Posted By user Posted On

ajman family courtകോ​വി​ഡ് പ​രി​ശോ​ധ​ന നടത്തിയ​ ​പണം ന​ൽ​കി​യി​ല്ല; കമ്പനിക്ക് പിഴയിട്ട് കോടതി

അബൂദബി: കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തിയതിനുള്ള പണം നൽകാതെ ajman family court ആരോ​ഗ്യ കേന്ദ്രത്തെ പറ്റിച്ച കമ്പനിക്ക് പിഴയിട്ട് കോടതി. കൊവിഡ് പരിശോധന നടത്തിയ വകയിൽ ​ 1,51,270 ദിര്‍ഹം ആരോഗ്യകേന്ദ്രത്തിന് നല്‍കാന്‍ കമ്പനിയോട് കോടതി നിർദേശിച്ചു. കമ്പനിയുടെ അഭ്യർത്ഥനപ്രകാരം സ്ഥാപനത്തിലെ ജീവനക്കാർ നിരവധി തവണ ആരോ​ഗ്യകേന്ദ്രത്തിൽ കൊവിഡ് പരിശോധന നടത്താൻ എത്തിയിരുന്നു. എന്നാല്‍, പരിശോധനകള്‍ പൂര്‍ത്തിയാക്കി ബിൽ നല്‍കിയപ്പോള്‍ കമ്പനി ഇതു നല്‍കാതിരിക്കുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നൽകാതായതോടെ ആരോ​ഗ്യകേന്ദ്രം കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരുടെയും ഭാഗങ്ങള്‍ കേട്ട കോടതി രേഖകള്‍ പരിശോധിച്ച ശേഷമാണ് കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന്കമ്പനിയോട് 1,51,270 ദിര്‍ഹം ആരോഗ്യ കേന്ദ്രത്തിനു നല്‍കാനും ഹരജി ഫയല്‍ ചെയ്ത സമയം മുതല്‍ കോടതി വിധിച്ച തുക നല്‍കുന്നതുവരെ തുകയുടെ അഞ്ചു ശതമാനം പിഴയായി നല്‍കാനും കോടതി നിർദേശിച്ചു. ആരോഗ്യകേന്ദ്രത്തിന്‍റെ കോടതിച്ചെലവും കമ്പനി വഹിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *