Posted By editor1 Posted On

stole mobile phoneമരുന്ന് വാങ്ങാന്‍ പോയ ഫാര്‍മസിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി വനിത കുടുങ്ങി

ദുബായ് : യുഎഇയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പ്രവാസി വനിത. ഇവർക്ക് ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു. 36 വയസുകാരിയായ ഏഷ്യക്കാരിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഫാര്‍മസിയിലെത്തിയ ഒരു വനിതാ ഉപഭോക്താവിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. മരുന്ന് വാങ്ങാനെത്തിയ ഇവര്‍ ഫോണ്‍ മറന്നുവെച്ച് പോവുകയായിരുന്നു. പിന്നീട് ഫോണ്‍ നഷ്ടമായെന്ന് മനസിലായപ്പോള്‍ തിരികെ വന്ന് അന്വേഷിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫാര്‍മസിയിലെ ജീവനക്കാരോട് ചോദിച്ചെങ്കിലും അവര്‍ ആരും കണ്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥാപനത്തിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടത്. ഫോണ്‍ മറന്നുവെച്ച ശേഷം ഇവിടേക്ക് വന്ന മറ്റൊരു യുവതി ഫോണ്‍ എടുക്കുന്നതും പെട്ടെന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്‍തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മരുന്ന് വാങ്ങാൻ ഫാര്‍മസിയിലെത്തിയപ്പോൾ ആരോ മറന്നുവെച്ച ഫോണ്‍ കണ്ടപ്പോള്‍ അത് എടുക്കുകയായിരുന്നു. തുടർന്നാണ് സിം മാറ്റിയ ശേഷം ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *