Posted By user Posted On

flydubai bookingയുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം പറന്നത് 28 മണിക്കൂർ വൈകി; രാത്രി മുഴുവൻ വിമാനത്താവളത്തിലിരുന്ന് വലഞ്ഞ് യാത്രക്കാർ, പ്രായമായവരും കുട്ടികളുമടക്കമുള്ളവർക്ക് ദുരിതയാത്ര

ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കിയ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം പറന്നത് 28 മണിക്കൂർ വൈകിflydubai booking. ഞായറാഴ്ച രാവിലെ 9.30ന് ദുബൈ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക്​​ പുറപ്പെടേണ്ട സ്​പൈസ്​ ജെറ്റ്​ വിമാനമാണ്​ യാത്രക്കാരെ ദുരിതത്തിലാക്കിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ തിങ്കളാഴ്ച ഉച്ചക്ക്​ 1.30നാണ് വിമാനം യാത്രക്കാരെയും കൊണ്ട് കൊച്ചിയിലേക്ക് പറന്നത്. ഞായറാഴ്ച രാത്രി മുഴുവൻ ഭൂരിഭാ​ഗം യാത്രക്കാരും വിമാനത്താവളത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു.വിമാനത്താവളത്തിലെ കസേരയിലും നിലത്തുമായി യാത്രക്കാർ എറെനേരമാണ് ബുദ്ധിമുട്ടിയത്. ചിലരൊക്കെ വിമാനത്താവളത്തിലെ അധികൃതരുടെ സമ്മതം വാങ്ങി താമസ സ്ഥലത്തേക്ക് തിരിച്ച് പോകുകയും ചെയ്തു. എന്നാൽ, സന്ദർശക വിസക്കാർക്കും വിസ റദ്ദാക്കിയവർക്കും ​ പുറത്ത്​ പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഞായറാഴ്ച രാവിലെ 9.30 പുറപ്പെടേണ്ട വിമാനം ഉച്ചക്ക്​ 1.30ന്​ പുറപ്പെടുമെന്നായിരുന്നു യാത്രക്കാർക്ക് ആദ്യം ലഭിച്ച അറിയിപ്പ്. എന്നാൽ 1.30നും വിമാനം പുറപ്പെട്ടില്ല, പകരം സമയം 2.30ലേക്ക് മാറ്റി. പിന്നീട് വീണ്ടും സമയം 3.30ലേക്ക് മാറ്റി. എന്നാൽ ഈ സമയം ആയിട്ടും വിമാനം പറന്നില്ല. പിന്നീട് പുതിയ സമയത്തിന്റെ അറിയിപ്പൊന്നും കിട്ടിയതുമില്ല. യാത്ര അനിശ്ചിതമായി നീളുകയും ചെയ്തു. പിന്നീട് ഞായറാഴ്ച യാത്രിയോടെ വിമാനം തിങ്കളാഴ്ച രാവിലെ 9.30ന്​ പുറപ്പെടും എന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ താമസ സ്ഥലത്തേക്ക്​ മടങ്ങിയവർ രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തു. എന്നാൽ 9.30നും വിമാനം പുറപ്പെട്ടില്ല. പ്രായമായവരും കുട്ടികളും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരുമെല്ലാം ഇതോടെ വീണ്ടും കുടുങ്ങി. പിന്നീട് 28 മണിക്കൂറിന് ശേഷമാണ് വിമാനം പറന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം ഇത്രയധികം നേരം വൈകിയതിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ‌‌കൃത്യമായ വിവരങ്ങൾ നൽകാനോ യാത്രക്കാർക്ക് വേണ്ട സൗകര്യമൊരുക്കാനോ അധികൃതർ തയാറായില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *