളായെന്നും എത്രകാലം ഈ ജീവിതം തുടരാൻ കഴിയുമെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ബാധ്യതകൾ തീർത്ത് കേസ് ക്ലിയർ ചെയ്താൽ മാത്രമേ ഇവർക്ക് ഇനി നാട്ടിലെത്താൻ കഴിയുകയുള്ളൂ. ഒന്നുകിൽ പണം നൽകുക അല്ലെങ്കിൽ ഇവർക്കെതിരെ പരാതി നൽകി എതിർപാർട്ടി കടം എഴുതി തള്ളുകയോ വേണം. എന്നാൽ മാത്രമേ യാത്ര വിലക്ക് നീങ്ങുകയുള്ളൂ. പ്രശ്നങ്ങളിൽ നിന്ന് മോചനം നേടി നാട്ടിലേയ്ക്ക് തിരിച്ചുപോകാനാകാതെ നിരാശരായി രോഗിയായിത്തീർന്നവരും സ്വയം മരണത്തിനു കീഴടങ്ങുന്നവരും വരെ ഇവിടെയുണ്ട്. എഴുപതോ അതിനു മുകളിലോ പ്രായമുള്ളവരെ യുഎഇ നിയമപ്രകാരം ജയിലിൽ അടയ്ക്കാറില്ല. അടയ്ക്കണമെന്ന് എതിർപാർട്ടി നിർബന്ധം പിടിച്ചാലേ അതു ചെയ്യാറുള്ളൂ. എന്നാൽ, കേസ് ഉള്ളതിനാൽ പുതിയ ജോലി നേടുവാനും ഇവർക്ക് സാധിക്കുന്നില്ല. മറ്റുള്ളവരുടെ ദയദാക്ഷിണ്യത്താൽ മാത്രമാണ് ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സ്ഥലം എന്നിവയെല്ലാം ഈ പാവങ്ങൾ ലഭിക്കുന്നത്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് മരുന്ന് വാങ്ങാൻ പോലും കഴിയുന്നില്ല. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ സഹായം അനിവാര്യമാണെന്ന് അഡ്വ.പ്രീത പറയുന്നു. ഇന്ത്യൻ സർക്കാരിന് വയോധികരായ ഇത്തരം പ്രവാസികളുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുക എന്നാണ് പ്രീത ചോദിക്കുന്നത്. ഇവർക്ക് വേണ്ട നിയമസഹായങ്ങൾ ചെയ്യാൻ തയാറാണെന്നും അവർ പറഞ്ഞു. അഡ്വ. പ്രീതയെ ബന്ധപ്പെടാനുള്ള നമ്പർ – +971 52 731 8377.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *