ഷാർജയിൽ തെരുവ് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതായി കാണിക്കുന്ന വീഡിയോ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിക്കുന്നുണ്ട്.
വീഡിയോ കണ്ടപ്പോൾ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞു
വൈകുന്നേരം ഒരു വ്യക്തി ലൈറ്റർ ഉപയോഗിച്ച് ഈ പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ കൂടെയുള്ളവർ ചിരിക്കുന്നതും വിഡിയോയിൽ ദൃക്ഷ്യമാണ് , പക്ഷേ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏകദേശം മൂന്ന് ആഴ്ച മുമ്പാണെന്ന് മനസ്സിലാക്കുന്നു. രക്ഷാപ്രവർത്തകർ സോഷ്യൽ മീഡിയയിലുടനീളം വീഡിയോ പങ്കിടുകയും സഹായത്തിനായി ഷാർജ പോലീസിനെ ബന്ധപ്പെടുകയും ചെയ്തു .
സോഷ്യൽ മീഡിയയിൽ സംശയിക്കപ്പെടുന്ന ഒരു അക്കൗണ്ട് ട്രാക്ക് ചെയ്തതിന് ശേഷം, വ്യക്തി ആരാണെന്ന് വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. അയാളുടെ ഐഡന്റിറ്റി പൂർണ്ണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അധികാരികൾക്ക് സൂചന ലഭിച്ചിട്ടുണ്ട് . ഇൻസ്റ്റാഗ്രാമിൽ ഈ ആളുടെ അക്കൗണ്ട് ഇപ്പോൾ പ്രൈവറ്റ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്. മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Category: Uncategorized
-

യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി
-

കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ് പൊലീസിന്റെ മറൈൻ റെസ്ക്യൂ യൂണിറ്റ് മേധാവി മേജർ മർവാൻ അൽ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.അപകടകരമായ കടൽ സാഹചര്യങ്ങൾക്കിടയിലും ദുബായ് മാരിടൈം റെസ്ക്യൂ ടീമിന്റെ ധീരവും വേഗമേറിയതുമായ പ്രവർത്തനം വലിയൊരു ദുരന്തം ഒഴിവാക്കി. ഈ ടീം രാപകൽ പ്രവർത്തിക്കുന്നുണ്ടെന്നും സമാന സാഹചര്യങ്ങളിൽ ഒട്ടേറെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും മേജർ മർവാൻ അൽ കഅബി കൂട്ടിച്ചേർത്തു.
നിയന്ത്രണം വിട്ട കപ്പൽ ബ്രേക്ക് വാട്ടറിന് സമീപം അപകടകരമാംവിധം ഒഴുകി നടക്കുന്നുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന യൂണിറ്റ് എല്ലാ സജ്ജീകരണങ്ങളോടും കൂടി അപകടകരമായ കടൽ സാഹചര്യങ്ങളെ നേരിടാൻ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോൾ വലിയ തിരമാലകളും രൂക്ഷമായ കാലാവസ്ഥയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ഇത് കടൽ രക്ഷാപ്രവർത്തനങ്ങൾ അതീവ അപകടകരമാക്കുന്ന സാഹചര്യമാണ്. എന്നിട്ടും ടീം മണിക്കൂറുകളോളം അക്ഷീണപ്രവർത്തനം നടത്തുകയും ശക്തമായ കാറ്റിനെ അതിജീവിച്ച് കപ്പലിലുള്ളവരുടെ അടുത്തേക്ക് എത്തുകയും ചെയ്തു. ഓരോരുത്തരായി 14 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടീമിന്റെ ധീരതയെയും അച്ചടക്കത്തെയും വേഗതയേറിയ പ്രതികരണത്തെയും അധികൃതർ അഭിനന്ദിച്ചു. രക്ഷപ്പെട്ട യാത്രക്കാർ തങ്ങളുടെ ജീവൻ രക്ഷിച്ചതിന് ടീമിനോട് നന്ദി പ്രകടിപ്പിച്ചു. പലരും തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നുവെന്നും ടീമിന്റെ നിർഭയവും ദയയും നിറഞ്ഞ പ്രതികരണമാണ് തങ്ങളെ രക്ഷിച്ചതെന്നും പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

യുഎഇയിലെ ഈ ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്ന്, നൽകുന്നതോ സൗജന്യമായും
യുഎഇയിലെ ഒരു ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്നാണ്, അത് നൽകുന്നത് സൗജന്യമായുമാണ്. കടൽവെള്ളത്തെയോ, മുനിസിപ്പൽ വെള്ളത്തെയോ, ഭൂഗർഭജലത്തെയോ ആശ്രയിക്കാതെ, അന്തരീക്ഷത്തിലെ ഈർപ്പം ശേഖരിച്ച് ശുദ്ധവും ധാതുക്കളാൽ സമ്പന്നവുമായ വെള്ളമാക്കി മാറ്റി അതിഥികൾക്ക് ദിവസവും സൗജന്യമായി നൽകുകയാണ് ഈ ഹോട്ടൽ. എയർ-ടു-വാട്ടർ’ പ്ലാന്റ് എന്ന് പേരുള്ള ഈ സംവിധാനം, ഹോട്ടലിന്റെ പരിസരത്ത് നിന്ന് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കാൻ ബഹി അജ്മാൻ പാലസ് ഹോട്ടലിനെ സഹായിച്ചു. മാനേജ്മെന്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മാസങ്ങളിൽ നൂറുകണക്കിന് കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഹോട്ടലിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. “ഈ വെള്ളം കടലിൽ നിന്നോ, ഭൂമിയിൽ നിന്നോ, ഏതെങ്കിലും യൂട്ടിലിറ്റി ലൈനിൽ നിന്നോ വരുന്നതല്ല; ഇത് നേരിട്ട് വായുവിൽ നിന്നാണ് വരുന്നത്,” ബഹി പാലസ് അജ്മാൻ ഏരിയ ജനറൽ മാനേജർ ഇഫ്തിഖാർ ഹംദാനി പറഞ്ഞു. “ഞങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം ഉപയോഗിച്ച്, ഫിൽട്ടറുകളുടെയും യുവി ശുദ്ധീകരണത്തിന്റെയും പല പാളികളിലൂടെ കടത്തിവിട്ട്, വീണ്ടും ഉപയോഗിക്കാവുന്ന ഗ്ലാസ് കുപ്പികളിൽ നിറയ്ക്കുകയാണ്. ഇതിന്റെ ഫലം ശുദ്ധവും, കുടിക്കാൻ മികച്ചതുമായ വെള്ളമാണ്.
പ്രവർത്തന രീതി
മെഷീൻ പരിസ്ഥിതിയിൽ നിന്ന് ഈർപ്പമുള്ള വായു വലിച്ചെടുക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. ഫ്രിഡ്ജിൽ നിന്ന് തണുത്ത കുപ്പി പുറത്തെടുക്കുമ്പോൾ വെള്ളം രൂപം കൊള്ളുന്നത് പോലെ, ഈർപ്പം വെള്ളത്തുള്ളികളായി മാറുന്നത് വരെ വായു തണുപ്പിക്കുന്നു. ഈ തുള്ളികൾ ശേഖരിച്ച്, ഫിൽട്ടർ ചെയ്യുകയും, യുവി ലൈറ്റ്, ധാതു സമ്പുഷ്ടീകരണം എന്നിവയുൾപ്പെടെ നിരവധി ശുദ്ധീകരണ ഘട്ടങ്ങളിലൂടെ കടത്തിവിടുകയും ചെയ്യുന്നു. 85 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ആവിയിലും വെള്ളത്തിലും അണുവിമുക്തമാക്കിയ ഗ്ലാസ് കുപ്പികൾ ശുചിത്വമുള്ള ബോട്ടിലിംഗ് സംവിധാനം ഉപയോഗിച്ച് നിറച്ച്, മൂന്ന് മാസം വരെ കാലാവധിയുള്ള എക്സ്പയറി തീയതികളോടെ സീൽ ചെയ്യുന്നു. മുഴുവൻ സജ്ജീകരണവും ഹോട്ടൽ നിരീക്ഷിക്കുകയും പ്ലാന്റ് നിർമ്മാണ കമ്പനി പരിപാലിക്കുകയും ചെയ്യുന്നു, കൂടാതെ വെള്ളം സർക്കാർ ആരോഗ്യ അധികാരികൾ പതിവായി പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. “ഇത് പരിസ്ഥിതി സൗഹൃദം മാത്രമല്ല, സുരക്ഷിതവും ഉന്മേഷദായകവുമാണ്,” ഹംദാനി പറഞ്ഞു. “വെള്ളം ഉയർന്ന നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമാണ്, അതിഥികൾക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.”
പ്രതിദിന ഉത്പാദനവും ഉപയോഗവും
ഈ വർഷം ജനുവരിയിൽ ഹോട്ടൽ എയർ-ടു-വാട്ടർ സിസ്റ്റം ഉപയോഗിക്കാൻ തുടങ്ങി, നിലവിൽ പ്രതിദിനം 1,000 ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ, 700 ലിറ്റർ വെള്ളം അതിഥികളുടെ ആവശ്യം നിറവേറ്റാൻ മതിയാകും. വിരുന്നുകളിലോ വലിയ പരിപാടികളിലോ, എല്ലാവർക്കും വെള്ളം നൽകുന്നതിനായി ഉത്പാദനം 1,000 ലിറ്ററായി വർദ്ധിപ്പിക്കുന്നു. ഈ സംവിധാനം സ്ഥാപിക്കുന്നതിന് മുമ്പ്, ഹോട്ടൽ പ്രതിദിനം 700-ലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചിരുന്നു. ഗ്ലാസ് കുപ്പികളിലേക്കും ഇൻ-ഹൗസ് ജല ഉത്പാദനത്തിലേക്കും മാറിയത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഹോട്ടലിനെ സഹായിച്ചു. “പ്രതിമാസം ആയിരക്കണക്കിന് കുപ്പികൾ മാലിന്യത്തിലേക്ക് പോയിരുന്നു. അത് പരിസ്ഥിതിക്ക് നല്ലതല്ല,” ഹംദാനി പറഞ്ഞു. “പ്ലാസ്റ്റിക് ഒഴിവാക്കുന്നതിലൂടെ, ഉത്തരവാദിത്തമുള്ള ഹോസ്പിറ്റാലിറ്റിയിലേക്ക് ഞങ്ങൾ ഒരു വലിയ ചുവടുവെപ്പ് നടത്തി.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍
യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിട്ട് മലയാളികള്‍. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനുമുള്ള തീവ്രശ്രമങ്ങൾക്കിടെയാണ് മലയാളികളുടെ കമന്‍റുകള്‍ ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരന്‍റെ ആത്മാവ് പൊറുക്കില്ല’, ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണം’ എന്നു തുടങ്ങിയ കമന്‍റുകള്‍ പോസ്റ്റിന് താഴെ കാണാം. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തലാലിന്‍റെ സഹോദരന്‍റെ പോസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പ് നല്‍കരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്നാല്‍, നിമിഷപ്രിയക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മാപ്പ് നല്‍കരുതെന്ന തരത്തില്‍ തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കപ്പെടുന്ന കമന്‍റുകള്‍ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്
ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, വിപഞ്ചികയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ഷാർജ ഫോറൻസിക് വിഭാഗത്തിലായുരുന്നു രണ്ട് മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹം ഏറ്റുവാങ്ങാനായി നാട്ടിൽ നിന്ന് വിപഞ്ചികയുടെ മാതാവ് ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും ഷാർജയിലെത്തിയിരുന്നു. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാൽ, തനിക്ക് യാത്രാ വിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.
തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭർത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കൾ ചർച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാർജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനൽകുകയും തുടർന്ന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് വിലക്കിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും
അബുദാബിയിലെയും ദുബായിലെയും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസ്സമില്ലാത്തതുമായ പാർക്കിങ് സംവിധാനം ഒരുക്കി പാർക്കോണിക്. സാലിക് പിജെഎസ്സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ വഹദ മാളിലും ദൽമ മാളിലും ഈ മാസം 18 മുതൽ പണമടച്ചുള്ള പാർക്കിങ് നിലവിൽ വരും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ-പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൽമ മാളിൽ തിങ്കൾ മുതൽ വെള്ളി വരെ ആദ്യ മൂന്ന് മണിക്കൂർ പാർക്കിങ് സൗജന്യമാണ്. അതിനുശേഷം മണിക്കൂറിന് 10 ദിർഹം ഈടാക്കും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ദൽമ മാളിൽ സാലിക് വഴിയാണ് പണമടയ്ക്കാൻ കഴിയുക. എന്നാൽ, അൽ വഹദ മാളിൽ സാലിക് പേയ്മെന്റ് ഓപ്ഷനില്ല.
പകരം പാർക്കോണിക് ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ മാളിലെ പേയ്മെന്റ് കിയോസ്കുകൾ വഴി പണമടയ്ക്കാം. ദുബായിൽ പാം ജുമൈറയിലെ ഗോൾഡൻ മൈൽ ഗാലേറിയ, ജബൽ അലിയിലെ ടൗൺ മാൾ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് സ്പോർട്സ് സിറ്റി, പാം മോണോറെയിൽ എന്നിവിടങ്ങളിലും ഇപ്പോൾ പാർക്കോണിക് സംവിധാനം ലഭ്യമാണ്. ഈ സ്ഥലങ്ങളിൽ സാലിക് വഴിയുള്ള പണമടച്ച് ടിക്കറ്റില്ലാത്ത പാർക്കിങ് ആണ്. കൂടാതെ, ദുബായ് പുതിയ ഗോൾഡ് സെന്ററിലെ ചില കെട്ടിടങ്ങളിലും ഇൗ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
മണിക്കൂറിന് 10 ദിർഹമാണ് ഈടാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും പുറത്തിറങ്ങാനും തടസ്സങ്ങളില്ലാതെ പോകാൻ ഈ സംവിധാനം സഹായിക്കുന്നു. കഴിഞ്ഞ നവംബറിൽ പാർക്കോണിക്കും ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് പിജെഎസ്സിയും തമ്മിൽ സഹകരണ കരാറിൽ എത്തിയിരുന്നു. ഇതിലൂടെ പാർക്കിങ് ചാർജുകൾ വാഹന ഉടമയുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

വിമാനകമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ വർധന; നേട്ടവുമായി യുഎഇ വിമാനത്താവളം
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന കമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ 16.6 ശതമാനം വളർച്ച. പ്രതിവർഷം 4.5 കോടി യാത്രക്കാരെ സ്വീകരിക്കാൻ കഴിയും എന്നതാണ് വിമാനത്താവളത്തിന്റെ പ്രത്യേകത. ഒരേ സമയം 79 വിമാനങ്ങൾക്ക് പറന്നിറങ്ങാനാകും. ഈ വർഷം രണ്ടാം പാദത്തോടെ 1.2 കോടി സീറ്റു ശേഷി അബുദാബിയുമായി ബന്ധിപ്പിച്ചുള്ള സർവീസുകൾക്കുണ്ടാകും. കഴിഞ്ഞ വർഷം ഇത് 80.8 ലക്ഷമായിരുന്നു. വൺവേ സീറ്റ് ശേഷി ഈ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിക്കും. 2024 ൽ അബുദാബി വിമാനത്താവളം 2.94 യാത്രക്കാരാണ് ഉപയോഗിച്ചത്.
മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധന. നിലവിൽ 125 വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്ന് സർവീസുണ്ട്. 2024 ൽ മാത്രം പുതിയ 29 വിമാനത്താവളങ്ങളിലേക്ക് അബുദാബിയിൽ നിന്നു സർവീസുകൾ ആരംഭിച്ചു. പത്ത് പുതിയ വിമാനക്കമ്പനികളും സർവീസിൽ കണ്ണി ചേർന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ്-അബുദാബി റോഡിലെ വാഹനാപകടത്തിൽ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി (43) മരിച്ചു. ദുബായിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. അബൂദാബിയിലെ കമ്പനിയിൽ പിആർഒ ആണ്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരുക്കേറ്റു. മൃതദേഹം ഇന്നു നാട്ടിലെത്തും. പി.എം.അബ്ദുൽ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ ഫാത്തിമത്ത് തസ്നി. മക്കൾ: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ. സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ശമീമ, റഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

യുഎഇയിലെ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്
യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി നമ്പര്‍ (31)2025 ആണ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചത്. ദുബൈ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാർക്കും ഈ നിയമം ബാധകമാകും. ഇതിൽ ദുബൈ ഇന്‍റര്‍നാഷണൽ ഫിനാൻഷ്യൽ സെന്‍ററും (DIFC)ഉൾപ്പെടുന്നു. ഇതോടെ, ജുഡീഷ്യൽ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്‍റെ പരിധിയിലാകും. എന്നാൽ, സൈനിക പരിശീലനത്തിലിരിക്കുന്ന കേഡറ്റുകൾക്ക് ഈ നിയമം ബാധകമല്ല.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂർണവേതനത്തിൽ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറൽ ഉത്തരവ് വ്യക്തമാക്കുന്നു. ഈ വിവാഹാവധി, ജീവനക്കാർക്ക് അവരുടെ തൊഴിൽ സ്ഥലത്തെ മാനവ വിഭവശേഷി നിയമപ്രകാരം ലഭ്യമായ മറ്റ് അവധികളുമായി സംയോജിപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവാവ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വച്ചാണ് അഫ്സലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. കുറച്ചുദിവസം മുൻപ് അഫ്സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെത്തുടർന്ന് നാട്ടിലേക്കു തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഹാജറ, തസ്നീമ, ഉമ്മുക്കുൽസു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; ഇതാ വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചർ ഇനി സ്വകാര്യ ചാറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.
ഇതോടെ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ, കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ, സഹപ്രവർത്തകരുമായുള്ള മീറ്റിംഗുകൾ എന്നിവയെല്ലാം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാനും ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാനും സാധിക്കും. വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും.
iOS-നുള്ള വാട്‌സ്ആപ്പിൻറെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ (25.2.10.73) ഈ പുത്തൻ ഫീച്ചർ എത്തിയിട്ടുണ്ട്. മറ്റുള്ളവരിലേക്ക് ഇത് ഉടനെത്തുമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഇവൻറുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
പുതിയ ഫീച്ചറുകൾ
.ഇവന്റ് ഷെഡ്യൂളിംഗ്: തീയ്യതി, സമയം, സ്ഥലം എന്നിവ ഉൾപ്പെടെ ഇവന്റുകൾ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം.
.ഓർമ്മപ്പെടുത്തലുകൾ: ഇവന്റുകൾക്ക് തൊട്ടുമുൻപ് ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാം.
.ഓഡിയോ, വീഡിയോ കോളുകൾ: ഇവന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാം.
-

ശ്രമങ്ങൾ വിഫലമാകുമോ? നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം: സഹോദരന്റെ പ്രതികരണം പുറത്ത്
നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ‘‘ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കി’’– സഹോദരൻ പറഞ്ഞു.
കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരൻ വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്. സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയാറായെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

യുഎഇയിലെ കുടുംബത്തിലെ മൂന്നുപേരുടെ മരണം; പ്രതിക്ക് വധശിക്ഷ നൽകണം, വിചാരണ ഉടന്‍
യുഎഇയിലെ കുടുംബത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ബന്ധുക്കളുടെ ആവശ്യം. കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. കേസ് കോടതിയിലേക്ക് മാറ്റിയതായും ആദ്യ വാദം കേൾക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ വേഗത്തിൽ പൂർത്തിയാകുമെന്നാണ് നിയമ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മരിച്ചവരുടെ കുടുംബം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ‘കേസ് നിയമത്തിന്റെ കൈകളിലേക്ക് ഞങ്ങൾ വിടുന്നു’. യുഎഇ നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും വിധിക്കായി കാത്തിരിക്കുകയാണെന്നും മരിച്ചവരുടെ മകനും സഹോദരനുമായ മാഹർ സലേം വഫായി പറഞ്ഞു. ഈ വർഷം മേയ് അഞ്ചിന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 66 വയസുള്ള അമ്മയും 36, 38 വയസുള്ള രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്. 47 വയസുള്ള മറ്റൊരു മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവും നാല് സഹോദരിമാരും വീട്ടിലുണ്ടായിരുന്നപ്പോഴാണ് വാഹനം പോകുന്ന വഴി സംബന്ധിച്ച തർക്കം ആരംഭിച്ചത്. അയൽപ്പക്കത്ത് താമസിച്ചിരുന്ന 55 കാരനായ യെമൻ പൗരനാണ് കേസിലെ പ്രതി. ഇയാൾ തർക്കത്തെ തുടർന്ന് പെട്ടെന്ന് അക്രമാസക്തനാകുകയും ഒരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഇരകളുടെ സഹോദരനുമായ മാഹർ സാലെം വഫായി പറഞ്ഞു. തർക്കം തുടങ്ങിയപ്പോൾ കൊല്ലപ്പെട്ടവർ അവിടെ നിന്ന് മാറാൻ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്നാണ് വെടിയുതിര്‍ത്തത്. യാസ്മിൻ (38) ആയിരുന്നു ആദ്യം ആക്രമിക്കപ്പെട്ടത്. പ്രതി അവരുടെ പിന്നാലെ ഓടി തലയ്ക്ക് വെടിവച്ചു. മറ്റൊരു സഹോദരി അടുത്തേയ്ക്ക് വന്നപ്പോൾ അവരെയും വെടിവച്ചു. ഈ ഭീകരമായ രംഗം ഒഴിവാക്കാൻ ശ്രമിച്ച മാതാവിനും സഹായിക്കാൻ ഓടിയെത്തിയ മറ്റൊരു സഹോദരിക്കും വെടിയേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ 11 വയസുള്ള മകൻ ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു.
-

വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; യുഎഇയിൽ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക
വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക. ദുബായിലെ ഇന്ത്യൻ ബാങ്ക് കൺസൾട്ടന്റായ സതീഷ് ഗഡ്ഡെ (അഭ്യർഥന പ്രകാരം പേര് മാറ്റിയിരിക്കുന്നു) ഒരു ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 100,000 ദിർഹമാണ് നഷ്ടപ്പെട്ടത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകി. വ്യക്തിഗത വായ്പയിലൂടെ കടം വാങ്ങിയ അദ്ദേഹം ഇപ്പോൾ 8,000 ദിർഹം പ്രതിമാസ തവണകളായി തിരിച്ചടച്ചു. ഇത് അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ പകുതിയിലധികം വരും. വാട്ട്‌സ്ആപ്പ് ചാറ്റുകളിലൂടെയാണ് മുഴുവൻ തട്ടിപ്പും പുറത്തുവന്നത്. ഗാഡ്ഡെയെ ഒരു ഗ്രൂപ്പിൽ ചേർത്തു, തന്നെ കബളിപ്പിച്ച ആളുകളുമായി ഒരിക്കൽ പോലും സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഏപ്രിലിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള, പ്രതിമാസം 14,000 ദിർഹം ശമ്പളം വാങ്ങുന്ന ഗാഡ്ഡെയെ സ്റ്റോക്ക് മാർക്കറ്റ് സ്ട്രാറ്റജി സി4 എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ഗ്രൂപ്പിൽ 137 അംഗങ്ങളുണ്ടായിരുന്നു, ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്ന അഡ്മിൻമാരാണ് ഇത് കൈകാര്യം ചെയ്തത്. “ആദ്യം, ഞാൻ സന്ദേശങ്ങൾ അവഗണിച്ചു. എന്നാൽ പിന്നീട് അംഗങ്ങൾ വലിയ ലാഭത്തിന്റെയും നിക്ഷേപ സ്ലിപ്പുകളുടെയും സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അത് ബോധ്യപ്പെടുത്തുന്നതായി തോന്നി”, ഗാഡ്ഡെ പറഞ്ഞു. ഒടുവിൽ, അഡ്മിൻമാരിൽ ഒരാളിൽ നിന്ന് അദ്ദേഹത്തിന് വ്യക്തിപരമായി മാർഗനിർദേശം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്വകാര്യ സന്ദേശം ലഭിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ, ഗാഡ്ഡെയെ ArmorCapital.net എന്ന പ്ലാറ്റ്‌ഫോമിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ പ്രോത്സാഹിപ്പിച്ചു.
അഡ്മിന്റെ നിർദ്ദേശങ്ങൾ പാലിച്ച്, അദ്ദേഹം രണ്ട് ഗഡുക്കളായി 65,000 ദിർഹം യുഎഇ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. കൂടാതെ അദ്ദേഹം തന്റെ ഇന്ത്യൻ അക്കൗണ്ടുകളിൽ നിന്ന് 800,000 രൂപ (ഏകദേശം 35,000 ദിർഹം) തട്ടിപ്പുകാർ നൽകിയ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നാലെ, ഔദ്യോഗിക രേഖകള്‍ പോലെ തോന്നിക്കുന്ന ഒന്ന് അയച്ചു. ഈ സർട്ടിഫിക്കറ്റുകൾ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t -

വ്യാജ വിസ ഉപയോഗിച്ചെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ അറസ്റ്റിലായി, പിന്നാലെ യുഎഇയിൽ നിന്ന് നാടുകടത്തി
വ്യാജ വിസ ഉപയോഗിച്ച ഏഴ് ഇന്ത്യൻ യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. ശേഷം മുംബൈയിലേക്ക് നാടുകടത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ടൂറിസ്റ്റ് വിസയിൽ ദുബായിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. തുടർന്ന്, സുരക്ഷാ സവിശേഷതകൾ ഇല്ലാത്ത വ്യാജ ലക്സംബർഗ് എംപ്ലോയ്‌മെന്റ് ഷെങ്കൻ വിസകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ പ്രതികൾ വിനോദസഞ്ചാരികളായി യൂറോപ്പിലെത്താനും തുടർന്ന് ലക്സംബർഗിലും മറ്റ് രാജ്യങ്ങളിലും സ്ഥിരതാമസമാക്കാനും പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്നു. മുംബൈയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം സഹർ പോലീസ് വ്യക്തികളെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞു. ടൂറിസ്റ്റ് വിസകളും വ്യാജ ഷെങ്കൻ വിസകളും നിർമ്മിച്ച ഗുജറാത്ത് സ്വദേശിയായ ഒരു ഏജന്റാണ് ഇതിനു പിന്നിൽ. ഈ വിസകൾ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കാൻ അനുവദിക്കുമെന്നും അവർക്ക് എളുപ്പത്തിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്നും ഏജന്റ് ഏഴ് പേര്‍ക്ക് ഉറപ്പ് നൽകിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-

ആരുടേയെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കുക; സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് വിനയായി, ജയിലിലായ മലയാളിക്ക് നാലര മാസത്തിന് ശേഷം മോചനം
സൗദിയില്‍ നിരോധിത മരുന്നുമായി ഉംറക്കെത്തി പിടിയിലായ മലയാളിക്ക് ഒടുവില്‍ മോചനം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയില്‍ പിടിയിലായത്. കുടുംബ സമേതം ഉംറക്കെത്തിയ മുസ്തഫയ്ക്ക് നാലര മാസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. അയല്‍വാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നല്‍കാനായി കൊടുത്തുവിട്ട വേദനാസംഹാരി ഗുളികയാണ് പ്രശ്നമായത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

പ്രകൃതിവാതക ഉൽപാദനം: 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്
ദോഹ: പ്രകൃതിവാതക ഉൽപാദനത്തിൽ 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനമാണ് ഖത്തറിന്റെ കുതിപ്പിന് കാരണം. പ്രതിവർഷം 142 മെട്രിക് ടൺ പ്രകൃതിവാതകം ഉൽപാദിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഊർജ മേഖലയിലെ റിസർച്ച് സ്ഥാപനമായ റിസ്റ്റാഡിന്റെ പഠനങ്ങൾ പ്രകാരം അടുത്ത അഞ്ച് വർഷം കൊണ്ട്
ഖത്തർ വൻകരയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉൽപാദകരാകും. 2024 ൽ 77.23 മെട്രിക് ടൺ എൽഎൻജിയാണ് ഖത്തർ ഉൽപാദിപ്പിച്ചത്. നോർത്ത് ഫീൽഡ് ഈസ്റ്റ്, നോർത്ത് ഫീൽഡ് സൗത്ത് പദ്ധതികളിൽ നിന്ന് പൂർണ തോതിലുള്ള ഉൽപാദനം സാധ്യമാകുന്നതോടെ 2027 ൽ ഇത് 126 മെട്രിക് ടണ്ണാകും, കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നോർത്ത് ഫീൽഡ് വെസ്റ്റിൽ നിന്ന് 2030 ൽ ഉൽപാദനം തുടങ്ങും. ഇതോടെ ഉൽപാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം വർധിച്ച് 142 മെട്രിക് ടണ്ണിലെത്തും. നിലവിൽ 16 ബില്യൺ ക്യുബിക് അടിയാണ് ഖത്തറിന്റെ പ്രതിദിന ഉൽപാദനം, ഇറാന്റേത് 25 ബില്യൺ ക്യുബിക് അടിയും. നിലവിൽ ആസൂത്രണം ചെയ്ത വികസന പ്രവർത്തനങ്ങൾ നടപ്പായാൽ ഖത്തറിന് ഇറാനെ മറികടക്കാം.
ആഗോള പ്രകൃതി വാതക കയറ്റുമതിയിൽ 18.8 ശതമാനം ഖത്തറിന്റെ സംഭാവനയാണ്. യുക്രൈൻ യുദ്ധത്തോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള പ്രകൃതി വാതകം വാങ്ങുന്നത് നിർത്തിയിരുന്നു. ഇതോടെ ഖത്തറിന്റെ എൽഎൻജിയ്ക്കുള്ള ആവശ്യകത കൂടി. ചൈനയാണ് ഖത്തറിന്റെ പ്രധാന വിപണി. ഇന്ത്യയടക്കമുള്ള ഇതര ഏഷ്യൻ രാജ്യങ്ങളിലേക്കും ഖത്തർ പ്രകൃതി വാതകം വിതരണം ചെയ്യുന്നുണ്ട്. ഈ വർഷാവസാനത്തോടെ ഇതര ഏഷ്യൻ രാജ്യങ്ങളെല്ലാം ചേർന്ന് ഉൽപാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എൽഎൻജി മിഡിലീസ്റ്റിൽ നിന്ന് ഉൽപാദിപ്പിക്കുമെന്നും റിസ്റ്റാഡ് എനർജിയുടെ പഠനം പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

‘മുടി മുറിപ്പിച്ചത് നീതുവിനെക്കാൾ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞ്’; വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒന്നാം പ്രതി
ഷാർജയിൽ ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക(32) ജീവനൊടുക്കിയതെന്നും കാട്ടി അമ്മ കേരളപുരം ചന്ദനത്തോപ്പ് രജിത ഭവനിൽ ഷൈലജ നൽകിയ പരാതിയിലാണു കേസ്. ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേർത്താണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോൾ ഷാർജയിലാണ്.
ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും വിപഞ്ചികയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.
നീതുവിനെക്കാൾ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞു മുഖം വികൃതമാക്കുന്നതിനായി മുടി മുറിപ്പിച്ചു. വിവാഹമോചനത്തിനു നിർബന്ധിക്കുകയും ഉപദ്രവിക്കുകയും വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു.
വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ഷാർജയിലെത്തി. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നൽകും. 17 നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷിന്റെ പീഡനത്തെ തുടർന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.
എന്നാൽ മണിക്കൂറുകൾക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇ ഇന്ത്യൻ കോൺസുലേറ്റ്, ഡിജിപി തുടങ്ങിയവർക്കു ബന്ധുക്കൾ പരാതി നൽകി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

മത്സ്യബന്ധന തുറമുഖങ്ങളിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുന്നു; പരിശോധന നടത്തി പരിസ്ഥിതി മന്ത്രാലയം
സമുദ്ര സംരക്ഷണ വകുപ്പ് വഴി, ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ, അതിർത്തി സുരക്ഷാ വകുപ്പുമായി സഹകരിച്ച് അൽ ഖോർ, അൽ റുവൈസ്, അൽ വക്ര എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംയുക്ത പരിശോധന നടത്തി.
പരിശോധനയ്ക്കിടെ, നിരവധി പരിസ്ഥിതി ലംഘനങ്ങൾ അവർ കണ്ടെത്തി. രാജ്യത്ത് പൂർണ്ണമായും നിരോധിച്ചിരിക്കുന്ന മത്സ്യബന്ധന ഉപകരണമായ മൾട്ടി-ഹെഡഡ് ഡ്രാഗ്‌നെറ്റുകൾ (മാൻഷാൽ) ഉപയോഗിക്കുന്ന ചില ബോട്ടുകൾ പിടിച്ചെടുത്തു. പരിസ്ഥിതി നിയമങ്ങൾ അനുസരിച്ച് ഈ ഉപകരണം ഉപയോഗിക്കുന്നതോ കൊണ്ടുപോകുന്നതോ കൈവശം വയ്ക്കുന്നതോ നിയമവിരുദ്ധമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

പ്രാദേശിക കർഷകരെ പിന്തുണക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം
ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) പ്രാദേശിക കർഷകരെ പിന്തുണയ്ക്കാൻ മികച്ച പരിശ്രമങ്ങൾ നടത്തുന്നുണ്ട്, തിരക്കേറിയ കൃഷി സീസണിൽ പ്രത്യേകിച്ചും. കർഷകരെ സഹായിക്കുന്നതിന് അവർ കൂടുതൽ വിഭവങ്ങളും ആധുനിക ഉപകരണങ്ങളും ചേർക്കുന്നു. ഫാമുകളിലേക്ക് നേരിട്ട് യന്ത്രങ്ങൾ എത്തിക്കുന്നതിന് ഫ്ലാറ്റ്ബെഡ് വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, ഇത് കാത്തിരിപ്പ് സമയം എട്ട് ദിവസത്തിൽ നിന്ന് വെറും രണ്ടോ മൂന്നോ ആയി കുറക്കുന്നു.
കാർഷിക സേവന പരിപാടിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ എന്ന് കാർഷിക സേവന വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫി ഖത്തർ ടിവിയിൽ വിശദീകരിച്ചു. ഈ പരിപാടി മൂന്ന് ഘട്ടങ്ങളിലായി കർഷകരെ പിന്തുണയ്ക്കുന്നു: നിലം ഒരുക്കൽ, കൃഷി സാമഗ്രികളുടെ വിതരണം, ഉൽപ്പന്നങ്ങൾ വിൽക്കാൻ സഹായിക്കുക എന്നിവയാണത്.
ആദ്യ ഘട്ടത്തിൽ, ജൂൺ മുതൽ ഓഗസ്റ്റ് വരെ ആവശ്യമായ യന്ത്രങ്ങൾ ഉപയോഗിച്ച് നിലം ഉഴുതുമറിക്കാനും നിരപ്പാക്കാനുമുള്ള സേവനങ്ങൾ മന്ത്രാലയം നൽകുന്നു. അതിനുശേഷം, കർഷകർക്ക് വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവ ലഭിക്കുന്നു. ഒടുവിൽ, പ്രാദേശിക വിപണികളിലൂടെയും “ഖത്തർ ഫാംസ്”, “പ്രീമിയം പ്രോഡക്റ്റ്” തുടങ്ങിയ സംരംഭങ്ങളിലൂടെയും ഉൽപ്പന്നങ്ങൾ വിൽക്കാൻ മന്ത്രാലയം സഹായിക്കുന്നു.
സേവനങ്ങൾ കൂടുതൽ നൽകുന്നതിന്, മന്ത്രാലയം മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിച്ചു: റൗദത്ത് അൽ ഫറാസ് (വടക്ക്), ഉമ്മുൽ സെനീം (മധ്യഭാഗം), അൽ ഷീഹാനിയ (തെക്ക്) എന്നിവിടങ്ങളിലാണത്. ഓരോ കേന്ദ്രത്തിലും കർഷകരെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വിദഗ്ദ്ധ ജീവനക്കാരുണ്ട്.
ഈന്തപ്പനകൾക്കുള്ള കീട നിയന്ത്രണം പോലുള്ള സഹായങ്ങൾ കർഷകർക്ക് ഓൺലൈനായി അഭ്യർത്ഥിക്കാം. അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ ഒരു സ്പെഷ്യലിസ്റ്റ് ഫാം സന്ദർശിച്ച് വേണ്ട സഹായങ്ങൾ നൽകും. കൃഷി പുതുക്കൽ, മണ്ണ് പരിശോധന, സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 85–90% സേവനങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.
പുതിയ ഉപകരണങ്ങൾക്ക് വഴി ഇപ്പോൾ പ്രതിദിനം രണ്ട് ഫാമുകളിൽ വരെ വിളവെടുക്കാൻ കഴിയുമെന്ന് അൽ യാഫി പറഞ്ഞു. കർഷകർ നേരിട്ട് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലാത്തവിധം എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

ജംറത്ത് അൽ-ഖൈസ്; വേനലിലെ ഏറ്റവും ചൂടേറിയ ഘട്ടം ഇന്ന് മുതൽ
വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അൽ-ഖൈസ് സീസണിന്റെ ആരംഭം ജൂലൈ 16 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.
ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കുമെന്നും അതിൽ മൂന്ന് ആന്തരിക സീസണുകൾ ഉൾപ്പെടുന്നുവെന്നും (അൽ ജവ്‌സ അൽ തന്യ, അൽ മുർസം, അൽ കിലൈബെയ്ൻ) ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ പ്രസ്താവനയിൽ, അൽ-അൻസാരി വ്യക്തമാക്കി.
കലണ്ടർ വർഷത്തിലുടനീളം അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനിലയ്ക്ക് പേരുകേട്ടതാണ് ഈ സീസൺ, അറേബ്യൻ ഉപദ്വീപിൽ ചിലപ്പോൾ താപനിലകൾ 50°C വരെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച് ജൂലൈ വരെ തുടരുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റായ അൽ ബവാരിഹ് കാറ്റ്, ‘സിമൂം’ എന്നറിയപ്പെടുന്ന സീസണൽ ചൂടുള്ളതും തീവ്രവും വരണ്ടതുമായ കാറ്റിന് അനുകൂലമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
അറേബ്യൻ ഗൾഫിലുടനീളമുള്ള ഹ്യൂമിഡിറ്റി അളവ് ഈ കാലയളവിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സീസണിൽ പകൽ സമയം കുറയുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യുമെന്നും ഈന്തപ്പന വിളവെടുപ്പിന് ഏറ്റവും ഉൽപ്പാദനക്ഷമമായ സീസണാണിതെന്നും അൽ-അൻസാരി വിശദീകരിച്ചു.
2025 ഓഗസ്റ്റ് 24 ന് പ്രവചിക്കപ്പെടുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ സീസൺ അവസാനിക്കുന്നുവെന്ന് അദ്ദേഹം ഉപസംഹരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

ഖത്തർ കസ്റ്റംസിന്റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പ്
‘ഖത്തറി കസ്റ്റംസ്’ എന്ന വ്യാജേന വ്യാജ ലിങ്കുകൾ അടങ്ങിയ തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് കസ്റ്റംസ് ജനറൽ അതോറിറ്റി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.
ഈ വഞ്ചനാപരമായ സന്ദേശങ്ങളിൽ പലപ്പോഴും വ്യാജ കസ്റ്റംസ് പാഴ്സലുകളെക്കുറിച്ച് പരാമർശിക്കുകയും സ്വീകർത്താക്കളോട് അവരുടെ വിലാസം അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു വ്യാജ ലിങ്ക് വഴി പേയ്‌മെന്റുകളോ ഫീസോ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു പ്രസ്താവനയിൽ, ഈ സന്ദേശങ്ങൾ അവരോ രാജ്യത്തെ മറ്റേതെങ്കിലും ഔദ്യോഗിക പങ്കാളിയോ നൽകുന്നില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുജനങ്ങളുമായുള്ള ആശയവിനിമയം ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകൾ വഴി മാത്രമാണെന്നും അതോറിറ്റി പറഞ്ഞു.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, അതോറിറ്റി പൊതുജനങ്ങളോട് ഇനിപ്പറയുന്നവ നിർദ്ദേശിക്കുന്നു:
– സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക
– വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ ഒരിക്കലും പങ്കിടരുത്
– ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി അധികാരികളുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സന്ദേശങ്ങൾ സ്ഥിരീകരിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇൻറർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു
ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.
നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിൻറെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേർഷൻ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കൾ പരീക്ഷിച്ചുതുടങ്ങി റിപ്പോർട്ടുകൾ. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ ആപ്പിൻറെ പ്രവർത്തനം. സമീപത്തുള്ള സ്മാർട്ട്‌ഫോണുകളെ എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങൾ പരസ്‌പരം കൈമാറുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ അനുവദിക്കുന്നു. വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഇൻറർനെറ്റ്, മൊബൈൽ നമ്പർ, അക്കൗണ്ട് ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കുന്നു.
ബിറ്റ്ചാറ്റ് പൂർണ്ണമായും ഒരു പിയർ-ടു-പിയർ (P2P) ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശമയയ്ക്കൽ ആപ്പാണ്. ഇതിന് സെർവറുകളോ ക്ലൗഡ് സ്റ്റോറേജോ സെൻസർഷിപ്പോ ഇല്ല എന്നതാണ് ഇതിൻറെ ഏറ്രവും വലിയ പ്രത്യേകത. ഇൻറർനെറ്റ് കണക്ഷനോ നെറ്റ്‌വർക്ക് കവറേജോ ഇല്ലാതെ തന്നെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നു. iOS-ൻറെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി ഇത് നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. കൂടാതെ അതിൻറെ ഓപ്പൺ സോഴ്‌സ് കോഡ് ഉടൻ ഗിറ്റ്ഹബ്ബിൽ റിലീസ് ചെയ്യും.
ബിറ്റ്ചാറ്റ് വൈ-ഫൈയോ മൊബൈൽ ഡാറ്റയോ ഉപയോഗിക്കുന്നില്ല. ഇത് ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ സമീപത്തുള്ള ബിറ്റ്ചാറ്റ് ഉപയോക്താക്കൾ പരസ്‍പരം കണക്റ്റുചെയ്യുകയും സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയും ചെയ്യുന്നു. ബിറ്റ്ചാറ്റ് ഇൻസ്റ്റാൾ ചെയ്ത ഒരാളുടെ അടുത്താണ് നിങ്ങൾ എങ്കിൽ, ആ ഉപകരണം വഴി നിങ്ങളുടെ സന്ദേശം അടുത്ത ഉപയോക്താവിലേക്ക് എത്താൻ കഴിയും. അതായത് പ്രകൃതി ദുരന്തങ്ങൾ, ഇൻറർനെറ്റ് തടസ്സങ്ങൾ അല്ലെങ്കിൽ സെൻസർഷിപ്പ് ഉള്ള പ്രദേശങ്ങളിൽ പോലും വളരെ ഉപയോഗപ്രദമാകുന്ന തികച്ചും പുതിയൊരു സന്ദേശമയയ്ക്കൽ മാർഗമാണിത്.
വാട്‌സ്ആപ്പ് പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടുകൂടിയ ബിറ്റ്‌ചാറ്റിൽ അയയ്ക്കുന്ന സന്ദേശങ്ങൾ ഉപയോക്താവിൻറെ ഫോണിൽ ലോക്കലായി സംഭരിക്കപ്പെടുന്നു. കൂടാതെ ഒരു സെർവറിലേക്കും പോകുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ആപ്പ് ഉപയോഗിക്കുന്നതിന്, ഫോൺ നമ്പറോ ഇമെയിലോ ലോഗിൻ ആവശ്യമില്ല എന്നതാണ്. അതായത്, ഉപയോക്താവിൻറെ ഐഡൻറിറ്റി പൂർണ്ണമായും മറഞ്ഞിരിക്കുന്നു. ഡിജിറ്റൽ ട്രാക്കിംഗ്, ഡാറ്റ മോഷണം എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തുന്നവർക്ക് ഈ ആപ്പ് വലിയൊരു ആശ്വാസമാണ്.
നിലവിൽ, ബിറ്റ്‌ചാറ്റിൻറെ പരിധി പരിമിതമാണ്. ഇത് iOS-ൽ ബീറ്റയിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ വാട്‌സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാൻ ഇതിന് കഴിഞ്ഞിട്ടില്ല. എങ്കിലും ജാക്ക് ഡോർസിയുടെ ഈ സംരംഭം ഭാവിയിലെ മെസേജിംഗ് ആപ്പുകളിൽ നിർണായക സ്ഥാനം വഹിക്കും. സെൻസർഷിപ്പ്, ഡാറ്റ സ്വകാര്യത, നെറ്റ്‌വർക്ക് ആശ്രിതത്വം എന്നിവയെക്കുറിച്ച് ആളുകൾ ബോധവാന്മാരാകുമ്പോൾ, ബിറ്റ്‌ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കുള്ള ആവശ്യം വർധിച്ചേക്കാം.
-

അൽ നദീബ സിസ്റ്റം വഴി കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസിംഗ് ഓർഡർ ലഭിക്കുന്നതിന് എളുപ്പവഴികൾ അവതരിപ്പിച്ച് ജിഎസി
അൽ-നദീബ് കസ്റ്റംസ് ക്ലിയറൻസ് സിസ്റ്റം ഉപയോഗിച്ച് ക്ലിയറിങ് ഏജന്റുമാർക്ക് കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസ് ഓർഡർ ലഭിക്കുന്നതിന് ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) രണ്ട് എളുപ്പവഴികൾ അവതരിപ്പിച്ചു.
ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്:
– കസ്റ്റംസ് ഡിക്ലറേഷൻ സ്‌ക്രീനിലെ “പ്രിന്റ് റിലീസ് ഓർഡർ” ബട്ടണിൽ ക്ലിക്കുചെയ്‌ത് ഏജന്റുമാർക്ക് ഇപ്പോൾ നേരിട്ട് റിലീസ് ഓർഡർ പ്രിന്റ് ചെയ്യാൻ കഴിയും. ഇത് അൽ-നദീബ് സിസ്റ്റം വഴി അവർക്ക് ഡോക്യുമെന്റിലേക്ക് ഉടനടി ആക്‌സസ് നൽകുന്നു.
– കസ്റ്റംസ് ഡിക്ലറേഷൻ പുറത്തിറങ്ങിയാലുടൻ, മുമ്പത്തെപ്പോലെ തന്നെ, അവർക്ക് ഇമെയിൽ വഴി റിലീസ് ഓർഡർ സ്വയമേവ ലഭിക്കുന്നത് തുടരും.
കസ്റ്റംസ് പ്രക്രിയ വേഗത്തിലും സുഗമമായും നടത്തുക എന്നതാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

3 മാസമായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും; ലേലം ഒഴിവാക്കാൻ ഒരു മാസം കാലാവധി നൽകി മുന്നറിയിപ്പ്!
മൂന്ന് മാസത്തിൽ കൂടുതൽ കാലം കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യപ്പെടുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. വാഹന ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് തടയുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കി.
വാഹന നടപടിക്രമങ്ങൾ അന്തിമമാക്കുന്നതിനും, ഗതാഗത നിയമലംഘനങ്ങളും ഗ്രൗണ്ട് ഫീസും അടയ്ക്കുന്നതിനും, 2025 ജൂലൈ 15 ചൊവ്വാഴ്ച മുതൽ മുപ്പത് (30) ദിവസത്തിനുള്ളിൽ ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയ – സ്ട്രീറ്റ് (52) ലെ വെഹിക്കിൾ ഇംപൗണ്ട്മെന്റ് വിഭാഗം സന്ദർശിക്കണം.
മേൽപ്പറഞ്ഞ കാലയളവിൽ, പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ, അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അവ പൊതു ലേലത്തിൽ വിൽക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

ഖത്തരി പൗരന്മാർക്ക് പെറുവിലേക്ക് വിസ-ഫ്രീ എൻട്രി അനുവദിച്ചു
ഖത്തരി പൗരന്മാർക്ക് ഇപ്പോൾ പെറു റിപ്പബ്ലിക്കിലേക്കുള്ള പ്രവേശന വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയത്തിലെ (MOFA) കോൺസുലാർ അഫയേഴ്‌സ് വകുപ്പിലെ ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു. പ്രവേശന തീയതി മുതൽ കണക്കാക്കിയാൽ പരമാവധി 183 ദിവസത്തെ താമസം ഇതിൽ ഉൾപ്പെടുന്നു.
പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുണ്ടെങ്കിൽ, അനുവദനീയമായ താമസത്തിൽ തുടർച്ചയായ ഒരു സന്ദർശനമോ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം സന്ദർശനങ്ങളോ ഉൾപ്പെടാം എന്ന് അറിയിപ്പ് വിശദീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ അപകടങ്ങൾ തടയാൻ ക്യാമ്പയിനുമായി മന്ത്രാലയം
ഖത്തറിലെ നിർമ്മാണ, സേവന മേഖലകളിലെ തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ ഡിസോർഡേഴ്സ് (എംഎസ്ഡി) ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ഒരു ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.
മന്ത്രാലയത്തിന്റെ തൊഴിൽ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ, ജോലിസ്ഥല സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സാഹചര്യങ്ങൾ മൂലമോ ദൈനംദിന ജോലികൾക്കിടയിലെ രീതികളാലോ ഉണ്ടാകുന്ന പരിക്കുകൾ കുറയ്ക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിൽ ആരോഗ്യകരവും സുരക്ഷിതവുമായ ജോലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ശാരീരിക ക്ഷീണം കുറയ്ക്കുന്നതിനും, ദീർഘനേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്ന ഘടകങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുന്നതിനും പതിവായി ഇടവേളകൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും ഇത് എടുത്തുകാണിക്കുന്നു.
കാമ്പയിൻ വേളയിൽ, മന്ത്രാലയ ഇൻസ്പെക്ടർമാർ തൊഴിലാളികൾക്ക് പ്രായോഗിക ഉപദേശങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
ഷെഡ്യൂൾ ചെയ്ത വിശ്രമം, സുരക്ഷിതമായ ലിഫ്റ്റിംഗ് ടെക്നിക്കുകൾ, എർഗണോമിക് രീതികൾ എന്നിവയുടെ പ്രയോജനങ്ങൾ ഇതിൽ ഉൾപ്പെടുന്നു – ജോലിസ്ഥലത്തെ മനുഷ്യ സൗഹൃദമാക്കാനും, ശാരീരിക ആയാസം കുറയ്ക്കുന്നതിനും, ആവർത്തിച്ചുള്ള സമ്മർദ്ദ പരിക്കുകളും അസ്വസ്ഥമായ ജോലി നിലകളും തടയുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവ.
ശരിയായ ഉപകരണങ്ങളോ സഹായമോ ഇല്ലാതെ കൈ കൊണ്ട് ചെയ്യുന്ന ജോലികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും കാമ്പെയ്‌ൻ അഭിസംബോധന ചെയ്തു. പ്രത്യേകിച്ച് ശാരീരികമായി കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന ജോലികൾ ചെയ്യുമ്പോൾ, സുരക്ഷിതമായ കൈകാര്യം ചെയ്യൽ രീതികൾ പിന്തുടരാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു.
എല്ലാ മേഖലകളിലും പ്രതിരോധത്തിന്റെയും തൊഴിൽ സുരക്ഷയുടെയും ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത തൊഴിൽ മന്ത്രാലയം ആവർത്തിച്ച് ഉറപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

കണ്ടുകെട്ടിയ വാഹനം ഉടമകൾ തിരിച്ചു പിടിച്ചില്ലെങ്കിൽ ലേലം ചെയ്യും
ദോഹ: നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. മൂന്ന് മാസത്തിലേറെയായി പിടിച്ചിട്ട വാഹനങ്ങൾ ലേലത്തിൽ പോകുന്നത് തടയാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കനാണ് നിർദേശം.
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരികെ എടുക്കുന്നതിന് ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസിലെത്തി പിഴയടച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 15 മുതൽ 30 ദിവസത്തേക്കാണ് ജപ്തി ചെയ്ത വാഹനങ്ങൾ തിരിച്ചെടുക്കാനുള്ള അവസരമുണ്ടാവുകയെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഈ സമയപരിധി കഴിഞ്ഞിട്ടും വീണ്ടെടുക്കാത്ത വാഹനങ്ങൾ നടപടിക്രമമനുസരിച്ച് പൊതുലേലത്തിൽ വിൽക്കുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

മിസൈൽ ആക്രമണ പ്രതിരോധം; നാശനഷ്ടം സംഭവിച്ചവർക്ക് സഹായവുമായി ഖത്തർ
ദോഹ: മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ചേർന്ന സിവിൽ ഡിഫൻസ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം.
മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം, സ്വകാര്യ സ്വത്തുക്കൾ നാശനഷ്ടം വന്ന പൗരന്മാർക്കും താമസക്കാർക്കും നഷ്ടമായ പ്രഖ്യാപിക്കുകയായിരുന്നു. മിസൈലാക്രണ പ്രതിരോധത്തിൽ താമസ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക -വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനായി പരാതി സമർപ്പിക്കാം.
ഇതുസംബന്ധിച്ച് ഇതുവരെ പരാതി സമർപ്പിക്കാത്ത വ്യക്തികൾ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷ് മുഖേന അപേക്ഷ നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ മാസം 23നായിരുന്നു ഖത്തറിന് നേരെ ഇറാൻ മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ വിജയകരമായി ഖത്തർ പ്രതിരോധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചവർക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ചില വ്യക്തികളുടെ നാശനഷ്ടങ്ങൾ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇവരെ സിവിൽ ഡിഫൻസ് കൗൺസിൽ ബന്ധപ്പെടും. ഇതുവരെ നാശനഷ്ടങ്ങൾ രേഖപ്പെടുത്താത്തവർക്കായാണ് മെട്രാഷിലൂടെ നാശനഷ്ടം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നത്.
ഇവർ, പ്രഖ്യാപനം വന്ന തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷിലൂടെ നഷ്ടപരിഹാര അഭ്യർഥന സമർപ്പിക്കണം. സൂചിപ്പിച്ച സമയപരിധി അവസാനിച്ചതിന് ശേഷം ഒരു ക്ലെയിമുകളും സ്വീകരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യോഗത്തിൽ നേരത്തെ സ്വീകരിച്ച താല്‍ക്കാലിക നടപടികള്‍ യോഗം വിലയിരുത്തി. അമീര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

ഓൾഡ് ദോഹ പോർട്ടിൽ മിന ലിങ്ക് ബോട്ട് സർവിസ് ആരംഭിച്ചു
ദോഹ: കടൽക്കാറ്റ് ആസ്വദിച്ച്, സുഹൃത്തുക്കളോടും കുടുംബത്തോടും ഒന്നിച്ച് ഒരു അവധിക്കാല യാത്ര ആസ്വദിക്കാൻ അവസരം. മിന ഡിസ്ട്രിക്റ്റിനെയും കണ്ടെയ്നേഴ്സ് യാർഡിനെയും ബന്ധിപ്പിച്ച് പുതിയ സർവിസ് ഓൾഡ് ദോഹ പോർട്ടിൽ മിന ലിങ്ക് ബോട്ട് സർവിസ് ആരംഭിച്ചു. ഓൾഡ് ദോഹ പോർട്ട് ബ്രൂഖ് ടൂറിസവുമായി സഹകരിച്ചാണ് പുതിയ പദ്ധതി.ബോട്ട് സവാരി എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.കണ്ടെയ്നേഴ്സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫിസ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ചൂട് കാലാവസ്ഥ പരിഗണിച്ച് മിന ഡിസ്ട്രിക്റ്റിലേക്കുള്ള വാഹനപ്രവേശനം ഒക്ടോബർ വരെ നീട്ടിയിട്ടുണ്ട്. ദിവസവും ഉച്ചക്ക് മൂന്നു മുതൽ രാത്രി ഒമ്പതു വരെയാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

നിമിഷപ്രിയയുടെ മോചനം; സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് കേന്ദ്ര സർക്കാർ, വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല
യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് സർക്കാർ അറിയിച്ചു. പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ എതിർക്കുന്നുണ്ട്. യെമൻ പൗരൻ്റെ കുടുംബം ആദ്യ ചർച്ച മുതൽ ദയാധനത്തെ എതിർത്തു എന്നാണ് സൂചന. ഇന്ത്യ സമീപിച്ച വിദേശനേതാക്കൾക്കും ഗോത്രനേതാക്കളെ സ്വാധീനിക്കാനായില്ലെന്നാണ് വിവരം. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
-

സ്വപ്ന ജോലിയിതാ നിങ്ങളെ കാത്തിരിക്കുന്നു; യുഎഇയിൽ അൽദാർ പ്രോപ്പർട്ടീസിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
അൽദാർ പ്രോപ്പർട്ടീസ് PJSC അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബി ആസ്ഥാനവുമായുള്ള ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. കമ്പനിയുടെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു. അൽദാറിൻ്റെ ഏറ്റവും വലിയ ഓഹരിയുടമ യുഎഇ സോവറിൻ വെൽത്ത് ഫണ്ടായ ആൽഫ ദാബിയാണ്.
അൽ റാഹ ബീച്ച്, അൽ റാഹ ഗാർഡൻസ്, അബുദാബി സെൻട്രൽ മാർക്കറ്റ് (സൂഖ്), അൽ മമൂറ എന്നിവയും യാസ് മറീന സർക്യൂട്ട്, ഫെരാരി വേൾഡ്, യാസ് ഹോട്ടൽ അബുദാബി എന്നിവ ഉൾപ്പെടുന്ന യാസ് ഐലൻഡും അബുദാബി എമിറേറ്റിലെ അൽദാറിൻ്റെ പദ്ധതികളിൽ ഉൾപ്പെടുന്നു.അൽദാർ പ്രോപ്പർട്ടീസിൻ്റെ ഉടമസ്ഥതയിലുള്ള അൽ ഫാഹിദ് ദ്വീപ് ലോകോത്തര ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ്.
APPLY NOW https://jobs.lever.co/aldar
Vice President – Enterprise Risk
On-site — Experienced hiresAbu Dhabi
Executive Offices
Assistant Vice President – Corporate Affairs
On-site — Experienced hiresAbu Dhabi
Group Finance
Assistant Vice President – Group Financial Planning and Analysis
On-site — Experienced hiresAbu Dhabi
Assistant Vice President – Internal Controls & Financial Policies
On-site — Experienced hiresAbu Dhabi
Group Legal and Corporate Secretary
Assistant Vice President – Legal Counsel
On-site — Experienced hiresAbu Dhabi
Paralegal
On-site — Experienced hiresAbu Dhabi
Group Technology
Assistant Vice President – Digital Transformation PMO
On-site — Experienced hiresAbu Dhabi
Associate Director – Enterprise Information Management
On-site — Experienced hiresAbu Dhabi
Vice President – Solutions Delivery
On-site — Experienced hiresAbu Dhabi
Vice President – Enterprise Architecture
On-site — Experienced hiresAbu Dhabi
Projects Procurement
Vice President – Contract Management (Building/Infrastructure).
On-site — Experienced hiresAbu Dhabi
Social Impact and Worker Welfare
Assistant Vice President – Worker Welfare
On-site — Experienced hiresAbu Dhabi
Assistant Vice President – Social Impact and Worker Welfare
On-site — Experienced hiresAbu Dhabi
Strategic Planning and Execution
Associate – Strategic Planning & Execution
On-site — Experienced hiresAbu Dhabi
Strategy and Transformation
Assistant Vice President – Strategic Customer Experience
On-site — Experienced hiresAbu Dhabi
Sustainable Construction and Supply Chain.
Assistant Vice President – Sustainable Construction and Supply Chain
On-site — Experienced hiresAbu Dhabi
Aldar Development
Abu Dhabi Sales
Sales Manager (Abu Dhabi)
On-site — Experienced hiresAbu Dhabi
Broker Management
Associate – Broker Management
-

അൽഗാനിം ഇൻഡസ്ട്രീസ് വിളിക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം
പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്, പ്രധാനമായും കുവൈറ്റിലാണ് പ്രവർത്തനം. 40 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ്, 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള ഒരു മൾട്ടി ബില്യൺ ഡോളർ കമ്പനിയാണ്. യുഎഇ/മിഡിൽ ഈസ്റ്റ് ഇതര രാജ്യങ്ങൾക്ക് അവർ പദ്ധതികൾക്ക് ധനസഹായം നൽകുകയും വായ്പകൾ നൽകുകയും ചെയ്യുന്നു. 2009-ൽ 2.5 ബില്യൺ ഡോളർ വരുമാനം നേടിയതായി അൽഗാനിം ഇൻഡസ്ട്രീസ് അവകാശപ്പെട്ടു, എന്നിരുന്നാലും അതിനുശേഷം അതിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തിയിട്ടില്ല. 300-ലധികം ആഗോള ബ്രാൻഡുകളുമായും ഏജൻസികളുമായും ഇടപഴകുന്ന ഈ സ്ഥാപനം മിഡിൽ ഈസ്റ്റ്, ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽ ശക്തികേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
APPLY NOW https://careers.alghanim.com/search/?createNewAlert=false&q=&locationsearch=kuwait
Requisition ID Title Location Date Reset 18236 Sr. Service Technician KW 11 Jun 2025 16608 Sr. Buyer KW 11 Jun 2025 18285 Jr. Graphic Designer KW 11 Jun 2025 16445 Sr. Team Leader KW 16 Jun 2025 9717 Call Center Agent KW 17 Jun 2025 18312 Designer KW 17 Jun 2025 18469 Graphic Design Supervisor KW 17 Jun 2025 18141 Financial Analyst KW 18 Jun 2025 18382 Cashier KW 18 Jun 2025 18651 Call Center Agent KW 18 Jun 2025 17960 Associate Quantity Surveyor KW 18 Jun 2025 18411 Sr. Storekeeper KW 19 Jun 2025 18283 Sr. Call Center Agent (Safat Home) KW 19 Jun 2025 17645 Supply Chain Executive KW 20 Jun 2025 17561 Section Head KW 20 Jun 2025 17525 Buying Coordinator KW 21 Jun 2025 17177 Financial Analyst KW 23 Jun 2025 18618 Sr. Digital Marketing Executive KW 23 Jun 2025 18611 Trade Marketing Officer KW 22 Jun 2025 18402 Labourer KW 25 Jun 2025 -

യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2005 ൽ ദുബായ് പോർട്ട്സ് അതോറിറ്റിയും ദുബായ് പോർട്ട്സ് ഇന്റർനാഷണലും ലയിച്ചാണ് ഡിപി വേൾഡ് രൂപീകരിച്ചത്. പ്രതിവർഷം ഏകദേശം 70,000 കപ്പലുകൾ കൊണ്ടുവരുന്ന 70 ദശലക്ഷം കണ്ടെയ്‌നറുകൾ ഇത് കൈകാര്യം ചെയ്യുന്നു. 40-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അവരുടെ 82 മറൈൻ, ഇൻലാൻഡ് ടെർമിനലുകൾ ആഗോള കണ്ടെയ്‌നർ ട്രാഫിക്കിന്റെ ഏകദേശം 10% ഇത് വഹിക്കുന്നു. 2016 വരെ, ഡിപി വേൾഡ് പ്രാഥമികമായി ഒരു ആഗോള തുറമുഖ ഓപ്പറേറ്ററായിരുന്നു, എന്നാൽ അതിനുശേഷം, മൂല്യ ശൃംഖലയിലൂടെ മറ്റ് കമ്പനികളെ ഏറ്റെടുത്തു.
APPLY NOW https://ehpv.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/jobs
- P&O Maritime Logistics – Control Room Operator, UAE Ports
- Dubai, United Arab Emirates
- Posting Dates07/03/2025
- Group Senior Manager – Talent and Leadership Development
- Dubai, United Arab Emirates
- Posting Dates07/03/2025
- OPERATOR – FORKLIFT
- Dubai, United Arab Emirates
- Posting Dates07/02/2025
- Interface Engineer
- Dubai, United Arab Emirates
- Posting Dates07/01/2025
- Lead Engineer – Piping – EPC-DDW
- Dubai, United Arab Emirates
- Posting Dates07/01/2025
- SENIOR PROJECT ENGINEER – TOPSIDE ENGINEERING – EPC-DDW
- Dubai, United Arab Emirates
- Posting Dates07/01/2025
- Senior Engineer – Structural – EPC-DDW
- Dubai, United Arab Emirates
- Posting Dates07/01/2025
- Manager – Project Controls – EPC-DDW
- Dubai, United Arab Emirates
- Posting Dates07/01/2025
- Procurement Officer
- Dubai, United Arab Emirates
- Posting Dates06/26/2025
- Senior Management Accountant
- Dubai, United Arab Emirates
- Posting Dates06/26/2025
- P&O Maritime Logistics – Control Room Operator, UAE Ports
-

ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുന്നതോടെ തേർഡ് പാർട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.
പിഡിഎഫ് ഫോർമാറ്റിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചർ ആഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കാണ് ലഭ്യമാകുക. ആൻഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തപ്പോൾ നിരവധി ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമായതായാണ് റിപ്പോർട്ട്.
ഉയർന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബൺഡിൽഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാൻ
ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാൽ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകൾക്കൊപ്പം ഒരു പുതിയ ‘സ്‌കാൻ ഡോക്യുമെന്റ്’ ഓപ്ഷൻ ദൃശ്യമാകും. പുതിയ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നിലൂടെ ആൻഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പൺ ആകുകയും ഡോക്യുമെന്റ് ഷെയർ ചെയ്യാനും കഴിയും. -

കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!
കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ സാധിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം, ശരീരതാപനില, ശരീരഭാരം ഇവയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു തൈറോയ്ഡ് കാൻസർ അപൂർവമാണെങ്കിലും ഈ അടുത്തകാലത്ത് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ ബാധിക്കാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. ബയോപ്സിയിലൂടെ രോഗനിർണയം സാധ്യമാണ്. തൈറോയ്ഡ് കാൻസറിന്റെ അഞ്ച് പ്രാരംഭലക്ഷണങ്ങളെ അറിയാം.
- കഴുത്തിൽ ചെറിയ മുഴയോ വീക്കമോ
കഴുത്തിന്റെ മുൻഭാഗത്ത് താഴെയായി കാണപ്പെടുന്ന വീക്കം അല്ലെങ്കിൽ മുഴ തൈറോയ്ഡ് കാൻസറിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്. ഈ മുഴ വേദനയില്ലാത്തതും വളരെ സാവധാനം മാത്രം വളരുന്നതുമാണ്. അതുകൊണ്ട് തന്നെ വർഷങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകാം. കട്ടിയുള്ള ഈ മുഴ കഴുത്തിൽ തൊട്ടു നോക്കി തിരിച്ചറിയാൻ സാധിക്കും. ആദ്യസമയത്ത് വേദനയോ അസ്വസ്ഥതയോ തോന്നാത്തതുകൊണ്ട് പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. കാൻസർ മൂലമല്ലാതെയും കഴുത്തിൽ മുഴകളുണ്ടാവാം. ഗോയിറ്ററോ സിസ്റ്റോ മൂലം ആകാം ഇത്. എന്നാൽ കഴുത്തില്‍ എന്തെങ്കിലും മുഴയോ വളർച്ചയോ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടതാണ്. - പരുക്കനായ ശബ്ദം
വോക്കൽ കോർഡിനെ നിയന്ത്രിക്കുന്ന നാഡികളെ തൈറോയ്ഡ് കാൻസർ ബാധിക്കാം. ഇതുമൂലം ശബ്ദത്തിൽ വ്യത്യാസം വരുകയും ശബ്ദം പരുക്കനാകുകയും ചെയ്യും. ഈ ലക്ഷണം പലപ്പോഴും ജലദോഷമോ അലർജി പ്രശ്നങ്ങളോ വോയ്സ് സ്ട്രെയ്ൻ അഥവാ ശബ്ദത്തിന് ആയാസം ഉണ്ടായതുകൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം. നിങ്ങളുടെ ശബ്ദം പരുപരുത്തതാവുകയോ ഏതാനും ആഴ്ചകൾക്കുശേഷവും അത് മെച്ചപ്പെട്ടിട്ടില്ല എങ്കിൽ പരിശോധന നടത്തണം. തുടർച്ചയായി ശബ്ദം പരുക്കനാകുന്നത് തൈറോയ്ഡിനു സമീപമുള്ള നാഡികളിൽ ട്യൂമർ അമരുന്നതു മൂലം ആകാം. തൈറോയ്ഡ് കാൻസർ മൂലം ശബ്ദം പരുക്കനാകുന്നത് ദീർഘകാലം നിലനിൽക്കാം. സാധാരണ ചികിത്സകൊണ്ട് ഇത് സുഖപ്പെടാനും സാധ്യത കുറവാണ്. - വിഴുങ്ങാനും ശ്വസിക്കാനും പ്രയാസം
ട്യൂമർ വളരുന്നതനുസരിച്ച് അത് അന്നനാളത്തിലും ശ്വാസനാളത്തിലും അമർത്തും. ഇതു മൂലം ഉണ്ടാകുന്ന പ്രഷർ (സമ്മർദം) മൂലം വിഴുങ്ങാൻ പ്രയാസം അനുഭവപ്പെടും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നും. ട്യൂമർ ശ്വാസനാളത്തിൽ അമർന്നാൽ ശ്വസിക്കാന്‍ പ്രയാസം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക തുടങ്ങിയ ശ്വസനപ്രശ്നങ്ങൾ ഉണ്ടാകും. ഈ ലക്ഷണങ്ങൾ പലപ്പോഴും ആസിഡ് റിഫ്ലക്സിന്റെയോ അണുബാധയുടേതോ അലർജിയുടേയോ ആയി തെറ്റിദ്ധറിക്കപ്പെടും. വളരെ സാവധാനം ഡെവലപ് ചെയ്യുന്നതിനാൽത്തന്നെ ഇത് തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. - സ്ഥിരമായ കഴുത്തുവേദന
കഴുത്തിന്റെ മുൻഭാഗത്തോ തൊണ്ടയിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാകാം. ഈ വേദന ചിലപ്പോൾ ചെവികളിലേക്കും വ്യാപിക്കാം. കഴുത്തിലും തൊണ്ടയ്ക്കും വേദന വരുന്നത് സാധാരണയാണ്. അണുബാധ കൊണ്ടോ പേശികൾക്കുണ്ടാകുന്ന ആയാസം കൊണ്ടോ സാധാരണയായി വേദനവരാം. ഈ ലക്ഷണങ്ങളെ അതുകൊണ്ടു തന്നെ ആൾക്കാർ അവഗണിക്കുകയാണ് പതിവ്. ഈ വേദന സ്ഥിരമായി ഉണ്ടാകുകയും ജലദോഷമോ മറ്റ് കാരണങ്ങളോ ഇല്ലാതിരിക്കുകയും ചെയ്താൽ വിദഗ്ധപരിശോധന നടത്തണം. - അകാരണമായി ശരീരഭാരം കുറയുക
കഴുത്തിനു പുറമെ മറ്റ് പല ലക്ഷണങ്ങളും തൈറോയ്ഡ് കാൻസറിന്റേതായുണ്ട്. അകാരണമായി ശരീരഭാരം കുറയുകയും തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നത് കാൻസർ വ്യാപിച്ചതിന്റെയും അത് ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ ബാധിച്ചതിന്റെയും ലക്ഷണമാണ്. സ്ട്രെസ്സ്, അണുബാധകൾ, മറ്റ് രോഗങ്ങൾ തുടങ്ങി മറ്റനവധി ആരോഗ്യപ്രശ്നങ്ങൾ മൂലവും ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം എന്നതുകൊണ്ടുതന്നെ ഈ ലക്ഷണം പലപ്പോഴും തൈറോയ്ഡ് കാന്‍സറിന്റേതാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ശരീരഭാരം കുറയുകയാണെങ്കിലോ, ഏറെ സമയത്തേക്ക് ക്ഷീണവും തളർച്ചയും അനുഭപ്പെടുകയും ചെയ്താൽ വൈദ്യസഹായം തേടേണ്ടതാണ്. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി, ഹോർമോൺ റീപ്ലേസ്മെന്റ് തുടങ്ങിയ ചികിത്സകളിലൂടെ തൈറോയ്ഡ് കാൻസർ സുഖപ്പെടുത്താനാവും. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് സംസാരിക്കേണ്ടത് പ്രധാനമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA - കഴുത്തിൽ ചെറിയ മുഴയോ വീക്കമോ
-

250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ
250 രൂപയുടെ എസ്ഐപി തുകയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം അനുവദിക്കുന്ന പദ്ധതിയുമായി എസ്ബിഐ മ്യൂച്ചൽ ഫണ്ട് രംഗത്തെത്തി. തീരെ താഴ്ന്ന തുകയിൽ എസ്ഐപി ആരംഭിക്കാൻ അനുവദിക്കുന്നതിലൂടെ ഏത് സാധാരണക്കാരനും മൂലധന വിപണിയിൽ നിക്ഷേപം നടത്തുവാനും ദീർഘകാല സമ്പാദ്യം നേടിയെടുക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്. എസ്ബിഐയുടെ ജൻനിവേഷ് എസ്ഐപി പദ്ധതിയെ പ്രശംസിച്ച് സെബി അധ്യക്ഷയും മുന്നോട്ടുവന്നു. എന്തായാലും ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ കടുത്ത വിൽപ്പന സമ്മർദം സൃഷ്ടിക്കുന്നതിനിടയിലാണ് ആഭ്യന്തര റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ഏറെ ജനകീയമാകാവുന്ന എസ്ഐപി പദ്ധതി എസ്ബിഐ മ്യൂച്ചൽ ഫണ്ട് ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
നേരിട്ട് ഓഹരി വിപണിയിൽ ഇടപെടാൻ താത്പര്യമില്ലാത്തവർക്കും നിത്യേനയുള്ള ഓഹരി വിലയിലെ ചാഞ്ചാട്ടങ്ങളിൽ മനംമടുക്കുന്നവരും വിപണിയുടെ ചാഞ്ചാട്ടങ്ങളെ കുറിച്ച് അവഗാഹമില്ലാത്തവരും എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ നേട്ടത്തിന്റെ ഗുണഫലം നേടാനും ദീർഘ കാലയളവിൽ വമ്പൻ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. എന്നിരുന്നാലും തീരെ താഴ്ന്ന അടവ് തുകയിൽ എസ്ഐപി ലഭ്യമല്ലാതിരുന്നത് സാധാരണക്കാരെ അകറ്റി നിർത്തിയിരുന്നു.
ഇത്തരമൊരു പ്രശ്നത്തിന് പരിഹാരവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട് ഹൗസുകളിലൊന്നായ എസ്ബിഐ മ്യൂച്ചൽ ഫണ്ട്. കേവലം 250 രൂപയിൽ എസ്ഐപി നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്ന ‘ജൻനിവേഷ് എസ്ഐപി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ഐഐ) സഹകരിച്ചു കൊണ്ടാണ് ഈ നീക്കം.
250 രൂപ എസ്ഐപി: പ്രധാന നേട്ടങ്ങൾ
താരതമ്യേന കുറഞ്ഞ തുകയിലും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിനുള്ള അവസരമൊരുക്കുന്നു. എസ്ബിഐയുടെ ജൻനിവേഷ് മ്യൂച്ചൽ ഫണ്ടിൽ 250 രൂപ മുതൽ എസ്ഐപി ശൈലിയിലുള്ള നിക്ഷേപത്തിന് അവസരമുണ്ട്. ദിവസേന, ആഴ്ച്ചയിൽ, മാസംതോറും എന്നിങ്ങനെയുള്ള കാലയളവിലേക്ക് എസ്ഐപി നിക്ഷേപം ആസൂത്രണം ചെയ്യാനാകും. സാധാരണക്കാർക്കും താങ്ങാനാകുന്നവിധം തീരെ താഴ്ന്ന എസ്ഐപി തുക ആയതിനാൽ ഏവരേയും നിക്ഷേപം ആരംഭിക്കാൻ പ്രേരിപ്പിക്കാമെന്നതാണ് നേട്ടം.
ഓൺലൈൻ വഴി എസ്ഐപി തുടങ്ങാനാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രമുഖ മൊബൈൽ ആപ്ലിക്കേഷനായ ‘എസ്ബിഐ യോനോ’ പ്ലാറ്റ്ഫോമിലൂടെ ജൻനിവേഷ് ഫണ്ടിലേക്ക് നിക്ഷേപം നടത്താം. ഇതിന് പുറമെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമുകളായ പേടിഎം, ഗ്രോ, സെരോദ എന്നിവ മുഖേനയും 250 രൂപ എസ്ഐപി ആരംഭിക്കാനാകും.
ചെലവ് കുറവും സുസ്ഥിരവുമായ മാർഗം. സാധാരണക്കാരായ നിക്ഷേപകർക്കും ചെലവ് കുറഞ്ഞ രീതിയിൽ നിക്ഷേപം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ജൻനിവേഷ് എസ്ഐപി തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ എല്ലാ നിക്ഷേപകർക്കും സുസ്ഥിരമായ വളർച്ച കൈവരിക്കാൻ കഴിയാമെന്നാണ് എസ്ബിഐ മ്യൂച്ചൽ ഫണ്ടിന്റെ അവകാശവാദം.ആർക്കൊക്കെ പ്രയോജനപ്പെടും?
ഗ്രാമ, അർധ നഗര, നഗര മേഖലകളിൽ നിന്നും മ്യൂച്ചൽ ഫണ്ട് സ്കീമുകളിലേക്ക് ആദ്യമായി നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരെയാണ് എസ്ബിഐയുടെ ജൻനിവേഷ് എസ്ഐപി പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
നഗരങ്ങളിലുള്ള നിക്ഷേപകരാണെങ്കിലും അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം ലഭിക്കാത്തവരും എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ മടിയുമില്ലാത്തവർക്ക് 250 രൂപയുടെ എസ്ഐപി പ്ലാൻ പ്രയോജനപ്പെടും.
അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരും ചെറുകിട സംരംഭങ്ങൾ സ്വന്തം നിലയിൽ നടത്തുന്നവർക്കും ഭാവിയിലേക്ക് കരുതൽ സമ്പാദ്യം സ്വരുക്കൂട്ടാൻ ജൻനിവേഷ് എസ്ഐപി സഹായിക്കും. പദ്ധതിയുടെ ലാളിത്യവും സൗകര്യപ്രദമായ ഓപ്ഷനുകളും ഇതിന് ഗുണകരമാകുന്നു.
ദീർഘമായ കാലയളവിൽ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നവർക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. -

അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം
ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. നിർമിത ബുദ്ധി (Artificial Intelligence – AI) ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ തട്ടിപ്പുകൾ ഇപ്പോൾ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഏറ്റവും അടുത്ത ബന്ധങ്ങളെ പോലും ചൂഷണം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്.”ഡീപ് ലേണിങ്,” “ഫേക്ക്” എന്നീ വാക്കുകൾ ചേർന്നാണ് “ഡീപ്ഫേക്ക്” എന്ന പദം രൂപംകൊണ്ടത്. ഒരാളുടെ മുഖവും ശബ്ദവും കൃത്യമായി അനുകരിച്ച് വ്യാജ വിഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണിത്. യഥാർത്ഥ വ്യക്തിയുടെ ധാരാളം ചിത്രങ്ങളും വിഡിയോകളും മെഷീൻ ലേണിങ് അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷം, ആ വ്യക്തി സംസാരിക്കുന്നതായോ പ്രവർത്തിക്കുന്നതായോ വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നു.
തട്ടിപ്പുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഉയർന്ന ഉദ്യോഗസ്ഥരുടെയോ രൂപത്തിലും ശബ്ദത്തിലും വ്യാജ വിഡിയോ കോളുകൾ ചെയ്യുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം, അപകടം, നിയമക്കുരുക്ക് എന്നിങ്ങനെയുള്ള വ്യാജ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
വിശ്വാസം മുതലെടുക്കുന്ന തട്ടിപ്പ്
ഒരു വിഡിയോ കോളിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കില്ല. ഈ വിശ്വാസത്തെ മുതലെടുത്ത്, വൈകാരികമായി സ്വാധീനം ചെലുത്തി പണം കൈക്കലാക്കുന്നു.
ദശലക്ഷങ്ങൾ കവരുന്ന ഡീപ്ഫേക്ക് ആക്രമണങ്ങൾ
ചെറിയ തുകകൾ തട്ടുന്നതിൽ ഒതുങ്ങാതെ, ഡീപ്ഫേക്ക് തട്ടിപ്പുകാർ കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. സിഇഒമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും വ്യാജ വിഡിയോകൾ നിർമ്മിച്ച്, വലിയ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനങ്ങൾക്ക് നഷ്ടമായിട്ടുള്ളത്. വ്യക്തിഹത്യ, വ്യാജ വാർത്താ പ്രചരണം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?
∙ഡീപ്ഫേക്ക് വിഡിയോകൾ പൂർണ്ണമായും തിരിച്ചറിയുക പ്രയാസമാണെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കെണിയിൽ വീഴാതെ രക്ഷപ്പെടാം:
∙വിഡിയോയിലെ അസ്വാഭാവികതകൾ (മുഖഭാവങ്ങളിലെ പൊരുത്തക്കേടുകൾ, കണ്ണ് ചിമ്മുന്നതിലെ വ്യത്യാസം, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട്, വിഡിയോയുടെ ഗുണമേന്മക്കുറവ്) ശ്രദ്ധിക്കുക.
∙പണം ആവശ്യപ്പെട്ടുകൊണ്ട് അപ്രതീക്ഷിതമായ വിഡിയോ കോളുകൾ വന്നാൽ സംശയിക്കുക.
∙വിളിക്കുന്ന വ്യക്തിയെ അറിയാമെങ്കിൽ, നിങ്ങൾക്കും അവർക്കും മാത്രം അറിയാവുന്ന സ്വകാര്യ ചോദ്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുക.
∙പണം ആവശ്യപ്പെട്ട് ഒരു വിഡിയോ കോൾ വന്നാൽ, സംഭാഷണം അവസാനിപ്പിച്ച ശേഷം ആ വ്യക്തിയെ അവരുടെ സ്ഥിരം ഫോൺ നമ്പറിൽ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുക.
∙സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കുക.
∙തട്ടിപ്പുകാർ ധൃതി പിടിച്ച് പണം അയയ്ക്കാൻ പരിശ്രമിക്കും, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.
∙ഏതെങ്കിലും തരത്തിലുള്ള സംശയമോ തട്ടിപ്പിനിരയായെന്നോ തോന്നിയാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക.
-

കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്
ഇൻഷുറൻസ് പോളിസിയിൽനിന്ന് ഉയർന്ന ആദായം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാവധിയും സറണ്ടർ മൂല്യവും നോക്കിയശേഷം അതിന് മുടക്കുന്ന പ്രീമിയം തുടരുന്നത് യുക്തിസഹമാണോയെന്ന് പരിശോധിക്കുക. അതിലും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത അതിനുശേഷം പരിഗണിക്കാം.
ടേം ഇൻഷുറൻസ്: പരമ്പരാഗത ഇൻഷുറൻസ് പോളിസിക്ക് പകരമായി, കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ടേം പ്ലാൻ എടുക്കാം.
ടാക്സ് സേവിങ് ഫണ്ട്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം എന്ന ഇഎൽഎസ്എസ് ഫണ്ടിലെ നിക്ഷേപം തുടരുകയോ അല്ലെങ്കിൽ പുതിയതായി ഫ്‌ളക്‌സി ക്യാപ് ഫണ്ടിൽ എസ്‌ഐപി തുടങ്ങുകയോ ചെയ്യാം. പുതിയ നികുതി വ്യവസ്ഥ പ്രകാരം ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷംവരെ ഇളവ് ഉള്ളതിനാൽ ടാക്‌സ് സേവിങ് ഫണ്ടുകൾക്ക് പ്രസക്തിയില്ലാതായി. എങ്കിലും ഡൈവേഴ്‌സിഫൈഡ് ഇക്വറ്റി ഫണ്ടിന്റെ നേട്ടം ഇഎൽഎസ്എസിൽനിന്ന് പ്രതീക്ഷിക്കാം.
മാസംതോറും 30,000 രൂപ നിക്ഷേപിച്ചാലാണ് 15 വർഷംകൊണ്ട് ഒന്നരക്കോടി രൂപ സമാഹരിക്കാനാകുക. ഫ്ളക്സി ക്യാപ്, ലാർജ് ക്യാപ്, മൾട്ടി ക്യാപ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, 5,000 രൂപയാണ് ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ, ബാക്കിയുള്ള 25,000 രൂപയിൽ 10,000 രൂപ ഫ്ളക്സി ക്യാപ് ഫണ്ടിലും 10,000 രൂപ മൾട്ടി ക്യാപ് ഫണ്ടിലും 5,000 രൂപ സ്മോൾ ക്യാപ് ഫണ്ടിലും വകയിരുത്താം.
കൂടുതൽ നേട്ടം ലഭിക്കാൻ:
എസ്ഐപി തുകയിൽ വർഷംതോറും 10 ശതമാനം വർധനവരുത്തിയാൽ 15 വർഷംകൊണ്ട് 2.25 കോടി രൂപ സമാഹരിക്കാനാകും. ഈ രീതിയിലെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ 2.92 കോടി രൂപയാകും സമാഹരിക്കാൻ കഴിയുക.നിക്ഷേപം ക്രമീകരിക്കാം
മാസംതോറും 30,000 രൂപ നിക്ഷേപിക്കാൻ കഴിയില്ലെങ്കിൽ വർഷംതോറുമുള്ള വർധനവിലൂടെ നിക്ഷേപം ക്രമീകരിക്കാം. 20,000 രൂപയിൽ നിക്ഷേപം തുടങ്ങുകയും വർഷംതോറും എസ്ഐപി തുകയിൽ 10 ശതമാനം വർധനവും വരുത്തിയാൽ 15 വർഷംകൊണ്ട് 1.50 കോടി രൂപ സമാഹരിക്കാനാകും. ഈ നിക്ഷേപത്തിന് 15 ശതമാനം റിട്ടേൺ ലഭിച്ചാൽ മൊത്തം 1.90 കോടി രൂപയും ലഭിക്കുക.ചെലവ് ക്രമീകരിക്കുക
വരുമാനത്തിന് അനുസരിച്ച് ചെലവ് ചെയ്യുന്നതിനും നിശ്ചിത തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുന്നതിനും ബജറ്റുണ്ടാക്കുകയും അതിന് അനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യുക. വരുമാനത്തിന്റെ 30 ശതമാനമെങ്കിലും നിക്ഷേപത്തിനായി നീക്കിവെക്കുക. ആറ് മാസത്തെ ചെലവുകൾക്ക് തുല്യമായ തുക എമർജൻസി ഫണ്ടായി സേവിങ്സ് അക്കൗണ്ടിലോ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലോ കരുതുക. ദീർഘകാലയളവിലെ നിക്ഷേപത്തിന് തടസ്സമുണ്ടാകാതിരിക്കാനും പണലഭ്യത ഉറപ്പാക്കാനും എമർജിൻസി ഫണ്ട് ഉപകരിക്കും. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കുക.നിക്ഷേപം വിലയിരുത്തുക
വർഷത്തിലൊരിക്കലെങ്കിലും നിക്ഷേപ പോർട്ട്ഫോളിയോ അവലോകനം ചെയ്യുക. ലക്ഷ്യ കാലയളവിനോട് അടുക്കുമ്പോൾ എക്സിറ്റ് പ്ലാനും തയ്യാറാക്കുക.മികച്ച ആസൂത്രണത്തോടൊപ്പം അച്ചടക്കത്തോടെ നിക്ഷേപം തുടർന്നാൽ 15 വർഷത്തിനുള്ളിൽ 1.50 കോടി രൂപ സമാഹരിക്കുകയെന്നത് ബുദ്ധിമുട്ടുള്ളകാര്യമല്ല. വിപണിയിലെ സാഹചര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി നിക്ഷേപതന്ത്രം ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വിദഗ്ധോപദേശം തേടുക.
-

ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു
ആധാറിന്റെ പകർപ്പിനുപകരം അതിന്റെ ഇലക്‌ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റിനൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും.
ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച് മൊബൈലിൽനിന്ന് മറ്റൊരു മൊബൈലിലേക്കോ ആപ്പിൽനിന്ന് മറ്റൊരു ആപ്പിലേക്കോ കൈമാറാനാണ് അവസരമൊരുങ്ങുന്നത്. ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾമുതൽ തീവണ്ടിയാത്രകളിലെ തിരിച്ചറിയൽ ആവശ്യത്തിനുവരെ സംവിധാനം ഉപകരിക്കും. വസ്തുരജിസ്‌ട്രേഷൻ സമയത്തും ഈ മാർഗം ഉപയോഗിക്കാം.
വീട്ടിലിരുന്നുതന്നെ ആധാറിലെ വിവരങ്ങൾ പുതുക്കിനൽകാനും സംവിധാനമുണ്ടാക്കുമെന്ന് യുഐഡിഎഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബുവനേഷ് കുമാർ പറഞ്ഞു.
-

കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്
കേസുകളുടെയും കോടതിയുടെയും വിവരങ്ങളും എഴുതിക്കൂട്ടി നല്ലൊരു സമയം പാഴാകുന്നത് തിരിച്ചറിഞ്ഞ വക്കീൽ ദമ്പതികളായ അഖിലും കല്യാണിയും ഒരുക്കിയ ആശയം സുഹൃത്തുക്കൾ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന ആപ്പാക്കി മാറ്റി. ഐ.ടി വിദഗ്ദ്ധരായ മാധവൻ രാമകൃഷ്ണനും അലൻ ടൈറ്റസുമാണ് കോർട്ട് ക്ളിക്ക് ആപ്പ് ഒരുക്കിയത്.കഴിഞ്ഞ നവംബറിൽ അഭിഭാഷകർക്കായി പുറത്തിറക്കിയ കോർട്ട് ക്ലിക്ക് ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്നലെ പുറത്തിറങ്ങി. കലൂർ സ്വദേശിയാണ് അഖിൽ. കല്ല്യാണി കൊട്ടാരക്കര സ്വദേശിനിയും. ഹൈക്കോടതി അഭിഭാഷകരാണ്. ”എ.ഐ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകൾ മുൻകൂട്ടി അറിയിക്കാനും മറ്റും കഴിയില്ലേയെന്ന ആശയമാണ് സ്റ്റാർട്ട്അപ്പിന് രൂപംനൽകിയത്.” അഖിൽ പറഞ്ഞു.രണ്ട് പതിറ്റാണ്ടായി ഐ.ടി രംഗത്ത് പ്രവൃത്തിക്കുന്ന മാധവനും അലനും ഒരുവർഷം കൊണ്ടാണ് കോർട്ട് ക്ലിക്ക് ആപ്പ് ഒരുക്കിയത്. തൃശൂർ സ്വദേശിയായ മാധവനാണ് മാനേജിംഗ് ഡറക്ടർ. കോർട്ട്ക്ലിക്ക് ഡയറക്ടറായ അലൻ കോട്ടയം സ്വദേശിയാണ്. ഹൈക്കോടതിയിലെ 3000ലധികം അഭിഭാഷകർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
ഒരു കേസ് ആപ്പിലൂടെ ട്രാക്ക് ചെയ്യുന്നത് ഒമ്പത് രൂപയാണ് നിരക്ക്. ഒരുവർഷം വരെ ഉപയോഗിക്കാം. ഒന്നിലധികം കേസുകൾക്ക് 1999 രൂപ നൽകണം. ആപ്പ് മുഖേനെ തന്നെ പണമടക്കാം. കേരളത്തിൽ 1.7 ദശലക്ഷത്തിലധികം കേസുകളാണ് തീർപ്പുകൽപ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. ഒരു കേസ് മാത്രമുള്ള കക്ഷികൾ ഇതിൽ 82 ശതമാനം വരും.
കോർട്ട് ക്ലിക്ക്
ലോകത്ത് എവിടെ നിന്നും ഉപയോഗിക്കാം
ഹിയറിംഗ് മുൻകൂട്ടി അറിയിക്കും
വിധി ന്യായങ്ങളും ഇടക്കാല ഉത്തരവുകളും ലഭിക്കും
കോടതി നടപടി ലൈവായി കാണാം
കസ്റ്റമൈസ്ഡ് കേസ് കലണ്ടർഹൈക്കോടതി മുതൽ കീഴ്‌കോടതികളിലെ വരെയുള്ള കേസുകളുടെ വിവരങ്ങൾ പേര്, കേസ് നമ്പർ, ജില്ല എന്നിവ നൽകിയാൽ ലഭിക്കുന്ന രീതിയിലാണ് ആപ്പ് സജ്ജമാക്കിയത്.
DOWNLOAD NOW https://play.google.com/store/apps/details?id=com.digilaw.courtclick&hl=en_IN
-

ലോൺ ഉപയോഗിച്ചും സമ്പാദിക്കാം;ഈ സ്മാർട്ട് ട്രിക്ക് പ്രയോഗിച്ചാൽ മതി
എനിക്ക് ഇത്രരൂപയുടെ ലോൺ ഉണ്ട് , മാസം മാസം നല്ലൊരു തുക തിരിച്ചടയ്ക്കണം എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് ഒരു ബുദ്ധിമുട്ടാണ്. ലോൺ എങ്ങനെയെങ്കിലും അടച്ച് തീർത്ത് സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവാകണം എന്ന ചിന്തയോടെയാണ് പലരും മുന്നോട്ട് പോകുന്നത്. സാധാരണക്കാർ മുതൽ കോടീശ്വരന്മാർ വരെ ലോണെടുത്ത് കാര്യങ്ങൾ നടത്താറുണ്ട് അല്ലേ? .അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ലോണുകൾ ഉപയോഗിച്ച് സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. പെട്ടെന്നുളള ആവശ്യങ്ങൾക്ക് ലോൺ എടുക്കുന്നവരേക്കാൾ കൈവശം അത്യാവശ്യം പണം ഉള്ളവർക്ക് ഈ രീതി പ്രയോഗിക്കാവുന്നതാണ്. വീട് വയ്ക്കാനെടുക്കുന്ന ലോണുകൾക്ക് ഈ രീതി ചെയ്യാവുന്നതാണ്.ഉദാഹരണമായി പറഞ്ഞാൽ ഒരാൾക്ക് അഞ്ച് കോടി രൂപയുടെ വീട് വയ്ക്കാൻ പദ്ധതിയുണ്ട്. അതിന് രണ്ട് രീതി ഉപയോഗിക്കാം. ഒന്നുകിൽ സ്വന്തം കൈയിൽ ഉള്ള പണം ഉപയോഗിക്കാം,അല്ലെങ്കിൽ ഹോംലോൺ എടുക്കാം. ലോണെടുക്കുകയാണ് ചെയ്യുന്നതെങ്കിൽ കൈവശമുളള പണം ഒരു മ്യൂച്വൽ ഫണ്ട് സ്‌കീമിൽ നിക്ഷേപിക്കാം. 12 മുതൽ 15 ശതമാനം വരെ നിക്ഷേപിക്കാവുന്ന സ്‌കീമുകൾ ഇന്ന് ലഭ്യമാണ് . ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഹോം ലോൺ ഇനത്തിൽ 20 വർഷം കൊണ്ട് വരുന്ന ചെലവ് 10.50 കോടി രൂപയാണ്.എന്നാൽ ഈ കാലംകൊണ്ട് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച പണത്തിന്റെ മൂല്യം 81 കോടിയായി മാറിയിട്ടുണ്ടാവും. എന്നുവച്ചാൽ ലോൺ തുക കഴിഞ്ഞുള്ള ലാഭം 71 കോടി രൂപ.
-

ആപ്പിളിന് ആകെ മാറ്റം, ഐപാഡ് ഇനി കംപ്യൂട്ടറിന് സമാനം; ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു
ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫയൽ മാനേജ്‌മെന്റിലും മൾട്ടിടാസ്കിങിലും വലിയ കുതിച്ചുചാട്ടം തന്നെയാണ് ഈ പതിപ്പിൽ ആപ്പിൾ ലക്ഷ്യമിടുന്നത്
പ്രധാന അപ്‌ഡേറ്റുകൾ:
കഴ്സർ (Full Cursor): ഇനി ഐപാഡിൽ കഴ്സർ ഉപയോഗിച്ച് പൂർണ്ണമായ നിയന്ത്രണം സാധ്യമാകും. ടെക്സ്റ്റ് എഡിറ്റിങിനും മറ്റ് സൂക്ഷ്മമായ പ്രവർത്തനങ്ങൾക്കും ഇത് കൂടുതൽ സഹായകമാകും.
വലുപ്പം മാറ്റാവുന്നതും നീക്കാവുന്നതുമായ വിൻഡോകൾ: ഇത് ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. ആപ്പുകൾക്ക് അവയുടെ വലുപ്പം മാറ്റാനും സ്ക്രീനിൽ എവിടെ വേണമെങ്കിലും വെക്കാനും സാധിക്കും. ഇത് ഒരേ സമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യം നൽകും.
മെനുബാർ : മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ളതുപോലെ ഒരു മെനുബാർ iPadOS 26-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആപ്പുകളിലെ വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകും.
ഫോൾഡറുകളുള്ള ഡോക്ക് : ഡോക്കിൽ ഇനി ഫയലുകളും ഫോൾഡറുകളും നേരിട്ട് ചേർക്കാൻ സാധിക്കും. ഇത് ഫയലുകൾ വേഗത്തിൽ കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും സഹായിക്കും.
ഫയൽസും ഫോൾഡറുകളും കൂടുതൽ മികച്ചതാകുന്നു:
ഫയൽസ് ആപ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു.മാക്ഓഎസിലെപ്പോലെ ഫോൾഡറുകൾ ഇഷ്ടാനുസൃതമാക്കാൻ സാധിക്കും. ഫോൾഡറുകൾ ഇനി ഡോക്കിൽ നേരിട്ട് പിൻ ചെയ്യാൻ സാധിക്കും. ഇത് ഐപാഡിനെ മാക് പോലെ പ്രവർത്തിപ്പിക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണ്.
പ്രിവ്യൂ ആപ്പ് ഐപാഡിലേക്കും: പിഡിഎഫ് ഫയലുകൾ എളുപ്പത്തിൽ തുറക്കാനും കാണാനും എഡിറ്റ് ചെയ്യാനും സഹായിക്കും. ഇത് ഐപാഡിന്റെ പ്രഫഷണൽ ഉപയോഗസാധ്യത വർദ്ധിപ്പിക്കുന്നു.
2025-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് പ്രധാനമായും ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ വലിയ മാറ്റങ്ങൾക്കും പുതിയ ഡിസൈനുകൾക്കുമാണ് സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെപ്പോലെ Vision Pro പോലുള്ള പുതിയ ഹാർഡ്‌വെയറുകൾക്കോ അല്ലെങ്കിൽ ആപ്പിൾ ഇന്റലിജന്റ്സിനോ അമിത പ്രാധാന്യം നൽകാതെ, നിലവിലുള്ള സോഫ്റ്റ്‌വെയറുകൾക്ക് ഒരു സമഗ്രമായ മാറ്റം നൽകാനാണ് ഇത്തവണ ആപ്പിൾ ശ്രമിച്ചത്.
പുതിയ ഡിസൈൻ : ‘ലിക്വിഡ് ഗ്ലാസ്’
iOS, iPadOS, macOS, watchOS, tvOS എന്നിവയുൾപ്പെടെ Apple-ന്റെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും പുതിയതും കൂടുതൽ സുതാര്യവും തിളക്കമുള്ളതുമായ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ ലഭിച്ചു. ഇത് എല്ലാ ഉപകരണങ്ങളിലും ഒരു ഏകീകൃത ദൃശ്യാനുഭവം നൽകുന്നു.
ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരുമാറ്റം:
ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരുകൾ കൂടുതൽ ഏകീകൃതമാക്കാൻ ആപ്പിൾ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി iOS 19, visionOS 2, watchOS 12 എന്നിവയ്ക്ക് പകരം iOS 26, visionOS 26, watchOS 26 എന്നിങ്ങനെയാക്കി.
-

മുനിസിപ്പൽ ബോണ്ടുകളിലൂടെ നിക്ഷേപം വളർത്താം : ഓഹരി നിക്ഷേപത്തേക്കാൾ മെച്ചമായേക്കാം
നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.ബോണ്ട് ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ കോർപ്പറേഷൻ പോലുള്ളവ) ഒരു നിശ്ചിത കാലയളവിലേക്ക് പണം കടം കൊടുക്കുന്നു. അതിനു ശേഷം കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും തിരിച്ചു ലഭിക്കുന്ന സംവിധാനമാണ് ബോണ്ടുകളുടേത്. പല തരത്തിലുള്ള ബോണ്ടുകളുണ്ട്. സർക്കാർ ഇറക്കുന്ന ബോണ്ടുകളും കമ്പനികൾ ഇറക്കുന്ന കോർപ്പറേറ്റ് ബോണ്ടുകളും എല്ലാവർക്കും പരിചിതമാണെങ്കിലും, മുനിസിപ്പൽ ബോണ്ട് എന്താണെന്ന് അത്ര അറിവുണ്ടാകില്ല.
മുനിസിപ്പൽ ബോണ്ട്
ദൈനംദിന ബാധ്യതകൾക്ക് ധനസഹായം നൽകുന്നതിനും ഹൈവേകൾ, റോഡുകൾ, സ്കൂളുകൾ തുടങ്ങിയ സാമ്പത്തിക മൂലധന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏജൻസികളും ഇറക്കുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പൽ ബോണ്ടുകൾ.
രാജ്യത്തെ മുനിസിപ്പൽ ബോണ്ട് വിപണികളുടെ വിശ്വാസ്യതയും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുനിസിപ്പൽ ബോണ്ടുകൾക്കായി ഒരു പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പൽ ബോണ്ട് സൂചികയുടെ ചരിത്രപരമായ പ്രകടനത്തോടൊപ്പം, ഇഷ്യുകൾ, ക്രെഡിറ്റ് റേറ്റിങുകൾ, ട്രേഡിങ് വോള്യങ്ങൾ, ആദായം, വിലകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ മുനിസിപ്പൽ ബോണ്ട് വിപണിയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ വാഗ്ദാനം ചെയ്യുന്ന കേന്ദ്രമായി വെബ്‌സൈറ്റ് പ്രവർത്തിക്കും.
ഇന്ത്യയിലെ മുനിസിപ്പൽ ബോണ്ട് വിപണിയിലെ സുതാര്യത, വാങ്ങൽ സൗകര്യം, നിക്ഷേപക അവബോധം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഓഹരികളേക്കാൾ ബോണ്ടുകൾ നല്ലതോ?
ബോണ്ടുകൾ സ്ഥിര വരുമാനം നൽകുന്നവയാണ് .ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകൾ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമാണ്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളാണ് ബോണ്ടുകളെ റേറ്റുചെയ്യുന്നത്. അതുകൊണ്ട് ഓഹരികളിൽ നിക്ഷേപിക്കാൻ ഭയമുള്ളവർക്ക് ബോണ്ടുകളിൽ നിക്ഷേപിക്കാം. ബോണ്ടുകൾ, ഓഹരികളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ ഉയരുകയും താഴുകയും ചെയ്യുന്നുള്ളൂ.
അതായത് അവയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ കുറവായിരിക്കും. പൊതുവെ ബോണ്ടുകൾക്ക് വരുമാന സ്ഥിരത നൽകാൻ കഴിയും. അതുപോലെ ബോണ്ടുകളുടെ പലിശ നിരക്കുകൾ പലപ്പോഴും ബാങ്കുകളിലോ, മണി മാർക്കറ്റ് അക്കൗണ്ടുകളിലോ ഉള്ള സേവിങ്സ് നിരക്കുകളേക്കാൾ കൂടുതലായിരിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോണ്ടുകൾ വിറ്റാൽ നഷ്ടമുണ്ടാകും.അതുപോലെ ബോണ്ടുകൾക്ക് പൊതുവെ പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങളുമുണ്ട്.
പണപ്പെരുപ്പം ലഭിക്കുന്ന പലിശയേക്കാൾ വേഗത്തിൽ കൂടാൻ തുടങ്ങിയാൽ കാലക്രമേണ നിക്ഷേപത്തിന്റെ യഥാർത്ഥ മൂല്യം കുറയും. ബോണ്ട് ഉടമകൾക്ക് ഓഹരി ഉടമകളുടെ പോലെ ലാഭവിഹിതം ലഭിക്കില്ല. അതുപോലെ കമ്പനി തീരുമാനങ്ങളിൽ വോട്ടുചെയ്യാനും കഴിയില്ല.
-

ഏത് SIP ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും അസ്ഥിരതയും വിപണിയിൽ തലപൊക്കുമ്പോൾ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ദീർഘകാല നിക്ഷേപ തന്ത്രവുമാണിത്. അതുപോലെ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള നല്ലനേരത്തിനായി കാത്തിരിക്കുന്നതിലൂടെ സംഭവിക്കാവുന്ന തെറ്റുകൾ ഒഴിവാക്കാനും എസ്ഐപി ശൈലിയിലൂടെ കഴിയുന്നതാണ്. മാത്രവുമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ചിട്ടയോടെ എത്തിപ്പിടിക്കാനും എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും. ഈയൊരു പശ്ചാത്തലത്തിൽ അഞ്ച് രീതിയിലുള്ള എസ്ഐപി സമീപനങ്ങളെ കുറിച്ച് വിശദമായി നോക്കാം.
റെഗുലർ എസ്ഐപി
ദിവസമോ, ആഴ്ചയോ, മാസമോ പോലെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ നിശ്ചിത തുക വീതം നിർദിഷ്ട കാലയളവിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് ആവർത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണ് റെഗുലർ എസ്ഐപി. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ജീവിതം പോലെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് നിക്ഷേപകർ റെഗുലർ എസ്ഐപി പിന്തുടരുന്നത്. തികഞ്ഞ അച്ചടക്കത്തോടെ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും ദീർഘമായ കാലയളവിൽ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനും സഹായകരമായ നിക്ഷേപ ശൈലിയെന്ന നിലയിൽ മിക്ക സാമ്പത്തിക വിദഗ്ധരും ശുപാർശ ചെയ്യുന്ന രീതിയാണ് റെഗുലർ എസ്ഐപി. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള തിരിച്ചടിയുടെ കാഠിന്യം കുറയ്ക്കുന്നതിനും കോമ്പൗണ്ടിങ്ങന്റെ ഗുണഫലം നേടുന്നതിനും സൗകര്യപ്രദമായും ഫ്ലെക്സിബിളായും നിക്ഷേപിക്കുന്നതിനായും ഒക്കെ റെഗുലർ എസ്ഐപി ശൈലി നിക്ഷേപകരെ സഹായിക്കുന്നു.
പെർപച്വൽ എസ്ഐപി
കൃത്യമായൊരു നിക്ഷേപ കാലയളവ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണ് പെർപച്വൽ എസ്ഐപി. ഒന്നുകിൽ നിക്ഷേപകർ നിർത്താൻ ആവശ്യപ്പെടുന്നത് വരെയോ അല്ലെങ്കിൽ അതുവരെയുള്ള നിക്ഷേപം പിൻവലിക്കുന്നതു വരെയോ എസ്ഐപി തുടരുമെന്നതാണ് ഇതിലെ പ്രത്യേകത. വളരെ ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപ ശൈലിയെന്ന നിലയിലാണ് പെർപച്വൽ എസ്ഐപി അനുയോജ്യമാകുക. കൃത്യമായ സമയപരിധില്ലാതെ നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കും പൊതുവായുള്ള സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായും ഒക്കെ പെർപച്വൽ എസ്ഐപി നിക്ഷേപകരെ സഹായിക്കുന്നു. എന്നിരുന്നാലും ഇടവേളകളിൽ ഫണ്ടിന്റെ വളർച്ചയും പ്രകടനവും വിലയിരുത്തണം. അതുപോലെ എപ്പോൾ ഈ നിക്ഷേപം അവസാനിപ്പിക്കണം അഥവാ എക്സിറ്റ് സ്ട്രാറ്റജിയിലും കൃത്യമായൊരു ധാരണ ഉണ്ടായിരിക്കണം.
ഫ്ലെക്സിബിൾ എസ്ഐപി
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫോർമുലയുടെ അടിസ്ഥാനത്തിൽ വിപണിയിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി എസ്ഐപി നിക്ഷേപ തുകയിൽ മാറ്റം വരുത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ഫ്ലെക്സിബിൾ എസ്ഐപി. അതായത്, വിപണിയിൽ തിരിച്ചടി നേരിടുന്ന ഘട്ടങ്ങളിൽ എസ്ഐപി തുക വർധിപ്പിക്കുന്നതിനും വിപണി ഉയരങ്ങളിലേക്ക് മുന്നേറുന്ന വേളയിൽ എസ്ഐപി തുക താഴ്ത്തുന്നതിനും നിക്ഷേപകർക്ക് കഴിയുന്നു. എന്നിരുന്നാലും വിപണിയിലെ എല്ലാ സാഹചര്യങ്ങളിലും നിക്ഷേപകർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു മിനിമം തുക, കൃത്യമായ ഇടവേളകളിൽ പതിവായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയും വേണം.
ട്രിഗർ എസ്ഐപി
പ്രത്യേകമായ വിപണി സാഹചര്യങ്ങളിൽ എസ്ഐപി നിക്ഷേപം നടത്താൻ നിഷ്കർഷിച്ചിട്ടുള്ള ശൈലിയാണ് ട്രിഗർ എസ്ഐപി. ഉദ്ദാഹരണത്തിന്, പ്രധാന ഓഹരി സൂചികയിൽ ഒരു ദിവസം മൂന്ന് ശതമാനത്തിൽ കൂടുതലുള്ള ഇടിവ് നേരിടുന്ന ഓരോ തവണയും ഒരു എസ്ഐപി നിക്ഷേപം നടത്തുന്നതിനായി സജ്ജീകരണം ഏർപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ഓഹരി വിപണിയുടെ ട്രെൻഡ് തിരിച്ചറിഞ്ഞ് കൃത്യമായ അവസരം നോക്കി നിക്ഷേപം നടത്താൻ ട്രിഗർ എസ്ഐപിയിലൂടെ സാധിക്കും. എന്നാൽ ഓഹരി വിപണിയെ കുറിച്ചുള്ള ശരിയായ അവഗാഹം ഉള്ളവർക്ക് മാത്രമാണ് ഇത്തരം ശൈലിയിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയുകയുള്ളു എന്നതും വിസ്മരിക്കരുത്. നിലവിൽ രാജ്യത്തെ മുൻനിര മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളായ കൊട്ടക് എഎംസി “സ്മാർട്ട് എസ്ഐപി“ എന്ന പേരിലും നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് “എസ്ഐപി പ്ലസ്“ എന്ന പേരിലും ട്രിഗർ എസ്ഐപി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടോപ്-അപ്പ് എസ്ഐപി
നിക്ഷേപകന്റെ സാമ്പത്തിക സാഹചര്യം അനുവദിക്കുന്നതിന് അനുസൃതമായി, എസ്ഐപി ഇൻസ്റ്റാൾമെന്റ് അല്ലെങ്കിൽ എസ്ഐപി നിക്ഷേപം നിശ്ചിത തുക വീതമോ നിശ്ചിത ശതമാനക്കണക്കിലോ വർധിപ്പിക്കാൻ സജ്ജീകരണമുള്ള ശൈലിയാണ് ടോപ്-അപ്പ് എസ്ഐപി. സ്റ്റെപ്പ്-അപ്പ് എസ്ഐപി എന്നും വിശേഷിപ്പിക്കാറുണ്ട്. റെഗുലർ എസ്ഐപിയുടെ ഒരു പരിഷ്കരിച്ച പതിപ്പാണിത്. എപ്പോഴൊക്കെയാണോ നിങ്ങളുടെ വരുമാനം ഉയരുന്നത് അല്ലെങ്കിൽ ശമ്പള വർധനയോ ജോലിയിൽ സ്ഥാനക്കയറ്റം ലഭ്യമാകുകയോ ചെയ്യുമ്പോഴൊക്കെ, എസ്ഐപി നിക്ഷേപ തുകയിൽ നിശ്ചിത രീതിയിൽ വർധന നടപ്പാക്കുന്ന രീതിയാണിത്. കാലക്രമേണ വരുമാന വർധന ആർജിക്കുന്നവർക്ക്, പണപ്പെരുപ്പത്തെ മറികടക്കുന്നവിധം സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ടോപ്-അപ്പ് എസ്ഐപി സഹായിക്കുന്നു. ഓരോ വർഷവും എസ്ഐപി തുകയിൽ നിശ്ചിത വർധന നടപ്പാക്കുന്നതിലൂടെ സമ്പാദ്യം മെച്ചപ്പെടുത്താനും കഴിയും.
-

കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതികൾ ഇതാ; ആകർഷകമായ പലിശയും ഉറപ്പാണ്
ഇന്നത്തെ ജീവിത രീതികൾ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാൽ അവർക്ക് വേണ്ടി നിക്ഷേപങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വില വർദ്ധിച്ചു വരുന്ന ഈ കാലത്ത് കുട്ടികൾക്കു വേണ്ടി ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടാവുന്നത് നല്ലതാണ്. മാത്രമല്ല അവരുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഇത് ഇടയാക്കും. കുട്ടികൾക്കായി വസ്ത്രങ്ങൾ, മിഠായി, ടോയ്സ് എന്നിവ വാങ്ങിക്കൊടുക്കുന്നതു പോലെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ നല്ല നിക്ഷേപ പദ്ധതികളിലും അവർക്ക് അക്കൗണ്ട് എടുത്ത് കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അത്തരത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച നിക്ഷേപ പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം…
- മൈനർ സേവിംഗ്സ് അക്കൗണ്ട്
18 വയസ്സ് പൂർത്തിയാവാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ സേവിംഗ്സ് അക്കൗണ്ടാണിത്. സേവിംഗ്സിനെ കുറിച്ച് കുട്ടികൾക്ക് ലളിതമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്ക് ഈ അക്കൗണ്ട് തുറക്കാം. മാത്രമല്ല ഉയർന്ന പലിശ നിരക്കും കുറഞ്ഞ മെയിൻ്റനൻസ് ഫീസുമാണ് ഈ നിക്ഷേപത്തിന്റെ ആകർഷകമായ ഘടകം. ഈ നിക്ഷേപങ്ങളിലൂടെ പണം പിൻവലിക്കാൻ പരിധികൾ ഉള്ളതിനാൽ കുട്ടികളുടെ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായി വളരുന്നു.
- സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP)
മ്യൂച്ചൽ ഫണ്ടിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). കുട്ടികൾക്കായി നിക്ഷേപം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എസ്.ഐ.പിയിൽ ഒരു നിശ്ചിത തുക ഇടയ്‌ക്കിടെ നിക്ഷേപിച്ചാൽ അത് വർഷങ്ങൾ കൊണ്ട് വലിയ കോർപ്പസായി മാറും.
ചെറു പ്രായത്തിൽ തന്നെ നിക്ഷേപിച്ചാൽ കൂട്ടു പലിശയും ലഭിക്കും. ചെറിയ നിക്ഷേപങ്ങൾ പോലും കാലക്രമേണ ഗണ്യമായി വളരും. എസ്.ഐ.പിയിലൂടെ ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉണ്ടാകും.
- സുകന്യ സമൃദ്ധി യോജന (SSY)
പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും ഈ സ്കീമിലൂടെ ലഭിക്കുന്നു. ദീർഘകാല നിക്ഷേപമായതിനാൽ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി രഹിത റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്കീമുകളിൽ ഒന്നാണിത്. മാത്രമല്ല സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ ഇതൊരു സുരക്ഷിത നിക്ഷേപമായിരിക്കും.
- ആരോഗ്യ ഇൻഷുറൻസ് കവർ
വിദ്യാഭ്യാസ സുരക്ഷ പോലെ തന്നെ ആരോഗ്യ സുരക്ഷയും പ്രധാനമാണ്. അതിനാൽ ഒരു ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികളുടെ ആരോഗ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇത്തരം ഇൻഷുറൻസ് പ്ലാനുകൾ വഴി ഗുരുതരമായ രോഗങ്ങളും മറ്റ് മെഡിക്കൽ ആവശ്യങ്ങളും പരിരക്ഷിക്കാൻ കഴിയും.
-

വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം; ഈ ആപ്പ് നിങ്ങളെ സഹായിക്കും
വാട്സാപ്പ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടോ? എങ്കിൽ വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്തിടാം. നിങ്ങളുടെ മൊബൈലിൽ മറ്റെല്ലാ ആപ്പുകളും പ്രവർത്തിക്കുമ്പോഴും വാട്സാപ്പ് മാത്രമായി ഓഫ് ചെയ്തിടാം. വാട്സാപ്പ് നോട്ടിഫിക്കേഷൻ ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴെല്ലാം നിങ്ങളുടെ വാട്സാപ്പ് ഓഫ് ചെയ്യാൻ സഹായിക്കുന്ന ആപ്പാണ് twilio whatsapp. ഈ ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വൈഫൈ/മൊബൈൽ ഡാറ്റ ഓഫ് ചെയ്യേണ്ടതില്ല. ഈ സമയത്ത് പശ്ചാത്തലത്തിൽ വാട്സാപ്പ് പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് വേണ്ടത്. വാട്സാപ്പുമായുള്ള ഇന്റർനെറ്റ് കണക്ഷൻ റദ്ദാക്കപ്പെട്ടതിനാൽ നോട്ടിഫിക്കേഷൻ നിങ്ങളെ അലോസരപ്പെടുത്തുകയില്ല. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്, വാട്സാപ്പിലേക്ക് ശ്രദ്ധമാറാതെ, പാട്ട് കേൾക്കാനും യൂട്യൂബിൽ വീഡിയോകൾ കാണാനും സോഷ്യൽമീഡിയ ഉപയോഗിക്കാനും സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി, കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ആവശ്യമുള്ള ഓഫീസ് മീറ്റിംഗിലോ ഒരു ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
ആപ്പിന്റെ സവിശേഷതകൾ:
നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, “സന്ദേശം സേവ് ചെയ്യാത്തത്” എന്ന ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും കോൺടാക്‌റ്റുകളിലേക്കും നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാം. അതിനാൽ നിങ്ങൾ നമ്പർ സേവ് ചെയ്യേണ്ടതില്ല. നമ്പർ ടൈപ്പ് ചെയ്യുക, അതിന് ശേഷം സന്ദേശം അയയ്ക്കാം. ഈ ആപ്പ് ഒരു ഔദ്യോഗിക
വാട്സാപ്പ് ആപ്ലിക്കേഷനല്ല, Whatsapp Inc-മായി ബന്ധപ്പെടുത്തിയിട്ടില്ല.downloadapp https://play.google.com/store/apps/details?id=com.whatsoff
-

ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഏറ്റവും ചിലവ് കുറഞ്ഞ ഇടിഎഫുകൾ ഇതാ; നേട്ടങ്ങൾ നിരവധി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്വർണ വില ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിനു ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ്ണ വില ഇരട്ടിയിലധികം വർധിച്ചു. ഭൗതികമായി സ്വർണം വാങ്ങുന്നതിനപ്പുറം സ്വർണ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) ഉൾപ്പെടെയുള്ള സ്വർണവുമായി ബന്ധപ്പെട്ട മറ്റ് നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ ചായുന്നുണ്ട്.
പല നിക്ഷേപകരും പരമ്പരാഗതമായി സ്വർണം വാങ്ങുന്നതിനുപകരം സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് ലോഹത്തെ ഭൗതികമായി സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടോ മോഷണത്തെക്കുറിച്ചുള്ള ആശങ്കയോ മറ്റ് അപകടസാധ്യതകളോ ഉണ്ടാക്കുന്നില്ല എന്നതാണ് ഇതിന് കാരണം. പോർട്ട്ഫോളിയോയിൽ സ്ഥിരത നൽകുന്നതിനും പണപ്പെരുപ്പത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നതിനുമുള്ള ഒരു ജനപ്രിയ മാർഗമായി സ്വർണ ഇടിഎഫുകൾ ഇപ്പോൾ മാറിയിരിക്കുന്നത് ഇതുകൊണ്ടാണ്.
ഇടിഎഫുകൾ വാങ്ങുന്നത് കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങൾ സ്വർണത്തെ ഒരു ഇലക്ട്രോണിക് രൂപത്തിൽ നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്നു എന്നാണ്. സ്റ്റോക്കുകളിൽ വ്യാപാരം ചെയ്യുന്നതുപോലെ നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഒരു സ്വർണ ഇടിഎഫ് യൂണിറ്റ് ഒരു ഗ്രാമിന് തുല്യമാണ്. നിക്ഷേപകർ പലപ്പോഴും ഫണ്ടുകളുടെ മുൻകാല വരുമാനം താരതമ്യം ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത്.
എന്നാൽ സ്വർണ ഇടിഎഫുകളുടെ കാര്യത്തിൽ ഇത് അല്പം വ്യത്യസ്തമാണ്. ഈ ഫണ്ടുകൾ സ്വർണ വിലകൾ നേരിട്ട് ട്രാക്ക് ചെയ്യുന്നതിനാൽ, അവയുടെ വരുമാനം ഏതാണ്ട് ഒരുപോലെയാണ്. അത്തരമൊരു സാഹചര്യത്തിൽ, നിക്ഷേപകർക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെലവ് അനുപാതം ആണ്. കുറഞ്ഞ ചെലവ് അനുപാതമുള്ള ഒരു സ്വർണ ഇടിഎഫ് തിരഞ്ഞെടുക്കുന്നത് കുറഞ്ഞ ചെലവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ വിപണിയിൽ നിരവധി സ്വർണ ഇടിഎഫുകൾ ലഭ്യമാണ്. നിക്ഷേപകർ ബുദ്ധിപൂർവ്വം കുറഞ്ഞ ചെലവുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അവർക്ക് മികച്ച വരുമാനം നേടാൻ കഴിയും. ചെലവ് അനുപാതം (കുറഞ്ഞത് മുതൽ ഉയർന്നത് വരെ) അടിസ്ഥാനമാക്കി ഇന്ത്യയിൽ ലഭ്യമായ അഞ്ച് വിലകുറഞ്ഞ സ്വർണ ഇടിഎഫുകളെക്കുറിച്ച് അറിയാം. സീറോദ ഗോൾഡ് ഇടിഎഫ് ആണ് ഇതിൽ ഒന്നാമത്. ഇതിന്റെ ചെലവ് അനുപാതം 0.32% മാത്രമാണ്. 2024 ഫെബ്രുവരി 26 നാണ് ഇത് ആരംഭിച്ചത്. മിറേ അസറ്റ് ഗോൾഡ് ഇടിഎഫ് ആണ് രണ്ടാമത്. ചെലവ് അനുപാതം: 0.34%. 2023 ഫെബ്രുവരി 20 നാണ് ഇത് ആരംഭിച്ചത്. മൂന്നാമത്തേത് എൽഐസി എംഎഫ് ഗോൾഡ് ഇടിഎഫ് ആണ്. ചെലവ് അനുപാതം: 0.41%. 2011 നവംബർ ഒമ്പതിനാണ് ഇത് ആരംഭിച്ചത്.
ചെലവ് അനുപാതം 0.42% ഉള്ള ടാറ്റ ഗോൾഡ് ഇടിഎഫ് ആണ് നാലാമത്. 2024 ജനുവരി 12 നാണ് ഇത് ആരംഭിച്ചത്. ബറോഡ ബിഎൻപി പാരിബ ഗോൾഡ് ഇടിഎഫ് അഞ്ചാമതാണ്. 2023 ഡിസംബർ 13 ന് ആരംഭിച്ച ഇതിന്റെ ചെലവ് അനുപാതം: 0.48% ആണ്. ഗോൾഡ് ഇടിഎഫിന്റെ നേട്ടങ്ങൾ ഭൗതിക സ്വർണം സൂക്ഷിക്കുമ്പോൾ മോഷണത്തിനും മായം ചേർക്കലിനും സാധ്യതയുണ്ട്. അതേസമയം ഗോൾഡ് ഇടിഎഫ് ഡീമാറ്റ് രൂപത്തിലാണ്. അത് പൂർണ്ണമായും സുരക്ഷിതമാണ്. കുറഞ്ഞ ചെലവും വാങ്ങലും വിൽപ്പനയും എളുപ്പവുമാണ് എന്നതാണ് മറ്റൊരു നേട്ടം. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി നൽകണം. പക്ഷേ ഗോൾഡ് ഇടിഎഫിൽ അത്തരം ചിലവുകളൊന്നുമില്ല. കൂടാതെ, ഇത് എപ്പോൾ വേണമെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. 99.5% പരിശുദ്ധിയുള്ള സ്വർണത്തിലാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയില്ല. ഭൗതിക സ്വർണം വാങ്ങാൻ വലിയ തുക ആവശ്യമാണ്. എന്നാൽ ഗോൾഡ് ഇടിഎഫിൽ നിങ്ങൾക്ക് ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാം. അപകടസാധ്യതകൾ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ആണ് പ്രധാന വെല്ലുവിളി. സ്വർണ ഇടിഎഫ് വിലകൾ പൂർണ്ണമായും അന്താരാഷ്ട്ര സ്വർണ വിലകളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ വിപണി ഇടിഞ്ഞാൽ നഷ്ടങ്ങൾ ഉണ്ടാകാം. സ്റ്റോക്ക് മാർക്കറ്റുമായോ മ്യൂച്വൽ ഫണ്ടുകളുമായോ താരതമ്യപ്പെടുത്തുമ്പോൾ സ്വർണത്തിൽ നിന്നുള്ള വരുമാനം ദീർഘകാലാടിസ്ഥാനത്തിൽ അത്ര ആകർഷകമല്ല. കാരണം വിലയിലെ മാറ്റങ്ങൾക്കൊപ്പം മാത്രമേ അത് വർധിക്കൂ. അതേസമയം ഇക്വിറ്റിയിൽ, കമ്പനികളുടെ വളർച്ചയും ഗുണകരമാണ്. സ്വർണ ഇടിഎഫുകൾക്കും ചില ചാർജുകൾ ഉണ്ട്. ഇതിനെ ‘ചെലവ് അനുപാതം’ എന്ന് വിളിക്കുന്നു. ഇത് മ്യൂച്വൽ ഫണ്ടുകളേക്കാൾ കുറവാണെങ്കിലും സ്വർണ ഇടിഎഫ് തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകർ ഇപ്പോഴും അത് പരിഗണിക്കണം. നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിലും ഭൗതികമായി അത് വാങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോൾഡ് ഇടിഎഫുകൾ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ നിക്ഷേപിക്കുന്നതിന് മുമ്പ്, അതിന്റെ ചെലവുകൾ, സാധ്യതയുള്ള അപകടസാധ്യതകൾ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
-

പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം, 55 ലക്ഷം രൂപ സമ്പാദ്യം; അറിയാം ഈ പദ്ധതിയെക്കുറിച്ച്
ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്.
പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വർഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവർഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വർഷമാണ് നിക്ഷേപ കാലാവധി.
നിക്ഷേപിക്കുന്ന മുഴുവൻ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ റിട്ടേൺ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ആദ്യത്തെ 15 വർഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വർഷം ആകുമ്പോഴാണ് കാലാവധി പൂർത്തിയാകുന്നത്. എന്നാൽ നിക്ഷേപ കാലാവധിയായ 15 വർഷം കഴിഞ്ഞാലും അക്കൗണ്ടിൽ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടിൽ നിന്ന് 50 ശതമാനം വരെ പണം പിൻവലിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താൽ, അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.
ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ അക്കൗണ്ടിൽ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വർഷമാകുമ്പോൾ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.
-

വീഡിയോയോ വോയിസ് റെക്കോർഡ് കോളുകൾ എന്തുതന്നെയായാലും ഇനി ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്തു വയ്ക്കാം; കിടിലൻ ആപ്പിനെ പരിചയപ്പെടാം
ഇനി എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വോയിസ് കളും വീഡിയോകളും റെക്കോർഡ് ചെയ്യാം. അതിനായി ഒരു കിടിലൻ കോൾ റെക്കോർഡർ വീഡിയോകൾക്കായി വോയിസ് ഓവർ ആപ്പാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആൻഡ്രോയ്ഡ് ഉപകരണങ്ങളുടെ മിക്ക പതിപ്പുകൾക്കും കോൾ റെക്കോർഡിംഗ് എന്ന അടിസ്ഥാന സൗകര്യമുണ്ട്. നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്തു വെക്കുന്നതിനായി മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുകൊണ്ട് കോളുകൾ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും എന്നാൽ അതിൽ നിന്നും നിങ്ങൾക് തൃപ്തികരമായ ഒരു ഫലം ലഭിച്ചില്ലെങ്കിൽ,ഇനിഈ കോൾ റെക്കോർഡർ ഒന്ന് പരീക്ഷിച്ചു നോക്കു. ഇത് മികച്ച രീതിയിൽ ഈ കാര്യങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ഇൻകമിംഗ്, ഇഗോയിംഗ് ഫോൺ കോളുകളും VoIP സംഭാഷണങ്ങളും എളുപ്പത്തിൽ റെക്കോർഡ് ചെയ്യാൻ കോൾ റെക്കോർഡർ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല ഈ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണെന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
കോൾ റെക്കോർഡർ പിന്തുണയ്ക്കുന്നത്:
ഫോൺ കോളുകൾ
സിഗ്നൽ
സ്കൈപ്പ് 7, സ്കൈപ്പ് ലൈറ്റ്
വൈബർ
WhatsApp
Hangouts
ഫേസ്ബുക്ക്
IMO
WeChat
കാക്കോ
ലൈൻ
സ്ലാക്ക്
ടെലിഗ്രാം 6, പ്ലസ് മെസഞ്ചർ 6
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അധിക ഫീച്ചറുകളിലേക്ക് മാത്രം പ്രവേശനം നൽകുന്നു. ഇത് നിങ്ങളുടെ കോൾ റെക്കോർഡിംഗ് അനുഭവം മെച്ചപ്പെടുത്തില്ല. സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നതിന് മുമ്പ് അടിസ്ഥാന പതിപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുക.
എല്ലാ ഉപകരണങ്ങളും VoIP കോളുകൾ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നില്ല. VoIP കോൾ റെക്കോർഡിംഗ് പിന്തുണയ്ക്കുന്ന പരീക്ഷിച്ച ഉപകരണങ്ങളുടെ ലിസ്റ്റ് നിങ്ങൾക്ക് ചുവടെ കണ്ടെത്താനാകും. എന്നാൽ നിങ്ങളുടെ പക്കലുള്ള കൃത്യമായ ഉപകരണത്തിൽ നിങ്ങളുടെ സ്വന്തം ടെസ്റ്റ് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റി!നിങ്ങളുടെ കോളുകളും സംഭാഷണങ്ങളും സാധ്യമായ ഏറ്റവും മികച്ച നിലവാരത്തിൽ റെക്കോർഡ് ചെയ്യുക.
ഓരോ കോളും സ്വയമേവ റെക്കോർഡ് ചെയ്യുക. ഓരോ സംഭാഷണവും അത് ആരംഭിക്കുന്ന നിമിഷം രേഖപ്പെടുത്തുക;
തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ സ്വയമേവ രേഖപ്പെടുത്തുക. നിങ്ങൾ എപ്പോഴും റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കുക.
ഒഴിവാക്കൽ പട്ടിക. യാന്ത്രികമായി റെക്കോർഡ് ചെയ്യപ്പെടാത്ത കോൺടാക്റ്റുകളുടെ ഒരു ലിസ്റ്റ് സൃഷ്‌ടിക്കുക.
മാനുവൽ റെക്കോർഡിംഗ്. തിരഞ്ഞെടുത്ത സംഭാഷണങ്ങളോ അവയുടെ ഭാഗങ്ങളോ മാത്രം റെക്കോർഡ് ചെയ്യാൻ റെക്കോർഡ് ബട്ടൺ മിഡ്-കോൾ ടാപ്പുചെയ്യുക.
ഇൻ-ആപ്പ് പ്ലേ ബാക്ക്. ഈ കോൾ റെക്കോർഡറിന് നിങ്ങളുടെ റെക്കോർഡിംഗുകൾ നിയന്ത്രിക്കുന്നതിനും അവ പ്ലേ ചെയ്യുന്നതിനും പറക്കുമ്പോൾ ഇല്ലാതാക്കുന്നതിനും മറ്റ് സേവനങ്ങളിലേക്കോ ഉപകരണങ്ങളിലേക്കോ എക്‌സ്‌പോർട്ടുചെയ്യുന്നതിനോ ഉള്ള ഒരു ബിൽറ്റ്-ഇൻ ഫയൽ എക്സ്പ്ലോറർ ഉണ്ട്;
സ്മാർട്ട് സ്പീക്കർ സ്വിച്ചിംഗ്. നിങ്ങളുടെ റെക്കോർഡിംഗുകൾ സ്വകാര്യമായി കേൾക്കാൻ ഉച്ചഭാഷിണിയിൽ നിന്ന് ഇയർസ്പീക്കറിലേക്ക് മാറുന്നതിന് പ്ലേബാക്കിൽ ഫോൺ നിങ്ങളുടെ ചെവിയിലേക്ക് കൊണ്ടുവരിക.
ഫിൽട്ടർ റെക്കോർഡിംഗുകൾ. പ്രധാനപ്പെട്ട കോളുകൾ അടയാളപ്പെടുത്തുക, പെട്ടെന്നുള്ള ആക്‌സസിനായി അവ ഫിൽട്ടർ ചെയ്യുക;
ആപ്പിൽ നിന്ന് തന്നെ തിരികെ വിളിച്ച് കോൺടാക്റ്റുകൾ തുറക്കുക.
പ്രീമിയം സവിശേഷതകൾ:ക്ലൗഡ് ബാക്കപ്പ്. നിങ്ങളുടെ കോൾ റെക്കോർഡിംഗ് Google ഡ്രൈവിൽ സംരക്ഷിച്ച് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അവ പുനഃസ്ഥാപിക്കുക.
പിൻ ലോക്ക്. കണ്ണുകളിൽ നിന്നും ചെവികളിൽ നിന്നും നിങ്ങളുടെ റെക്കോർഡിംഗ് സംരക്ഷിക്കുക.
കൂടുതൽ ഓഡിയോ ഫോർമാറ്റുകൾ. MP4 ഫോർമാറ്റിൽ കോളുകൾ റെക്കോർഡ് ചെയ്ത് അവയുടെ ഗുണനിലവാരം മാറ്റുക.
SD കാർഡിൽ സംരക്ഷിക്കുക. നിങ്ങളുടെ റെക്കോർഡിംഗുകൾ ഒരു SD കാർഡിലേക്ക് നീക്കി ഒരു ഡിഫോൾട്ട് സേവ് ലൊക്കേഷനായി ഉപയോഗിക്കുക.
ഒരു സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്താൻ നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ കുലുക്കുക.
സ്മാർട്ട് സ്റ്റോറേജ് മാനേജ്മെന്റ്. ഓവർടൈം പഴയ അപ്രധാനമായ (നക്ഷത്രമിടാത്ത) കോളുകൾ സ്വയമേവ ഇല്ലാതാക്കുകയും ഹ്രസ്വ കോളുകൾ റെക്കോർഡുചെയ്യുന്നത് അവഗണിക്കുകയും ചെയ്യുക.
കോളിന് ശേഷമുള്ള പ്രവർത്തനങ്ങൾ. നിങ്ങൾ ഒരു സംഭാഷണം നിർത്തിയാൽ ഉടൻ പ്ലേ ചെയ്യുക, പങ്കിടുക അല്ലെങ്കിൽ ഒരു റെക്കോർഡിംഗ് ഇല്ലാതാക്കുക.
ടാബ്ലറ്റുകളിൽ പ്രവർത്തിക്കുന്നു
നിങ്ങളുടെ ഉപകരണം സെല്ലുലാർ കോളുകളെ പിന്തുണയ്‌ക്കുന്നില്ലെങ്കിലും, സ്‌കൈപ്പ്, വൈബർ, വാട്ട്‌സ്ആപ്പ്, മറ്റ് VoIP സംഭാഷണങ്ങൾ എന്നിവ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് ക്യൂബ് കോൾ റെക്കോർഡർ ഉപയോഗിക്കാം.
ഇത് നിങ്ങളുടെ ഉപകരണത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിലോ പ്ലേബാക്കിൽ നിങ്ങൾ മാത്രം കേൾക്കുന്നെങ്കിലോ, ക്രമീകരണങ്ങളിലെ റെക്കോർഡിംഗ് ഉറവിടം മാറ്റാൻ ശ്രമിക്കുക, അല്ലെങ്കിൽ സ്വയമേവയുള്ള സ്പീക്കർ മോഡ് ഉപയോഗിക്കുക.
നിയമപരമായ അറിയിപ്പ്
ഫോൺ കോൾ റെക്കോർഡിംഗ് സംബന്ധിച്ച നിയമനിർമ്മാണം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളെ വിളിക്കുന്ന/വിളിച്ച രാജ്യത്തിന്റെ നിയമനിർമ്മാണം നിങ്ങൾ ലംഘിക്കുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. നിങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യപ്പെടുമെന്ന് എപ്പോഴും വിളിക്കുന്നയാളെ/കോൾ ചെയ്യുന്നയാളെ അറിയിക്കുകയും അവരുടെ അനുമതി ചോദിക്കുകയും ചെയ്യുക.
DOWNLOAD https://play.google.com/store/apps/details?id=com.catalinagroup.callrecorder&pli=1
-

എത്തി മക്കളെ പുതിയ മാറ്റം; ഇൻസ്റ്റഗ്രാമിൽ ഇനി വെർട്ടിക്കൽ ഫോട്ടോയും ഇടാം
ഏറ്റവും പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റിൽ ഫോട്ടോ അപ്‌ലോഡുകൾക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ ( 3:4 aspect ratio )വരുന്നതായി ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വെർട്ടിക്കൽ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്ലോഡ് ചെയ്യാൻ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണുകളിൽ എടുത്ത ഫോട്ടോകൾ അതേപടി ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിക്കാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. സിംഗിൾ-ഫോട്ടോ പോസ്റ്റുകൾക്കും മൾട്ടി-ഫോട്ടോ പോസ്റ്റുകൾക്കും പുതിയ 3:4 ആസ്പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്‌ഫോമിനെ കൂടുതൽ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇൻസ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളുടെ അളവുകൾക്ക് അനുയോജ്യമായ രീതിയിൽ ലേഔട്ടുകൾ കൂടുതൽ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പുതിയ ഓപ്ഷൻ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാകും.’ഇൻസ്റ്റാഗ്രാം ഇപ്പോൾ 3:4 ആസ്പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോൺ കാമറകളും ഉപയോഗിക്കുന്ന ഫോർമാറ്റ് ആണിത്. ഇനി മുതൽ, നിങ്ങൾ ഒരു 3:4 ചിത്രം അപ്‌ലോഡ് ചെയ്താൽ, നിങ്ങൾ അത് എടുത്ത അതേ രീതിയിൽ തന്നെ അത് ഇപ്പോൾ ദൃശ്യമാകും,’ മോസേരി പറഞ്ഞു.
-

5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം തിരികെ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലൻ പദ്ധതി
ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താറുണ്ട്. ഭാവിയിൽ അവരുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്ഥിര നിക്ഷേപങ്ങൾ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
നിങ്ങളും ഇത്തരത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് അതായത് പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപം നടത്തുക. 5 വർഷ കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമുകൾ ബാങ്കുകളേക്കാൾ മികച്ച പലിശയാണ് നൽകുന്നത്. ഈ സ്കീമിലൂടെ, നിങ്ങൾക്ക് വേണമെങ്കിൽ നിക്ഷേപ തുക മൂന്നിരട്ടിയിലധികം ഉണ്ടാക്കാം, അതായത് നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.
5 ലക്ഷം 15 ലക്ഷം ആകുന്നത് എങ്ങനെ?
5 ലക്ഷം 15 ലക്ഷമാക്കാൻ, ആദ്യം നിങ്ങൾ 5 വർഷത്തേക്ക് ഒരു പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിക്കണം. 5 വർഷത്തെ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് 7.5 ശതമാനം പലിശ നൽകുന്നു. നിലവിലെ പലിശ നിരക്ക് കണക്കാക്കിയാൽ, 5 വർഷത്തിനു ശേഷമുള്ള മെച്യൂരിറ്റി തുക 7,24,974 രൂപയാകും. ഈ തുക പിൻവലിക്കരുത്, അടുത്ത 5 വർഷത്തേക്ക് അക്കൗണ്ടിൽ ഇടുക. ഈ രീതിയിൽ, 10 വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് പലിശയായി 5,51,175 രൂപ നേടം. നിങ്ങളുടെ മൊത്ത തുക 10,51,175 രൂപയായി മാറുകയും ചെയ്യും.അടുത്ത 5 വർഷം കൂടി ഈ തുക അക്കൗണ്ടിൽ നിലനിർത്തുക. അതായത്, മൊത്ത നിക്ഷേപ തുക 15 വർഷത്തേക്ക് നിക്ഷേപിക്കുക. 15-ാം വർഷത്തിൽ, കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച 5 ലക്ഷം രൂപയ്ക്ക് പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 10,24,149 രൂപ ലഭിക്കും. നിങ്ങൾ നിക്ഷേപിച്ച 5 ലക്ഷവും 10,24,149 രൂപ പലിശയും കൂടി കണക്കാക്കുമ്പോൾ ആകെ 15,24,149 രൂപ ലഭിക്കും.
എഫ്ഡി നീട്ടുന്നതിന് അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ
മൊത്തം സമ്പാദ്യം 15 ലക്ഷമാക്കി മാറ്റുന്നതിന് നിങ്ങൾ രണ്ട് തവണ പോസ്റ്റ് ഓഫീസ് എഫ്ഡി നീട്ടണം. ഇതിന് ചില നിബന്ധനകളുണ്ട്. പോസ്റ്റ് ഓഫീസ് 1 വർഷത്തെ എഫ്ഡി മെച്യൂരിറ്റി തീയതി മുതൽ 6 മാസത്തിനുള്ളിൽ നീട്ടാം, 2 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ 12 മാസത്തിനുള്ളിൽ നീട്ടണം. അതേസമയം, 3, 5 വർഷത്തെ എഫ്ഡി നീട്ടുന്നതിന്, മെച്യൂരിറ്റി കാലയളവ് കഴിഞ്ഞ് 18 മാസത്തിനുള്ളിൽ പോസ്റ്റ് ഓഫീസിനെ അറിയിക്കേണ്ടതാണ്. ഇത് കൂടാതെ, അക്കൗണ്ട് തുറക്കുന്ന സമയത്ത് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുന്നതിന് ആവശ്യപ്പെടാം. കാലാവധി പൂർത്തിയാകുന്ന ദിവസം ബന്ധപ്പെട്ട ടിഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് എഫ്ഡി നീട്ടുന്ന കാലയളവിൽ ബാധകമായിരിക്കും.
-

ഫോണില്‍ നിങ്ങളുടെ ലൊക്കേഷന്‍ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാം.. ചെയ്യേണ്ടത് ഇത്രമാത്രം
ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫോണില്‍ ലൊക്കേഷന്‍ ഓണാക്കിയിടുന്നവരായിരിക്കും. പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ലൊക്കേഷന്‍ ആക്‌സിസ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്ര സുരക്ഷിതമല്ല എന്ന് ഓര്‍മ വേണം. ദിവസംതോറും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടി വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. അതിനാല്‍ ഈ സൈബര്‍ അപകട ഭീഷണി എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം. ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷന്‍ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാനും അത് ഒഴിവാക്കാനുമൊരു വഴിയുണ്ട്. ആരാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ ഫോണിലെ ഒരു ചെറിയ സെറ്റിംഗ്‌സ് നിങ്ങളെ സഹായിക്കും. ഇതിനായി, നിങ്ങള്‍ ആദ്യം സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക’ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ടില്‍ ‘പീപ്പിള്‍ ആന്‍ഡ് ഷെയറിംഗ്’ ഓപ്ഷന്‍ കാണാം. ഇവിടെ നിങ്ങള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യണം. ലൊക്കേഷന്‍ ഷെയറിംഗില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടുന്നുണ്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. കൂടാതെ ഏത് ആപ്പാണ് സ്‌മാര്‍ട്ട്ഫോണില്‍ നിന്ന് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താനും കഴിയും. ഫോണിന്‍റെ സെറ്റിംഗ്‌സിലേക്ക് പോയി ലൊക്കേഷന്‍ ഓപ്ഷനിലെ ആപ്പ് പെര്‍മിഷനുകളില്‍ ടാപ്പ് ചെയ്യുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ലൊക്കേഷന്‍ ആക്സസ് ചെയ്യുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രത്യേകം ശ്രദ്ധിക്കുക, സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ലൊക്കേഷനുകള്‍ കൈക്കലാക്കുന്നതും അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

ആശങ്കകൾക്ക് വിട, എല്ലാ വിവരങ്ങളും കിറുകൃത്യം അറിയാം; EV ഉപയോക്താക്കൾക്കായി ‘സൂപ്പർ ആപ്പ്’ വരുന്നു
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ട്, ഒരു ഓൾ-ഇൻ-വൺ ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതികൾക്കാണ് കേന്ദ്രം ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
ഈ ഏകീകൃത ഡിജിറ്റൽ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിന്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ (ബി.എച്ച്.ഇ.എൽ.) നോഡൽ ഏജൻസിയായി പരിഗണിക്കുന്നു എന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കൾക്ക് വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.സുസ്ഥിര ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഇ.വി. സജ്ജമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. രാജ്യത്തുടനീളം ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബി.എച്ച്.ഇ.എൽ. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിക്കും.
സൂപ്പർ ആപ്പിന്റെ പ്രധാന സവിശേഷതകൾ
ചാർജിങ്ങ് സ്ലോട്ടുകൾ തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം
സംയോജിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ
ചാർജറുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ
പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിൽ രാജ്യത്തുടനീളമുള്ള വിന്യാസത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡുകൾ
പി.എം. ഇ-ഡ്രൈവ് സ്കീമിന്റെ സവിശേഷതകൾഈ പദ്ധതിക്ക് ആകെ 2,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഏകദേശം 72,000 പൊതു ഇ.വി. ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഇത് പിന്തുണ നൽകും. 50 ദേശീയപാത ഇടനാഴികളിലും മെട്രോ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ പമ്പുകൾ, സംസ്ഥാന പാതകൾ, ടോൾ പ്ലാസകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും ഈ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
-

ജോലി ചെയ്യുമ്പോൾ മാസം 500 രൂപ വീതം മാറ്റിവെക്കാമോ? റിട്ടയർമെന്റ് സമ്പാദ്യമായി 1.65 കോടി നേടാം; എങ്ങനെ?
ഇനിയുള്ള കാലത്ത് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളെയും വ്യക്തിഗത സമ്പാദ്യത്തെയും മാത്രം ആശ്രയിച്ച്, ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നത് അത്ര പ്രായോഗിക സമീപനമായിരിക്കില്ല. ജീവിത ചെലവുകളും ആവശ്യങ്ങളും വർധിക്കുന്നതിനാൽ മികച്ച റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിന് മുൻപില്ലാത്ത പ്രാധാന്യവും പ്രസക്തിയും വർധിക്കുകയാണ്. നിക്ഷേപം എത്രയും നേരത്തെ തുടങ്ങിയാൽ വൻ നേട്ടം എങ്ങനെ കരസ്ഥാമാക്കാമെന്ന് നോക്കാം.വർഷങ്ങളോളം കഷ്ടപ്പെട്ടതിന്റെയും അധ്വാനിച്ചതിന്റെയും ഗുണഫലങ്ങൾ ആസ്വദിക്കുവാനും തുടർന്നുള്ള സമയം വിശ്രമത്തിനും ആനന്ദകരമാക്കുവാനും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിലെ നിർണായകമായൊരു കാലഘട്ടമാണ് റിട്ടയർമെന്റ് ജീവിതം. സാമ്പത്തിക സാഹചര്യങ്ങൾ അനുദിനം മാറിമറിയുന്ന ഇന്നത്തെ കാലത്ത്, റിട്ടയർമെന്റ് ജീവിതത്തിൽ സ്വസ്ഥമായി കഴിയാനുള്ള സമ്പാദ്യം കരുപ്പിടിപ്പിക്കാൻ യഥാസമയം നിക്ഷേപം നടത്തേണ്ടത് അനിവാര്യമായ സംഗതിയുമാകുന്നു.ഈയൊരു പശ്ചാത്തലത്തിൽ റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിലേക്ക് ദീർഘകാല നിക്ഷേപത്തിനുള്ള മാർഗങ്ങളിലൊന്നായി പരിഗണിക്കാവുന്നവയാണ് മ്യൂച്ചൽ ഫണ്ടുകൾ. തികഞ്ഞ അച്ചടക്കവും ശ്രദ്ധയും പുലർത്തിയാൽ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നവയാണിത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തിയാൽ, താരതമ്യേന കുറഞ്ഞ ചെലവിലും ഫ്ലെക്സിബിലിറ്റിയിലും കോമ്പൗണ്ടിങ്ങിന്റെ ആനുകൂല്യവും നേടി നിക്ഷേപം ഗണ്യമായ രീതിയിൽ വളരാനും സഹായിക്കും.
പ്രതിമാസ എസ്ഐപി 500 രൂപ വീതം
ഇപ്പോൾ 25 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 500 രൂപ വീതം എസ്ഐപി രീതിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷത്തേക്ക് ശരാശരി 15 ശതമാനം വീതം വാർഷിക വളർച്ച കൈവരിക്കാനും കഴിയുന്നുവെന്ന് കരുതുക. നിക്ഷേപം ആരംഭിച്ചതിനു ശേഷം ഓരോ വർഷം പൂർത്തിയാകുമ്പോഴും 10 ശതമാനം വീതം പ്രതിമാസ എസ്ഐപി തുകയിൽ വർധനയും നടപ്പാക്കുക. എങ്കിൽ 60-ാം വയസ്സിൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് 1.65 കോടി രൂപ സമ്പാദ്യമായി സ്വരൂപിച്ചിട്ടുണ്ടാകും.
പ്രതിമാസ എസ്ഐപി 5,000 രൂപ വീതം
മേൽസൂചിപ്പിച്ചതിനു സമാനമായി 25 വയസ്സുള്ള ഒരു വ്യക്തി മാസംതോറും 5,000 രൂപ വീതം മ്യൂച്ചൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാനായി തീരുമാനിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷക്കാലയളവിൽ 15 ശതമാനം നിരക്കിൽ ശരാശരി വാർഷിക വളർച്ച കൈവരിക്കാനും സാധിച്ചുവെന്ന് കരുതുക. ഇതിന് പുറമെ ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം എസ്ഐപി തുകയിൽ വർധനയും വരുത്തുത. എങ്കിൽ അദ്ദേഹത്തിന്റെ 60-ാം വയസ്സിൽ 16.50 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം സ്വന്തമാകും.
പ്രതിമാസ എസ്ഐപി 10,000 രൂപ വീതം
നിലവിൽ 25 വയസ്സുള്ള വ്യക്തി പ്രതിമാസം 10,000 രൂപ വീതം എസ്ഐപി ശൈലിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തെരഞ്ഞെടുത്തുവെന്ന് കരുതുക. തുടർന്നുള്ള 35 വർഷത്തേക്ക് ശരാശരി 15 ശതമാനം നിരക്കിൽ വാർഷിക ആദായം നേടാനും കഴിയുന്നുവെന്ന് കരുതുക. കൂടാതെ ഓരോ വർഷം പൂർത്തിയാകുമ്പോഴും എസ്ഐപി തുകയിൽ 10 ശതമാനം വർധനയും നടപ്പാക്കുക. എങ്കിൽ ആ വ്യക്തിയുടെ 60-ാം വയസ്സിൽ 33.10 കോടി രൂപ റിട്ടയർമെന്റ് സമ്പാദ്യമായി കരഗതമാകും.
എങ്ങനെ തെരഞ്ഞെടുക്കണം?
ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് : ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യം.
ഹൈബ്രിഡ് & ഡെറ്റ് ഫണ്ട് : അധികം റിസ്ക് എടുക്കാൻ ശേഷിയും താത്പര്യവുമില്ലാത്ത നിക്ഷേപകർക്ക്.
നികുതി നേട്ടം : ആദായ നികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവ് നേടേണ്ടവർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്) ഉപകാരപ്പെടും.
അതേസമയം വിപണിയിലേക്ക് പ്രവേശിക്കാനും നിക്ഷേപം ആരംഭിക്കുവാനും നല്ല മുഹൂർത്തം നോക്കിയിരുന്ന് അവസരം പാഴാകാതിരിക്കാൻ എസ്ഐപി ഉപകാരപ്പെടും. -

5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, എങ്ങനെയെന്ന് അറിയാമോ?
എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം അതായത് പോസ്റ്റ് ഓഫീസ് ആർഡിയും ഇതിൽ ഉൾപ്പെടുന്നു, അതിൽ നിങ്ങൾക്ക് എല്ലാ മാസവും വെറും 5000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ സമാഹരിക്കാനാകും. ഈ സ്കീമിലെ നിക്ഷേപത്തിന് വായ്പയും എളുപ്പത്തിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത.2023ൽ നിക്ഷേപകർക്കുള്ള ഒരു സമ്മാനമെന്ന നിലയ്ക്ക് കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിന്റെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. 6.7 ശതമാനം പലിശ നിരക്കാണ് നിലവിൽ പ്രതിവർഷം നിക്ഷേപകർക്ക് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും സർക്കാർ പരിഷ്കരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഈ സ്കീമിലെ അവസാന പുനരവലോകനം 2023 സെപ്റ്റംബർ 29 നാണ് നടന്നത്.പോസ്റ്റ് ഓഫീസ് ആർഡിയിലെ നിക്ഷേപവും പലിശയും കണക്കാക്കുന്നത് വളരെ എളുപ്പമാണ്, പ്രതിമാസം 5000 രൂപ ലാഭിച്ച് ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് എങ്ങനെ 8 ലക്ഷം രൂപയുടെ ഫണ്ട് സമാഹരിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു രൂപ നിക്ഷേപിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളോട് പറയാം. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ എല്ലാ മാസവും 5,000 രൂപ, തുടർന്ന് അതിറെ മെച്യൂരിറ്റി കാലയളവിൽ അതായത് അഞ്ച് വർഷത്തിൽ, നിങ്ങൾ മൊത്തം 3 ലക്ഷം രൂപ നിക്ഷേപിക്കും, കൂടാതെ 56,830 രൂപ പലിശയിലേക്ക് കൂട്ടിച്ചേർക്കപ്പെടും. 6.7 ശതമാനം നിരക്കിൽ. അതായത്, അഞ്ച് വർഷത്തിനുള്ളിൽ നിങ്ങളുടെ ഫണ്ട് 3,56,830 രൂപയാകും.
അവിടെ നിർത്തരുത്. നിങ്ങൾക്ക് ഈ ആർഡി അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാം. അതായത്, അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 6,00,000 രൂപയാകും. ഇതോടൊപ്പം, ഈ നിക്ഷേപത്തിൻ്റെ പലിശ 6.7 ശതമാനം നിരക്കിൽ 2,54,272 രൂപയായിരിക്കും. ഇത് പ്രകാരം, 10 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപിച്ച മൊത്തം ഫണ്ട് 8,54,272 രൂപയായിരിക്കും.അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. ഇതിൽ 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി അഞ്ച് വർഷമാണ്, എന്നാൽ ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, ഈ സേവിംഗ് സ്കീമിലും ഈ സൗകര്യം ലഭ്യമാണ്. നിക്ഷേപകന് 3 വർഷത്തിന് ശേഷം പ്രീ-മെച്വർ ക്ലോഷർ ലഭിക്കും. ഇതിൽ ലോൺ സൗകര്യവും നൽകിയിട്ടുണ്ട്. അക്കൗണ്ട് ഒരു വർഷത്തേക്ക് സജീവമായ ശേഷം, നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പയെടുക്കാം. എന്നിരുന്നാലും, വായ്പയുടെ പലിശ നിരക്ക് സാധാരണ പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലാണ്.
-

മുഴുവൻ സമയം ഇയർഫോൺ വെച്ചിരിപ്പാണോ? കോൾവിക്ക് തകരാറെന്തെങ്കിലും പറ്റിയിട്ടുണ്ടോ? ഈ ആപ്പ് പറയും കാര്യങ്ങൾ
കേൾവിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവർ. കൗമാരപ്രായക്കാർക്കിടയിൽ കേൾവിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ ഇടവേളകളിൽ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റിൽ താഴെ ചെവിയിൽ അനുഭവപ്പെടുന്ന മൂളൽ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത്തരം മൂളൽ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. ഇത്തരം കേൾവി പ്രശ്നങ്ങൾക്ക് ഇനി ഒരു പരിഹാരമുണ്ട്. കൈയിൽ സ്മാർട്ഫോൺ ഉണ്ടോ? എങ്കിൽ നിങ്ങളുടെ കേൾവിശക്തി അറിയാം.
സ്മാർട് ഫോണിൻറെ അമിത ഉപയോഗം, ഇയർഫോണിൽ ഉറക്കെ പാട്ടുകേൾക്കുന്ന ശീലം ഇതെല്ലാം കേൾവിക്ക് ദോഷം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള് തുടക്കത്തിലേ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. അതുകൊണ്ട് തന്നെയാണ് കേൾവി പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സ്വന്തമായി മൊബൈൽ ആപ്പ് തന്നെ അവർ പുറത്തിറക്കിയത്. ‘hearWHO’ എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിൻറെ പേര്.
ഇതുമാത്രമല്ല, ആപ് സ്റ്റോറുകളിൽ ചെന്നാൽ കേൾവി ശക്തി പരിശോധിക്കുന്ന മിമി ടെസ്റ്റ് , ഹിയറിങ് ചെക്ക്, സൌണ്ട് ചെക്ക് തുടങ്ങി നിരവധി ആപ്പുകൾ കാണാം. എല്ലാ ആപ്പുകളും ഓഡിയോഗ്രാമുകളുടേതുപോലെയുളള പരിശോധനാ രീതികൾ തന്നെയാണ് പിന്തുടരുന്നത്. ആപ്പുകൾ വഴി കേൾവി പരിശോധിക്കണമെങ്കിൽ ഇയർഫോൺ അത്യാവശ്യമാണ്.
നല്ല ഇയർഫോണും നല്ല സ്മാർട്ഫോണുമാണ് ഫലം നൽകുന്നത്. പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കാത്ത നിശബ്ദമായ ഒരു സ്ഥലം പരിശോധന തുടങ്ങാൻ നിർബന്ധമായും വേണം. hearWHO ആപ്പ് ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ തന്നെ നോയ്സ് ലെവൽ പരിശോധിച്ച് ഒരു മീറ്ററിൽ രേഖപ്പെടുത്തി കാണിച്ചുതരും. ടെസ്റ്റ് തുടങ്ങുമ്പോൾ സ്ക്രീനിൽ അക്കങ്ങളടങ്ങിയ കീപാഡ് തെളിയും. ഇത്തരത്തിലുളള ആപ്പുകൾ മതി ഇനി നിങ്ങൾക്ക് നിങ്ങളുടെ കേൾവിശക്തി തെളിയിക്കാൻ.
DOWNLOAD https://play.google.com/store/apps/details?id=com.hearxgroup.hearwho&hl=en_IN
-

സൈബർ സുരക്ഷയിൽ ഇനി പേടിവേണ്ട; അറിഞ്ഞോ സഞ്ചാർ സാഥി ആപ്പിനെ കുറിച്ച്
സൈബർ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാർ സാഥി’ വെബ്‌സൈറ്റിൻറെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടെങ്കിൽ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാനും ഇനി സഞ്ചാർ സാഥി ആപ്പ് വഴി സാധിക്കും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിന്റെ IMEI നമ്പർ ഓർത്തു ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും നാളും സഞ്ചാർ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്.
മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഈ ആപ്പ് വഴി ഹാൻഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്ത ഡിവൈസുകൾ പിന്നീട് അൺബ്ലോക്ക് ചെയ്യാം. മൊബൈൽ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷൻ വഴി മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടോ എന്ന് അറിയുകയും ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ആക്കുകയും ചെയ്യാം. സ്പാം കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനായി ‘ചക്ഷു’ എന്നൊരു ഓപ്ഷൻ സഞ്ചാർ സാഥിയിലുണ്ട്. സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ അവ മുമ്പ് ഏതെങ്കിലും സൈബർ ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും , ഇന്ത്യൻ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകൾ റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷനുകൾ സഞ്ചാർ സാഥി ഉപഭോക്താക്കൾക്ക് നൽകുന്നു. സഞ്ചാർ സാഥി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
DOWNLOAD APP https://play.google.com/store/apps/details?id=com.dot.app.sancharsaathi&hl=en_IN
-

1 കോടി രൂപ സമ്പാദ്യവും, മാസം 60,000 രൂപ നികുതിരഹിത വരുമാനവും; നിങ്ങളറിഞ്ഞില്ലേ ഈ സർക്കാർ പദ്ധതി
Public Provident Fund (PPF): ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നു ഭാവിക്കായി വലിയൊരു സമ്പാദ്യം പടുത്തുയർത്തുക എന്നു പറയുന്നത് ഒരു നിസാരകാര്യമല്ല. ഇതിന് മികച്ച നിക്ഷേപ മാർഗം തെരഞ്ഞെടുക്കുന്നതിനൊപ്പം നല്ല ആസൂത്രണവും ആവശ്യമാണ്. ഇത്തരം നിക്ഷേപങ്ങളാകും പലപ്പോഴും റിട്ടയർമെന്റ് കാലത്ത് നിങ്ങൾക്ക് ആശ്വാസമാകുക. നികുതി ഇളവും, മികച്ച വരുമാനവും ആഗ്രഹിക്കുന്ന ഏവർക്കും വിശ്വസിച്ച് ഏറ്റെടുക്കാവുന്ന നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സർക്കാർ പിന്തുണയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്).
ഉതൊരു ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാർ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടെന്നതാണ് ഇവിടത്തെ ഹൈലൈറ്റ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിക്കുന്നവർക്ക് പ്രതിമാസം 60,000 പലിശ നേടാനും സാധിക്കും. കൂടാടെ നിങ്ങളുടെ അക്കൗണ്ടിൽ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാൻ കഴിയും.കോടീശ്വരനാകാൻ വേണ്ടി പിപിഎഫ് ഒളിച്ചുവച്ചിരിക്കുന്ന ആ രഹസ്യ ഫോർമുലയാണ് നിങ്ങൾ മനസിലാക്കേണ്ടത്. പിപിഎഫിന്റെ നോർമൽ കാലാവധി 15 വർഷമാണ്. എന്നാൽ നിക്ഷേപകർക്ക് ഇതു നീട്ടാൻ കഴിയും. 5 വർഷം വീതം രണ്ടു തവണയാണ് നീട്ടാൻ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വർധിപ്പിക്കുമെന്നതാണ് സത്യം.
റിപ്പോർട്ടുകൾ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാൻ കഴിയും. ഇവിടെ ക്ലോസിംഗ് ബാലൻസിന് തുടർന്നും 7.1% വാർഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വർഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂർത്തിയാകുമ്പോൾ ഒരു കോടി രൂപ വരെ സ്വരൂപിക്കാൻ കഴിയും. ഇതിനു നിങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്.
ഇനി കുറഞ്ഞ് കണക്കുകൾ നോക്കാം. 7.1% വാർഷിക പലിശ നിരക്കിൽ നിങ്ങളുടെ 15 വർഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടിൽ സൃഷ്ടിക്കും. പലിശ കൂടി ചേർക്കുമ്പോൾ 15 വർഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങൾ ഇത് 5+ 5 വർഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേർക്കുമ്പോൾ അക്കൗണ്ട് 1.02 കോടിയിൽ എത്തും.
അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മൾ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടർ നിക്ഷേപങ്ങൾ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോൾ വാർഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോൾ മാസം 60,000 രൂപ കിട്ടും. ഈ പിൻവലിക്കലുകൾക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളിൽ പറഞ്ഞ കണക്കുകൾ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സർക്കാർ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാൽ വരും നാളുകളിൽ ഈ കണക്കുകളിൽ മാറ്റങ്ങൾ വന്നേക്കാം.
-

മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി പ്രവർത്തിക്കില്ല; ആൻഡ്രോയിഡിൽ പുതിയ ഫീച്ചറുമായി ഗൂഗിൾ
മോഷണം തടയാൻ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചർ ആൻഡ്രോയിഡ് 16-ൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവർത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂൾ ആണിത്.
മൊബൈൽ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോകമെമ്പാടും മൊബൈൽ മോഷണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിലൂടെ, മോഷണം നടത്താനുള്ള പ്രലോഭനം കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഈ വർഷം അവസാനത്തോടെ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെ നടന്ന ‘ദി ആൻഡ്രോയിഡ് ഷോ: ഐ/ഒ എഡിഷൻ’ എന്ന പരിപാടിയിലാണ് പുതിയ ഫീച്ചർ വെളിപ്പെടുത്തിയത്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കാൻ രൂപകൽപനചെയ്ത സുരക്ഷാ ഫീച്ചറായ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷനെ (FRP) ഇത് അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നു. ആൻഡ്രോയിഡ് 15-ൽ ഗൂഗിൾ FRP-യിൽ നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിരുന്നു. അടുത്ത ആൻഡ്രോയിഡ് അപ്‌ഡേറ്റ് ഇത് കൂടുതൽ ശക്തിപ്പെടുത്തും.
പുതിയ പ്രവർത്തനത്തെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു സ്‌ക്രീൻഷോട്ട് Android Police പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണിന്റെ സ്‌ക്രീനിൽ ഒരു ഫാക്ടറി റീസെറ്റ് മുന്നറിയിപ്പ് മിന്നുന്നത് സ്‌ക്രീൻഷോട്ടിൽ കാണാം- ഇത് സെറ്റപ്പ് വിസാർഡ് ഒഴിവാക്കാൻ ആർക്കെങ്കിലും കഴിഞ്ഞാലും മോഷ്ടിക്കപ്പെട്ട ഉപകരണത്തിൽ ആൻഡ്രോയിഡ് 16 ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്ന ഒന്നാണ്.
ഉപയോക്താവ് ഉപകരണം റീസെറ്റ് ചെയ്ത് പഴയ സ്‌ക്രീൻ ലോക്കോ ഗൂഗിൾ അക്കൗണ്ട് ക്രെഡൻഷ്യലുകളോ നൽകുന്നത് വരെ ഉപകരണം എല്ലാ പ്രവർത്തനങ്ങളും തടയുമെന്നാണ് ഇതിനർത്ഥം. കോളുകൾ വിളിക്കാനും മറ്റ് ആവശ്യങ്ങൾക്കും നിലവിലെ ഘടനയിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്നുണ്ട്. അതിനേക്കാൾ കർശനമായ സുരക്ഷാ ഫീച്ചറിന്റെ നടപ്പാക്കലാണിത്.
എന്നിരുന്നാലും, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ജൂണിൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് 16-ന്റെ പ്രാരംഭ പതിപ്പിനൊപ്പം FRP മെച്ചപ്പെടുത്തൽ ലഭ്യമായേക്കില്ല എന്നതാണ്. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
-

ടോയിലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; കാരണം മീഥെയ്ൻ വാതകം?
നോയിഡയിൽ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സെക്ടർ 36 ലെ ഒരു വീട്ടിലെ വെസ്റ്റേൺ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. യുവാവ് ഫ്ലഷ് അമർത്തിയതോടെ ടോയ്‌ലറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, തീ ആളിപ്പടരുകയുമായിരുന്നു. യുവാവിന് 35 ശതമാനം പൊളളലേറ്റതായാണ് റിപ്പോർട്ടുകൾ.യുവാവ് ആ സമയത്ത് ഫോണോ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല. വീട്ടിലെ എസിയ്ക്കും, മറ്റ് വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകളും ഉണ്ടായിരുന്നില്ല. മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. ഡ്രെയിനേജ് സംവിധാനം തകരാറിലായാലോ, അടഞ്ഞുപോയാലോ മീഥെയ്ൻ വാതകം അടിഞ്ഞുകൂടാമെന്നും പിന്നീട് അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്തായാലും അപകടത്തിന് ശേഷം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിനെതിരെയും പരാതികൾ ഉയരുന്നുണ്ട്
-

ആയുഷ്മാൻ ഭാരത്; പ്രായമായവരുടെ സൗജന്യ ചികിത്സക്കായി രജിസ്റ്റർ ചെയ്യാം, അറിയാം
പ്രാധനമന്ത്രി ആയുഷ്മാൻ ഭാരത് യോജനക്ക് കീഴിൽ 70 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നിലവിൽ പദ്ധതിക്ക് കീഴിൽ അംഗമായവർക്ക് ഈ പദ്ധതിയിലെ അംഗത്വം തുടരാം. കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന മൊത്തം ഇൻഷുറൻസ് തുക കൂടാതെ തന്നെ അഞ്ചുലക്ഷം രൂപയുടെ മുഴുവൻ ഇൻഷുറൻസും 70 വയസിന് മുകളിൽ പ്രായമായവർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസിൻ്റെ അധിക ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും. പദ്ധതി നടപ്പാക്കുന്നതിന് 70 വയസിന് മുകളിലുള്ള അർഹരായ എല്ലാ മുതിർന്ന പൗരന്മാരും പദ്ധതിക്ക് കീഴിൽ എൻറോൾ ചെയ്യണമെന്ന് കേന്ദ്രം അറിയിച്ചു.എംപാനൽ ചെയ്ത ആശുപത്രികൾ മുഖേനയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ഇനി പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ സഹായവും തേടാം. ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഇതുവരെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന നടപ്പാക്കിയിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്.
സ്കീമിന് കീഴിൽ മുതിർന്ന പൗരൻമാർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ഏക യോഗ്യതാ മാനദണ്ഡം 70 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നതാണ്. ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ ചികിത്സ. എൻറോൾമെൻ്റിന് ആവശ്യമായ ഏക രേഖ ആധാർ ആണ്. അതുകൊണ്ട് തന്നെ ആധാറിലെ ജനനതീയതിൽ പിഴവില്ലെന്ന് ഉറപ്പാക്കാം. ആയുഷ്മാൻ കാർഡുകൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാക്കും.
മറ്റ് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൈവശമുള്ളവർക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിൻ്റെ ഗുണഭോക്താക്കും സൗജന്യ ചികിത്സക്ക് അർഹതയുണ്ട്.രജിസ്ട്രേഷൻ നിർബന്ധം
ആയുഷ്മാൻ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും എളുപ്പത്തിൽ ആയുഷ്മാൻ കാർഡുകൾക്ക് അപേക്ഷ നൽകി കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ആകും. . നിലവിൽ പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ 70 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകും.പ്രായമായവർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ പൂർണമായും രജിസ്ട്രേഷൻ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എൻറോൾമെൻ്റ് തുടർച്ചയായ നടപടിയായിരിക്കും. വർഷം മുഴുവൻ രജിസ്ട്രേഷൻ ലഭ്യമാണ്. വരുമാന പരിധി ഇല്ലാതെ തന്നെ ഇപ്പോൾ എല്ലാ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും എന്നതാണ് പദ്ധതിയുടെ ആകർഷണം.
-

കൈയില്‍ പത്തുലക്ഷം രൂപയുണ്ടോ?, 30 ലക്ഷമായി തിരിച്ചുതരും; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം
ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് ആകര്‍ഷമായ പലിശയാണ് ലഭിക്കുന്നത്. 7.5 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കേണ്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും അഞ്ചുവര്‍ഷം വീതം രണ്ടുതവണ കൂടി കാലാവധി നീട്ടാവുന്നതാണ്. അതായത് 15 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ആദായനികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ആനുകൂല്യവും ലഭിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.5 ശതമാനം പലിശ കണക്കാക്കിയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 4,49,948 രൂപ ലഭിക്കും. ഇങ്ങനെ മൊത്തം 14,49,948 രൂപ വരും. 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 11,02,349 രൂപ പലിശയായി മാത്രം ലഭിക്കും. 10 വര്‍ഷത്തിന് ശേഷം ആകെ തുക 21,02,349 രൂപയാകും.
ഒരിക്കല്‍ കൂടി നീട്ടുകയാണെങ്കില്‍ 15-ാം വര്‍ഷം, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശയായി മാത്രം 20,48,297 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മെച്യൂരിറ്റി തുകയായി 30,48,297 രൂപ ലഭിക്കും. അതായത്, പ്രിന്‍സിപ്പല്‍ തുകയുടെ ഇരട്ടി പലിശ ലഭിക്കും. മൊത്തം തുക മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.
-

1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ കുറിച്ചറിയൂ
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (ആർഡി) സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. ഒരു പിഗ്ഗി ബാങ്ക് പോലെ പ്രവർത്തിക്കുന്ന ഈ സ്കീം, ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കാലക്രമേണ ഒരു വലിയ തുക സമാഹരിക്കാൻ സഹായിക്കും.
പോസ്റ്റ് ഓഫീസ് ആർഡി സ്കീം എങ്ങനെ പ്രവർത്തിക്കുന്നു. എങ്ങനെ ആർഡി തുടങ്ങാം, എന്തൊക്കെയാണ് ആനുകൂല്യങ്ങൾ? എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
വെറും 100 രൂപയിൽ ഒരു അക്കൗണ്ട് ആരംഭിക്കാം
പോസ്റ്റ് ഓഫീസ് ആർഡി സ്കീം വ്യക്തികളെ നിശ്ചിത കാലയളവിൽ സ്ഥിരമായി പ്രതിമാസ നിക്ഷേപം നടത്താനും കൂട്ടുപലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാനും സഹായിക്കും.
നിക്ഷേപകർക്ക് പ്രതിമാസം കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം.
മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ടുകൾ തുറക്കാം. ഇത്തരം കേസുകളിൽ, അക്കൗണ്ട് നിയന്ത്രിക്കുന്നത് മാതാപിതാക്കളായിരിക്കും.
ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന, ശബള വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഈ സ്കീം അനുയോജ്യമായിരിക്കും.പലിശനിരക്കും ലാഭവും
നിലവിൽ പ്രതിവർഷം 6.7 ശതമാനമാണ് പലിശ നിരക്ക്. പലിശ ത്രൈമാസത്തിൽ കൂട്ടുന്നു.
ഒരു ലക്ഷം രൂപയിൽ അധികം എങ്ങനെ സമ്പാദിക്കാം?
ഈ സ്കീമിൻ്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്ന്, ചെറിയ പ്രതിമാസ നിക്ഷേപത്തിലൂടെ കാലക്രമേണ വലിയ സമ്പാദ്യം സ്വരുക്കൂട്ടാം എന്നതാണ്.
അഞ്ചു വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര പണം ലഭിക്കും?
മാസം നിക്ഷേപിക്കുന്ന തുക മൊത്തം നിക്ഷേപം പലിശ മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക Rs 500 Rs 30,000 Rs 5,685 Rs 35,685 Rs 1,000 Rs 60,000 Rs 11,369 Rs 71,369 Rs 2,000 Rs 1,20,000 Rs 22,738 Rs 1,42,738 10 വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര പണം ലഭിക്കും?
മാസം നിക്ഷേപിക്കുന്ന തുക മൊത്തം നിക്ഷേപം പലിശ മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക Rs 500 Rs 60,000 Rs 25,428 Rs 85,428 Rs 1,000 Rs 1,20,000 Rs 50,857 Rs 1,70,857 Rs 2,000 Rs 2,40,000 Rs 1,01,714 Rs 3,41,714 പോസ്റ്റ് ഓഫീസ് ആർഡിയുടെ പ്രത്യേകത
- സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.
- നിക്ഷേപകർക്ക് പ്രതിമാസം 100 രൂപ മുതൽ ആരംഭിക്കാം. ഒരാളുടെ സാമ്പത്തിക നിലയ്ക്കു അനുസരിച്ച് നിക്ഷേപ തുക കൂട്ടുകയുമാവാം.
- മൂന്നു മാസം കൂടുമ്പോൾ പലിശ കൂടും. അതിനാൽ കാലക്രമേണ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു.
- നിക്ഷേപകർക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം. കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.
- ജോയിൻ്റ് അക്കൗണ്ടുകളിൽ മൂന്നു വ്യക്തികളെ വരെ അനുവദിക്കാനാവും.
ഒരു പോസ്റ്റ് ഓഫീസ് RD അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ള ആർക്കും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. ചെറിയ കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം.
തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി), മേൽവിലാസം തെളിയിക്കുന്ന രേഖ (യൂട്ടിലിറ്റി ബിൽ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്), രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പ്രാരംഭ നിക്ഷേപ തുക എന്നിവയാണ് ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ.
അക്കൗണ്ട് തുറക്കാനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. RD അപേക്ഷാ ഫോം പൂരിപ്പിക്കുക. ആദ്യ നിക്ഷേപത്തോടൊപ്പം രേഖകൾ സമർപ്പിക്കുക. സമ്പാദ്യവും പലിശയും ട്രാക്ക് ചെയ്യുന്നതിന് ഒരു പാസ്ബുക്ക് ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

ഇനി ഗൂഗിളിന് പുതിയ ലോഗോ; 10 വര്‍ഷത്തിന് ശേഷം പുതിയ മാറ്റം
ഗൂഗിളിന് പുതിയ ലോഗോ. 10 വര്‍ഷത്തിന് ശേഷമാണ് ഈ മാറ്റം ഉണ്ടാവുക. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്. ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്.
ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
-

സമയം പാഴാക്കേണ്ട, ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കും; വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു
ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചര്‍ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാന്‍ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വായിക്കാത്ത സന്ദേശങ്ങള്‍ അനവധി ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്‌സാപ്പില്‍ ദൃശ്യമാകും.
മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. വാട്ട്‌സ്ആപ്പിനോ മെറ്റയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ നിങ്ങളുടെ സന്ദേശങ്ങള്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കും എന്നാണ് മെറ്റ അവകാശപ്പെടുന്നത്. മുഴുവന്‍ പ്രക്രിയയും സുരക്ഷിതമായാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം സൂക്ഷിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാതെ സംഗ്രഹം നേരിട്ട് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയിലേക്ക് തിരികെ ലഭ്യമാക്കും. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുള്ള ചാറ്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കൊണ്ടല്ല, മറിച്ച് ചില സംഭാഷണങ്ങളില്‍ AI-ടൂളുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില്‍ക്കണ്ടാണ്.
സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷന്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ദൃശ്യമാകും, ഇത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും. ഭാവിയിലെ ഒരു അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ.ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനവും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എ.ഐ വാള്‍പേപ്പര്‍ ജനറേറ്റുചെയ്യാനും അത് ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് സവിശേഷത. പശ്ചാത്തലത്തില്‍ പുതിയ നിറങ്ങള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് പിന്നീട് അവ പരിഷ്‌ക്കരിക്കാനും സാധിക്കും.
-

ഇനി സ്‌കൈപ്പില്ല; പകരം ഉപയോഗിക്കാം ഈ അഞ്ച് ആപ്പുകള്‍, ഏതൊക്കെയെന്നോ?
അങ്ങനെ സ്കൈപ്പ് കോളുകള്‍ക്ക് അവസാനമാകുന്നു. മെയ് അഞ്ചുമുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് സ്‌കൈപ്പ്. വീഡിയോ കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ ഇനി നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന ഒന്നാണ് സ്‌കൈപ്പ്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അനുഭവം ആദ്യം നല്‍കിയ ആപ്പുകളില്‍ ഒന്നാണ് ഇത്.നിലവില്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്‌കൈപ്പിന് വലിയ പ്രചാരമില്ല. തന്നെയുമല്ല ആദ്യകാലങ്ങളില്‍ സ്‌കൈപ്പ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ നിരവധി മറ്റു ആപ്പുകളുടെ സേവനം ലഭ്യവുമാണ്.
വാട്‌സ്ആപ്പ്
മെസേജ് അയയ്ക്കാന്‍ മാത്രമല്ല, വോയ്‌സ് കോളുകള്‍ക്കും വീഡിയോകോളുകള്‍ക്കും ആശ്രയിക്കാവുന്ന എല്ലാവര്‍ക്കും പരിചിതമായ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സ്‌കൈപ്പിനെ പോലെ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. മൊബൈല്‍ നമ്പര്‍ വച്ച് ലോഗിന്‍ ചെയ്യുകയും സ്വകാര്യതയ്ക്കായി വ്യത്യസ്ത യൂസര്‍ നെയിം ഉപയോഗിക്കുകയും ചെയ്യാം. വാട്‌സാപ്പ് കോളുകള്‍ക്ക് ഡെസ്‌ക്ടോപ്പ് ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ തന്നെ ധാരാളം. തന്നെയുമല്ല എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ നല്‍കുകയും വേണം.
ഗൂഗിള്‍ മീറ്റ്
നിലവില്‍ മിക്ക ഗൂഗിള്‍ ഉപയോക്താക്കളും ആശ്രയിക്കുന്നത് ഗൂഗിള്‍ മീറ്റിനെയാണ്. ഗൂഗിള്‍ മീറ്റ് സൗജന്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയാണെങ്കില്‍ മീറ്റിങ്ങുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ റെക്കോഡ് ചെയ്യാനും. ഒറ്റ കോളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാനാവും. എന്നാല്‍ ഫ്രീ പ്ലാനില്‍ മൂന്നുപേര്‍ക്ക് 60 മിനിറ്റ് വരെയായിരിക്കും സമയം നല്‍കുക. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിന്റെ സേവനവും നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
സ്ലാക്ക്
സ്‌കൈപ്പിന് പകരമായി നമുക്ക് സ്ലാക്കിനെ ഉപയോഗിക്കാനാവില്ല. എങ്കിലും സ്ലാക്കിനെ അധികം വൈകാതെ ആളുകള്‍ സ്വീകരിച്ചുതുടങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സൂം
കോവിഡ് മഹാമാരിയുടെ കാലത്ത് ഭൂരിഭാഗം ഓഫിസ് മീറ്റിങ്ങുകളും നടന്നത് സൂമിലായിരുന്നു. തന്നെയുമല്ല അടുത്തിടെ നിരവധി ഫീച്ചേഴ്‌സുകളും ഓഫര്‍ ചെയ്തിട്ടുണ്ട്. ഗൂഗിള്‍ മീറ്റിലേതുപോലെ ഒരുസമയം നൂറുപേര്‍ക്ക് സൂം കോളില്‍ പങ്കെടുക്കാന്‍ സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം, ഭാവി ഉപയോഗത്തിനായി അത് റെക്കോഡ് ചെയ്യാനും സാധിക്കും. ഫ്രീവേര്‍ഷന്‍ 40 മിനിറ്റ് ആണ് അനുവദിക്കുന്നത്. പ്രീമിയം സൂം ഒപ്ഷനില്‍ എഐ ഫീച്ചര്‍ ലഭ്യമായിരിക്കും.
സിഗ്നല്‍
സ്‌കൈപ്പിന് പകരം എന്ന നിലയില്‍ ഉപയോഗിക്കാനാവുന്ന ഒന്നാണ് സിഗ്നല്‍. വീഡിയോ, വോയ്‌സ് കോളുകള്‍ നടത്താനാകും. ഒരു സമയം അമ്പത് പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്താനാകും. സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പാണ് ഇത്. അതിനാല്‍ എല്ലാ ഫീച്ചേഴ്‌സും ലഭ്യവുമായിരിക്കും.
-

വർഷങ്ങളുടെ വിശ്വസ്ത സേവനത്തിന് വിട, സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു, അറിയേണ്ടതെല്ലാം…
ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കൊപ്പമുള്ള വർഷങ്ങളുടെ വിശ്വസ്ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നത്. ഒരുകാലത്ത് ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. 2025 മെയ് 5 ന് ഔദ്യോഗികമായി സ്‍കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കും. ഈ സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന്റെ കാരണവും അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്തെന്നും അറിയാം.
സ്കൈപ്പ് അടച്ചുപൂട്ടാനുള്ള ഏറ്റവും വലിയ കാരണം മൈക്രോസോഫ്റ്റിന്റെ പൂർണ്ണ ശ്രദ്ധ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസിൽ കേന്ദ്രീകരിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ്, വ്യക്തിഗത സംഭാഷണങ്ങൾക്കുള്ള ഒരു വേദിയായാണ് മൈക്രോസോഫ്റ്റ് ടീംസിനെ വിഭാവനം ചെയ്തിട്ടുള്ളത്. സ്കൈപ്പ് ഇപ്പോൾ ഈ മത്സരത്തിൽ പിന്നിലാണ്. എല്ലാവരും അവരുടെ ആശയവിനിമയവും ജോലിയും ഒരിടത്ത് തന്നെ ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ടീംസിന് മുൻഗണന നൽകുന്നത്. അതിനാൽ, സ്കൈപ്പ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സ്കൈപ്പ് ഷട്ട്ഡൗൺ ചെയ്യുന്നതിന് മുമ്പ് ടീംസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് മതിയായ സമയം മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതായത്, 2025 മെയ് 5 വരെ നിങ്ങൾക്ക് സ്കൈപ്പ് ഉപയോഗിക്കാം. എന്നാൽ അതിനുശേഷം അത് നിർത്തലാക്കും. ഈ മാറ്റത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുമെന്നും അതുവഴി അവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ടീംസിലേക്ക് മാറാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപ്പിന്റെ പണമടച്ചുള്ള സേവനങ്ങൾക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പുതിയ പെയ്ഡ് ഉപയോക്താക്കൾക്കായി സ്കൈപ്പ് ക്രെഡിറ്റ്, കോളിംഗ് പ്ലാനുകൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തി. എന്നാൽ നിങ്ങൾ ഇതിനകം തന്നെ പണമടച്ചുള്ള സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റും സബ്സ്ക്രിപ്ഷനും അടുത്ത പുതുക്കൽ തീയതി വരെ സാധുവായി നിലനിർത്താം. എങ്കിലും, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുകഴിഞ്ഞാൽ സ്കൈപ്പും അവസാനിക്കും.
സ്കൈപ്പിൽ നിന്ന് ടീംസിലേക്കുള്ള മാറ്റം മൈക്രോസോഫ്റ്റ് എളുപ്പമാക്കിയിട്ടുണ്ട്. നിങ്ങൾ ഒരു സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീംസിൽ ലോഗിൻ ചെയ്താൽ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളും ചാറ്റുകളും കോളുകളും ടീമുകളിലേക്ക് എളുപ്പത്തിൽ കൈമാറാൻ കഴിയും. വൺ-ഓൺ-വൺ കോളുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഫയൽ പങ്കിടൽ തുടങ്ങിയ ഫീച്ചറുകൾ കലണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ടീംസിൽ ഇതിനകം ലഭ്യമാണ്. 2003ലാണ് സ്കൈപ്പ് ആദ്യമായി ലോഞ്ച് ചെയ്തത്. 2011ലാണ് സ്കൈപ്പ് കമ്മ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്
-

സ്‍പാം കോളുകൾ മടുത്തോ? ഒറ്റ ക്ലിക്കിൽ സ്‍പാം കോളുകൾ ബ്ലോക്ക് ചെയ്യാം
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയാണ്. ലോണുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്പാം കോളുകൾ തുടങ്ങിയവ വലിയ ശല്യമായിരിക്കും പലർക്കും. ഈ കോളുകൾ പലപ്പോഴും നിങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ വരികയും നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല സ്വകാര്യതയ്ക്കും ഡാറ്റ മോഷണത്തിനും പോലും സാധ്യതയുണ്ടാക്കുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ ജിയോ, എയര്‍ടെല്‍, വി അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ എന്നിങ്ങനെ ഏത് നെറ്റ്‍വര്‍ക്ക് ഉപയോഗിച്ചാലും എല്ലാ പ്രമോഷണല്‍, സ്പാം കോളുകളും ഒരു തടസവുമില്ലാതെ ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) സേവനം ഉപയോഗിക്കണം എന്നുമാത്രം.
അനാവശ്യ ആശയവിനിമയങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ആരംഭിച്ച സർക്കാർ പിന്തുണയുള്ള സൗജന്യ സേവനമാണിത്. ഏത് നെറ്റ്‌വർക്കിലും ഡിഎൻഡി സജീവമാക്കാൻ, നിങ്ങളുടെ ഫോണിൽ നിന്ന് “START 0” എന്ന ടെക്സ്റ്റ് 1909 ലേക്ക് അയയ്ക്കുക. തുടർന്ന് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സ്ഥിരീകരണ ഘട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും
എയർടെൽ ഉപയോക്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
എയർടെൽ താങ്ക്സ് ആപ്പ് തുറക്കുക
‘കൂടുതൽ’ അല്ലെങ്കിൽ ‘സേവനങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യുക.
താഴേക്ക് സ്ക്രോൾ ചെയ്ത് ഡിഎൻഡി ഓപ്ഷൻ കണ്ടെത്തുക.
നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോളുകളുടെ വിഭാഗങ്ങൾ തിരഞ്ഞെടുക്കുക.ജിയോ ഉപയോക്താക്കൾ
മൈജിയോ ആപ്പ് തുറക്കുക
മെനുവിലേക്ക് പോകുക
സെറ്റിംഗ്‍സ്> സർവ്വീസ് സെറ്റിംഗ്‍സ് എന്നതിൽ ടാപ്പ് ചെയ്യുക
‘ഡു നോട്ട് ഡിസ്റ്റർബ്’ തിരഞ്ഞെടുത്ത് അത് ഓണാക്കുകവിഐ (വോഡഫോൺ-ഐഡിയ) ഉപയോക്താക്കൾ
Vi ആപ്പ് ലോഞ്ച് ചെയ്യുക
മെനുവിലേക്ക് പോകുക
ഡിഎൻഡി ഓപ്ഷൻ തുറക്കുക
പ്രമോഷണൽ സന്ദേശങ്ങളും കോളുകളും തടയുകബിഎസ്എൻഎൽ ഉപയോക്താക്കൾ
ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് 1909 എസ്‌എംഎസ് രീതി ഉപയോഗിച്ചോ അല്ലെങ്കിൽ ബിഎസ്‌എൻഎൽ ഡിഎൻഡി രജിസ്ട്രേഷൻ പേജ് ഓൺലൈനായി സന്ദർശിച്ചോ സ്പാം കോളുകൾ തടയാനും കഴിയും.
സ്പാം കോളുകൾ എന്നെന്നേക്കുമായി ഒഴിവാക്കാം
ഈ ലളിതമായ സെറ്റിംഗ്‌സ് മാറ്റത്തിലൂടെ, നിങ്ങൾക്ക് ദിവസേനയുള്ള സ്‍പാം കോൾ അസ്വസ്ഥതകളിൽ നിന്ന് സ്വയം സംരക്ഷിക്കാനും നിങ്ങളുടെ സ്വകാര്യതയും മനസ്സമാധാനവും സംരക്ഷിക്കാനും കഴിയും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

വാട്സാപ്പ് മെസ്സേജ് അറിയാത്ത ഭാഷയിലാണോ? എങ്കിൽ ഇനി മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം; കിടിലൻ ഫീച്ചറുമായി വാട്സാപ്പ്
അറിയാത്ത ഭാഷയിലുള്ള മെസ്സേജുകൾ പലർക്കും ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട് . എന്നാൽ ഇതിനൊരു പരിഹാരത്തിനൊരുങ്ങുകയാണ് വാട്സാപ്പ് . മനസിലാകാത്ത ഭാഷയിൽ വരുന്ന മെസ്സേജുകൾ ഇനി വാട്സാപ്പ് തന്നെ ട്രാൻസലേറ്റ് ചെയ്യും. നമുക്കിഷ്ടപ്പെട്ട ഭാഷയിലേക്ക് മെസ്സേജുകൾ ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്. ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഭാഷാ പായ്ക്കുകൾ തെരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
-

ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം
ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ടെലിഗ്രാമിൽ “askplexbot” എന്ന പേരിൽ ആക്‌സസ് ചെയ്യാവുന്ന ഈ എഐ അസിസ്റ്റന്‍റ് ഇനിമുതൽ ഇന്ത്യയിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട‌്‌സ്ആപ്പിലും ലഭ്യമാകും. ഉപയോ.ക്താക്കള്‍ സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ടിവരുന്ന വെബ്, മൊബൈല്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പെര്‍പ്ലെക്സിറ്റിയുടെ വാട‌്‌സ്ആപ്പ് പതിപ്പ്. ഒരു അക്കൗണ്ടിന്‍റെ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് “askplexbot” വഴി ചോദ്യങ്ങള്‍ ചോദിക്കാനും ഗവേഷണം നടത്താനും ഉള്ളടക്കം സംഗ്രഹിക്കാനും ഇഷ്‍ടാനുസൃത ഇമേജുകള്‍ സൃഷ്ടിക്കാനും കഴിയും. പെർപ്ലെക്സിറ്റി എഐ ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ +1 (833) 436-3285 എന്ന നമ്പർ സേവ് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ ചോദ്യങ്ങൾ നേരിട്ട് വാട‌്‌സ്ആപ്പ് ചാറ്റിൽ ചോദിക്കാം. സ്മാർട്ട്‌ഫോണുകൾ, ഡെസ്‍ക്‌ടോപ്പ് പിസികൾ, മാക്കുകൾ, വാട‌്‌സ്ആപ്പ് വെബ് എന്നിവയിലും ഈ സേവനം പ്രവർത്തിക്കുന്നു. പെർപ്ലെക്സിറ്റി എഐക്ക് മുമ്പ്, ചാറ്റ്‍ജിപിടി, മെറ്റ എഐ എന്നിവ വാട‌്‌സ്ആപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഇപ്പോൾ ഉപയോക്താക്കൾക്ക് വാട‌്‌സ്ആപ്പില്‍ നിരവധി എഐ ടൂളുകളുടെ ഓപ്ഷൻ ഉണ്ട് എന്ന് ചുരുക്കം
വാട‌്‌സ്ആപ്പില്‍ ചാറ്റ്‍ജിപിടി അല്ലെങ്കിൽ മെറ്റ എഐ എന്നിവയുമായി ഉപയോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്നതിന് സമാനമാണ് പെർപ്ലെക്സിറ്റിയും. സൈൻ-അപ്പുകളോ ലോഗിൻ ചെയ്യലോ ഇല്ലാതെ തന്നെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന പെർപ്ലെക്സിറ്റിയുടെ ഈ നീക്കം ഇന്ത്യ പോലുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കളിലേക്ക് എഐ ടൂളുകൾ കൂടുതൽ എത്തിച്ചേരുന്നതിന് സഹായിക്കും. വാട‌്‌സ്ആപ്പ് ഭൂരിഭാഗം ഇന്ത്യൻ ജനതയുടെയും ദൈനംദിന ആശയവിനിമയത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ വിപുലമായ എഐ ഉപകരണങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

ഐ ഫോണിന്‍റെ ഈ മോഡലുകളാണോ കയ്യില്‍? മേയ് 5 മുതല്‍ വാട്സാപ്പ് കിട്ടില്ല! കാരണം അറിയാം
നിരന്തര ആശയ വിനിമയത്തിനായി വാട്സാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. വാട്സാപ്പ് പണി മുടക്കിയാല്‍ പിന്നെ പറയാനുമില്ല. ചില ഐ ഫോണ്‍ മോഡലുകളില്‍ മേയ് അഞ്ചു മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഒഎസ് 15.1 ന് ശേഷമുള്ള അപ്ഡേറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വാട്സാപ്പ് സേവനം തടസപ്പെടില്ല. ഫോണില്‍ തുടര്‍ന്നും വാട്സാപ്പ് സപ്പോര്‍ട്ട് ചെയ്യും.
എന്നാല്‍ ഐഒഎസ് 15.1 ഓ അതിന് മുന്‍പുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണം. മേയ് അഞ്ചുമുതല്‍ വാട്സാപ്പ് കിട്ടില്ല. ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് എന്നീ മോഡലുകളിലാണ് വരുന്ന തിങ്കളാഴ്ച മുതല്‍ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഈ ഫോണുകള്‍ ഐഒഎസ് 14 വെര്‍ഷനാണുള്ളത്. ഇത് ഐഒഎസ് 15ലേക്ക് അപ്‍ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്നം. മോഡലുകള്‍ കാലഹരണപ്പെട്ടതായി ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവയ്ക്ക് സോഫ്റ്റ്വെയര് അപ്ഡേറ്റുകളോ, റിപ്പയറുകളോ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇവ തുടര്‍ന്നും ഉപയോഗിക്കുന്നത് സുരക്ഷിതമാവില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പഴയ ഐ ഫോണില്‍ വാട്സാപ്പ് ബിസിനസ് ഉപയോഗിക്കുന്നവര്‍ മോഡല്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം; പുതിയ അപ്‌ഡേറ്റ് ഒരുങ്ങുന്നു
വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം. 2024 ലാണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ ഇതുവഴി സാധിക്കും. ഇപ്പോള്‍ ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ അത് ഐഒഎസില്‍ മാത്രമേയുള്ളൂ. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇമോജി റിയാക്ഷന്‍ സൗകര്യം ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്തും.
ഇമോജികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ സ്റ്റിക്കറുകള്‍ സഹായിക്കും. ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കും മീഡിയക്കും സ്റ്റിക്കര്‍ ഉപയോഗിച്ച് റിയാക്ഷന്‍ അയക്കാം.
വാട്‌സാപ്പിന്റെ ഒഫിഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും.
നിലവില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ് വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.
-

FCP യും CAPCUT ഉം വേണ്ട, ഇനി നേരിട്ട് റീലുകൾ എഡിറ്റ് ചെയ്യാം; പുതിയ എഡിറ്റ് ആപ്പുമായി ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു റീലുകൾ. നിരവധി കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ഉപജീവനമാർഗമായി തന്നെ റീലുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്.
പലപ്പോഴും റീലുകൾ നിർമിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് ഈ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യുമെന്നതാണ്. എഫ്‌സിപി, കാപ് കട്ട്, വിഡ്‌മേറ്റ് തുടങ്ങി നിരവധി അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും ഇതിൽ പല ആപ്പുകളും പണമടച്ച് ഉപയോഗിക്കേണ്ട പ്രീമിയം ഫീച്ചറുകളാണ് പ്രൊവൈഡ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീലുകൾ എഡിറ്റ് ചെയ്യുന്നതിനായി പുതിയ ആപ് തന്നെ നിർമിച്ചിരിക്കുകയാണ് മെറ്റ. നിലവിൽ റീലുകൾക്കായി ഇൻസ്റ്റാഗ്രാം ബിൽറ്റ്-ഇൻ എഡിറ്റിംഗ് സവിശേഷതകൾ ഫീച്ചറുകൾ ഉണ്ടെങ്കിലും ഇതിൽ അധികം ഓപ്ഷനുകൾ ഉണ്ടാവാറില്ല.
ഇപ്പോഴിതാ ഈ പോരായ്മ നികത്താനായിട്ടാണ് എഡിറ്റ്‌സ് എന്ന പേരിൽ പുതിയ ആപ്പ് തന്നെ ഇൻസ്റ്റഗ്രാം ആരംഭിച്ചിരിക്കുന്നത്. ക്ലിപ്പ്-ലെവൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പ്രോ-ഗ്രേഡ് സവിശേഷതകൾ ആപ്പിന്റെ പ്രത്യേകതയാണ്. ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ എന്നിവയും ഈ ആപ്പിലുണ്ട്. എഡിറ്റ്‌സ് ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ പങ്കിടാനും സാധിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അപ്പ് നിർദ്ദേശിക്കും. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.
ക്ലിപ്പുകൾ ട്രിം ചെയ്യുന്നതിനും, വോളിയം ക്രമീകരിക്കുന്നതിനും, വീഡിയോയുടെ വേഗത മാറ്റുന്നതിനുമുള്ള ഓപ്ഷനുകൾ പുതിയ ആപ്പിൽ ലഭ്യമാണ്. വീഡിയോകളുടെ കളർ ഗ്രേഡിങും ഇൻസ്റ്റാഗ്രാമിന്റെ സ്വന്തം പ്രീസെറ്റുകൾ ഉൾപ്പെടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്. വീഡിയോയിൽ നിന്ന് ഓഡിയോ ക്ലിപ്പുകൾ എക്സ്ട്രാക്റ്റുചെയ്യാനും ആവശ്യാനുസരണം അവ എഡിറ്റുചെയ്യാനോ ഒഴിവാക്കാനോ സാധിക്കും. ഇതിന് പുറമെ മെറ്റ എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഇതിലൂടെ മാസ്‌കിങ് അടക്കമുള്ള എഡിറ്റിങ് സങ്കീർണതകളെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.
-

വ്യത്യസ്‌ത ഭാഷക്കാര്‍ക്കും ‘ഈസി’യായി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്
വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നവര്‍ തമ്മിലും ഇനി വാട്‌സ്ആപ്പ് ചാറ്റ് എളുപ്പമാകും. ആശയവിനിമയം സുഗമമാക്കുന്നതിന് മെസേജ് ട്രാന്‍സലേറ്റിങ് ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ട്. നമ്മുടെ ഭാഷയില്‍ ടൈപ്പ് ചെയ്യുന്ന മെസേജ്, സ്വീകര്‍ത്താവിന്‍റെ ഭാഷയിലേക്ക് സ്വയം വിവര്‍ത്തനം ചെയ്‌ത് തരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ, ഇത്തരം മെസേജുകള്‍ അയക്കാന്‍ മറ്റൊരു വിവര്‍ത്തന ആപ്പിലേക്ക് പോയി വിവര്‍ത്തനം ചെയ്‌ത ശേഷം വാട്‌സ്ആപ്പില്‍ വന്ന് പേസ്‌റ്റ് ചെയ്യുകയാണ് ഏക മാര്‍ഗം. എന്നാല്‍ ഉപയോക്താക്കൾക്ക് ഉടൻ തന്നെ പുതിയ ഓട്ടോമാറ്റിക് ഓൺ-ഡിവൈസ് വിവർത്തന സന്ദേശ ഫീച്ചര്‍ ലഭിക്കും. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും (E2EE) ഉറപ്പാക്കും.
ട്രാന്‍ലേറ്റിങ് ഫീച്ചര്‍ കുറച്ചുകാലമായി വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മെറ്റാ ഉടമസ്ഥതയിലുള്ള WABetaInfo എന്ന ആപ്ലിക്കേഷന്‍ ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്‌സ്ആപ്പ് ബീറ്റയിൽ പുതിയ സവിശേഷത പരീക്ഷിക്കാൻ തുടങ്ങിയതായി പറയുന്നു.
പുതിയ സവിശേഷത പ്രവർത്തനക്ഷമമായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ WABetaInfo പങ്കുവച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ നേരിട്ട് ആപ്പിനുള്ളിൽ വിവർത്തനം ചെയ്യാനുമുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. നിലവിൽ, സ്‌പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), റഷ്യൻ ഭാഷകളാണ് വാട്‌സ്ആപ്പ് വിവർത്തനം ചെയ്‌ത് പരീക്ഷിക്കുന്നത്.ഭാഷാ പായ്ക്ക് ഡൗൺലോഡ് ചെയ്ത ശേഷം ഉപയോക്താക്കൾ ചാറ്റ് ഇൻഫോ സ്‌ക്രീനിലേക്ക് പോയി സന്ദേശങ്ങൾ ഏത് ഭാഷയിലേക്ക് സ്വയമേവ വിവർത്തനം ചെയ്യണമെന്ന് വ്യക്തമാക്കാം. ഓരോ ചാറ്റിനും വ്യത്യസ്‌ത വിവർത്തന ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഓരോ കോൺടാക്റ്റിനും വ്യത്യസ്‌ത വിവർത്തന ഭാഷ സെറ്റ് ചെയ്യാന്‍ കഴിയും.
ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളുടെ ഭാഷ സ്വയമേവ കണ്ടെത്താന്‍ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഭാഷാ പായ്ക്ക് ഇൻസ്റ്റാൾ ചെയ്യാനും കഴിയുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഫീച്ചര്‍ വരുന്നതോടെ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പ് ചാറ്റ് അടക്കം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവർത്തന ഫീച്ചര്‍ വാട്‌സ്ആപ്പ് ചാനലുകൾക്കും ലഭ്യമാണ്.
അതേസമയം വിവർത്തനത്തിന്‍റെ കൃത്യതയെപ്പറ്റിയുള്ള ആശങ്കയും ഉയരുന്നുണ്ട്. പരീക്ഷണ ഘട്ടം അവസാനിച്ചു കഴിഞ്ഞാൽ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
-

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം, എങ്ങനെയെന്നോ?
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല
സംഭാഷണത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുകയും ചാറ്റിന്‍റെ ഉള്ളടക്കം ചാറ്റിന് പുറത്ത് പങ്കിടാൻ കഴിയില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് പറയുന്നു. എല്ലാ അംഗങ്ങളും പരസ്‍പരം നന്നായി അറിയാത്തതും എന്നാൽ സംഭാഷണം സെൻസിറ്റീവ് ആയിരിക്കാവുന്നതുമായ ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് വാട്‌സ്ആപ്പ് പറയുന്നു. ചാറ്റ് വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു.
ഈ പുതിയ ഫീച്ചർ ഓണാക്കാൻ വാട്‌സ്ആപ്പിലെ ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക. ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യുക. അവിടെ നിങ്ങൾക്ക് ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഫീച്ചർ ഓണാക്കാൻ സാധിക്കും. ഇത് ഈ ഫീച്ചറിന്‍റെ ആദ്യ പതിപ്പാണെന്നും ഭാവിയിൽ ഇതിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ചേർക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു
നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ സന്ദേശങ്ങളും കോളുകളും കാണാനോ കേൾക്കാനോ കഴിയൂ എന്ന് ഉറപ്പാക്കുന്നുവെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സുരക്ഷ വാട്‌സ്ആപ്പിലേക്ക് ചേര്‍ക്കുന്നു എന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ വാദം.
-

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ലോകമാകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സാപ്പ്. സന്ദേശങ്ങള്‍ പെട്ടെന്ന് കൈമാറാനായി ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇന്ന് ഒരുപാട് പുതിയ ഫീച്ചറുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്.
ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ഭാഷാപാക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. സംഭാഷണങ്ങള്‍ പൂര്‍ണമായും എന്‍ ക്രിപ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ സ്വകാര്യതയെ പറ്റിയുള്ള ആശങ്കകളും വേണ്ട. ചാറ്റ് സെറ്റിങ്ങ്‌സ് സെക്ഷനില്‍ ഇതിനായി ട്രാന്‍സ്ലേറ്റ് മെസേജസ് എന്ന ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധമാകും സംവിധാനം. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി,റഷ്യന്‍,പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനാകും.
ഒരു ഭാഷ തിരെഞ്ഞെടുത്താല്‍ ആ ഭാഷാപായ്ക്കും ഫോണില്‍ ഡൗണ്‍ലോഡ് ആകും. ഉപഭോക്താക്കള്‍ക്ക് ചാറ്റിലെ ത്രി-ഡോട്ട് മെനുവില്‍ പോയി വ്യൂ ട്രാന്‍സ്ലേഷന്‍ ഓപ്ഷന്‍ എടുക്കാന്‍ സാധിക്കും.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്.
-

സിനിമ പ്രേമികളെ അറിഞ്ഞോ? ഇനി ഒരു സിനിമഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന
മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.
ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.
സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.
-

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്.ടിയോ? അറിയാം
ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം തള്ളി കേന്ദ്ര സർക്കാർ. നിലവിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന നിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇത്തരം പോസ്റ്റുകൾക്ക് വിശദീകരണം ആയിട്ടാണ് ധനമന്ത്രാലയത്തിന്റെ ഈ ഉത്തരവ്. നിലവിൽ ജി.എസ്.ടി ചുമത്താനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ല. ചില ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആർ) പോലുള്ള ചാർജുകൾക്ക് ജി.എസ്.ടി ചുമത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള (പി.2.എം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തതിനാൽ നിലവിൽ യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്.ടി ബാധകമല്ലെന്നും യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

അറിഞ്ഞോ? ഇനി ചിത്രങ്ങൾ സേവ് ചെയ്യാനാവില്ല, സ്വകാര്യത ഉറപ്പാക്കും: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്
സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. സെൻസിറ്റീവായ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യുന്നത് തടയാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റ v25.10.10.70 അപ്‌ഡേറ്റിൽ, കമ്പനി ഒരു അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ അവതരിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ ഓണാക്കിക്കഴിഞ്ഞാൽ, രണ്ട് വ്യക്തികൾ പരസ്പരം അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകർത്താവിന്റെ ഗാലറിയിലേക്ക് ഡൗൺലോഡ് ആവില്ല. ചാറ്റ് ഹിസ്റ്ററി മറ്റൊരു ഡിവൈസിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാനും കഴിയില്ല. ഇത്തരത്തിൽ വ്യക്തികൾക്കിടയിലുള്ള പ്രൈവറ്റ് ചാറ്റുകൾ സംരക്ഷിക്കപ്പെടും. മീഡിയ ഫയൽ ഗാലറിയിലേക്ക് സേവ് ചെയ്യാൻ ശ്രമിച്ചാൽ ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓൺ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.
കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് വിവരം. ആൻഡ്രോയ്ഡ് പതിപ്പിലേക്കും ഈ ഫീച്ചർ ലഭ്യമാകുമെന്ന് വിവരമുണ്ട്.
-

അറിഞ്ഞോ? ഇനി വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്
കാലിഫോര്‍ണിയ: വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും. വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍ ലഭ്യമാണെങ്കിലും കോള്‍ അറ്റന്‍റ് ചെയ്തുകഴിഞ്ഞ ശേഷമേ ഇത് സാധ്യമായിരുന്നുള്ളൂ. അതായത് മറുവശത്ത് ആരാണ് എന്ന് വ്യക്തമായ ശേഷം മാത്രമേ വീഡിയോ കോളിലെ ക്യാമറ ഓഫാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഈ ന്യൂനതയാണ് വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റില്‍ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്.
അതേസമയം എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ്. ഈ ഫീച്ചര്‍ വരുന്നതോടെ ക്വാട്ട് ചെയ്താല്‍ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെയോ ചര്‍ച്ചയേയോ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും.
-

അറിഞ്ഞോ? വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു; ഇനി വീഡിയോ കോളിനിടെ ഇമോജികള്‍ ഇടാം
ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു.
വരാനിരിക്കുന്ന ഈ സവിശേഷതകളെക്കുറിച്ച് വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യം.
ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.
വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്‌ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും.
കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു. ചാറ്റ് ചെയ്യുമ്പോൾ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.
-

വാട്‌സ്ആപ്പ് ബ്ലോക്കായോ? എന്താകാം കാരണങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, അല്ലെങ്കിൽ പണി കിട്ടും
പ്ലാറ്റ്‌ഫോമിൻറെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്ആപ്പ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമിൻറെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്.
റിപ്പോർട്ട് ചെയ്താൽ നടപടി
ഇന്ത്യയിൽ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവയത്രയും നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല. വാട്സ്ആപ്പിനെ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമിൻറെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2025 ഫെബ്രുവരിയിൽ മാത്രം 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു.
വർഷങ്ങളായി വാട്സ്ആപ്പ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് മെറ്റയുടെ എഐ പദ്ധതികൾ. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ഒരു ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റം വാട്സ്ആപ്പിനുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബർ കുറ്റവാളികൾ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി എഐ ടൂളുകൾ വഴി വാട്സ്ആപ്പിൻറെ ഡാറ്റ സയൻറിസ്റ്റുകൾ തിരിച്ചറിയുന്ന അക്കൗണ്ടുകൾ മെറ്റ ഓരോ മാസവും ബ്ലോക്ക് ചെയ്തുവരികയാണ്.
വാട്സ്ആപ്പിന് പരാതിപ്രളയം
വാട്സ്ആപ്പിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്പാമിംഗുമായും തേർഡ് പാർട്ടി ആപ്പുകളുമായും മറ്റും ബന്ധപ്പെട്ടതാണ്. ഇതിന് പുറമെ, തങ്ങളുടെ അനുവാദമില്ലാതെ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത ചില കേസുകളെക്കുറിച്ചും ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരാതികളെല്ലാം വാട്സ്ആപ്പ് അന്വേഷിക്കുകയും അത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയും ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
-

അറിഞ്ഞോ? ഇനി യൂട്യൂബില്‍ പരസ്യങ്ങളില്ലാത്ത വീഡിയോകൾ മറ്റൊരാള്‍ക്ക് ഷെയർ ചെയ്യാം; പുതിയ ഫീച്ചർ ഇങ്ങനെ
ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. എന്നാൽ യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഇടയിൽ വരുന്ന പരസ്യങ്ങൾ പല ഉപയോക്താക്കളെയും വളരെയധികം ശല്യപ്പെടുത്തുന്നു. എന്നാൽ പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യരഹിത വീഡിയോകൾ കാണാനുള്ള സൗകര്യം ലഭിക്കും. ഇപ്പോഴിതാ തിരഞ്ഞെടുത്ത ചില പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായി പരസ്യരഹിത വീഡിയോകൾ പങ്കിടാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ യൂട്യൂബ് നൽകുന്നു. നിലവിൽ ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്ന് ആൻഡ്രോയ‌്ഡ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ പദ്ധതി വഴി പ്രീമിയം ഉപയോക്താക്കൾ അല്ലാത്തവരുമായി പരസ്യങ്ങളില്ലാതെ പ്രതിമാസം 10 വീഡിയോകൾ പങ്കിടാൻ പ്രീമിയം ഉപഭോക്താക്കൾക്ക് കഴിയും.
ആഡ്-ഫ്രീ ഷെയറിംഗ് ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് വീഡിയോ ലിങ്ക് എളുപ്പത്തിൽ പങ്കിടാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും മ്യൂസിക് വീഡിയോകൾ, യൂട്യൂബ് ഒറിജിനലുകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ, സിനിമകളും ഷോകളും പോലുള്ള ചില ഉള്ളടക്കങ്ങൾ പരസ്യങ്ങളില്ലാതെ പങ്കിടാൻ കഴിയില്ല. ഈ സവിശേഷത പ്രയോജനപ്പെടുത്തുന്നതിന്, വീഡിയോ സ്വീകരിക്കുന്ന ഉപയോക്താവ് യൂട്യൂബ് പ്രീമിയം സേവനം ലഭ്യമായ ഒരു രാജ്യത്തെ താമസക്കാരൻ ആയിരിക്കണം എന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഈ ഫീച്ചർ തിരഞ്ഞെടുത്ത യൂട്യൂബ് പ്രീമിയം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. അർജന്‍റീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യുകെ എന്നിവിടങ്ങളിലെ പ്രീമിയം വരിക്കാർക്ക് ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലൊന്നിലാണ് നിങ്ങളെങ്കിൽ, വീഡിയോയുടെ വ്യൂ പേജിലേക്ക് പോയി പരസ്യരഹിതമായി പങ്കിടാനുള്ള ഓപ്ഷൻ ലഭ്യമാണോ എന്ന് കാണാൻ ഷെയറിംഗ് ബട്ടൺ അമർത്തുക. അവിടെ നിന്ന് നിങ്ങൾക്ക് ലിങ്ക് കോപ്പി ചെയ്യുകയോ അല്ലെങ്കിൽ ഒരു ആപ്പ് വഴി അയയ്ക്കുകയോ ചെയ്യാം. നിങ്ങൾക്ക് എത്ര ആഡ് ഫ്രീ ഷെയറുകൾ നിങ്ങൾക്ക് ബാക്കിയുണ്ടെന്നും നിങ്ങൾക്ക് കാണാൻ സാധിക്കും. ആഡ് ഫ്രീ ഷെയറിംഗ് ഓപ്ഷൻ ഗ്രേ ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ പ്രതിമാസ പരിധിയായ 10 വീഡിയോകൾ കവിഞ്ഞു എന്നോ ഈ വീഡിയോ ഷെയറിംഗ് ഫീച്ചറിന് നിങ്ങൾ യോഗ്യമല്ല എന്നാണ്.
-

ചുമക്കുമ്പോള്‍ രക്തം ഛര്‍ദിക്കും, കടുത്ത പനി; കോവിഡിന് സമാനമായ പുതിയ ‘വൈറസ്’ പടരുന്നതായി റിപ്പോര്‍ട്ടുകള്‍
റഷ്യയില്‍ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിന് സമാനമായ ലക്ഷണങ്ങളോട് കൂടിയ വൈറസാണ് പടരുന്നത്. പേശികളുടെ ബലക്ഷയം, ചുമയ്ക്കുമ്പോള്‍ രക്തം, കടുത്തതും നീണ്ടുനില്‍ക്കുന്നതുമായ പനി തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് രോഗബാധിതര്‍ക്കുള്ളത്. രോഗികളില്‍ കൊവിഡ്19, ഇന്‍ഫ്ലുവന്‍സ എന്നീ വൈറസുകള്‍ പ്രവേശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ റഷ്യയില്‍ അജ്ഞാതോഗം പകരുന്നെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, രാജ്യത്തെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്‌പോട്രെബ്നാഡ്‌സർ ഇത് നിഷേധിച്ചു. അജ്ഞാത വൈറസ് റഷ്യയില്‍ പടരുന്നെന്നതിന് ഒരു തെളിവുമില്ലെന്നാണ് ഏജന്‍സി പറയുന്നു. ഇൻഫ്ലുവൻസ ലക്ഷണങ്ങള്‍ക്ക് സമാനമായ ബാക്ടീരിയ അണുബാധയാകാമെന്നും മൈകോപ്ലാസ്മ ന്യുമോണിയ മൂലമാകാം രോഗവ്യാപനമെന്നും അധികൃതർ വ്യക്തമാക്കി. ചില രോഗികള്‍ക്ക് ആഴ്ചകളോളം നീണ്ട പനി അനുഭവപ്പെടുന്നുണ്ടെന്നും ആന്‍റിബോഡി ചികിത്സയ്ക്ക് ശേഷം ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതുമായും ആളുകള്‍ പറഞ്ഞു. എന്നാല്‍, നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത്.
-

സ്‍പാം കോളുകളെ കുടുക്കാൻ ഇനി ട്രൂകോളർ വേണ്ട, വരുന്നൂ കോളിംഗ് നെയിം പ്രസന്‍റേഷൻ; കൈകോർത്ത് ടെലികോം കമ്പനികൾ
മൊബൈൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ സ്പാം കോളുകളിൽ നിന്ന് ആശ്വാസം ലഭിക്കും. ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഏതൊരു കോളറുടെയും പേര് പ്രദർശിപ്പിക്കാനും അജ്ഞാത കോളുകളോട് വിട പറയാനും കഴിയും. അതായത് വിളിക്കുന്നയാളുടെ പേരറിയാൻ ഇനി ട്രൂകോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. കാരണം ടെലികോം കമ്പനികൾ തന്നെ വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്‌ക്രീനിൽ കാണിക്കും. ഇതിനായി ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ എച്ച്പി, ഡെൽ, എറിക്സൺ, നോക്കിയ എന്നിവയുമായി കൈകോർത്തു. വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന സെർവറുകളും സോഫ്റ്റ്‌വെയറുകളും ഈ കമ്പനികൾ ഒരുമിച്ച് വികസിപ്പിക്കും. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ടെലികോം കമ്പനികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല സ്ഥലങ്ങളിലും ഇതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുന്നതോടെ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും.
2024 ഫെബ്രുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സ്‍മാർട്ട്‌ഫോണുകളിലും സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനുപുറമെ, എല്ലാ ടെലികോം കമ്പനികളും ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് ട്രായ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഎൻഎപി നടപ്പിലാക്കുന്നതോടെ, സ്‍പാം കോളുകളുടെ ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് മുക്തി നേടാൻ കഴിയും. ഇത് പ്രധാനപ്പെട്ട കോളുകൾ തിരിച്ചറിയുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമാക്കും.
സിഎൻഎപി എങ്ങനെ പ്രവർത്തിക്കും?
ലളിതമായി പറഞ്ഞാൽ, മൊബൈൽ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്ന ട്രൂകോളർ പോലെയാണ് ഈ സേവനം പ്രവർത്തിക്കുക. മൊബൈൽ ഫോണിൽ സിഎൻഎപി നടപ്പിലാക്കുമ്പോൾ, ടെലികോം കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈൽ സ്ക്രീനിൽ ദൃശ്യമാകും. എങ്കിലും, തുടക്കത്തിൽ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകൾ മാത്രമേ സ്ക്രീനിൽ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവിൽ നിന്ന് കോൾ ലഭിക്കുകയാണെങ്കിൽ, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയർടെൽ ഉപയോക്താവ് അദ്ദേഹത്തെ വിളിച്ചാൽ, അയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകില്ല. ടെലികോം കമ്പനികൾക്കിടയിൽ ഉപഭോക്തൃ ഡാറ്റ പങ്കിടാൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

ഇനി സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
ഇനി സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന രീതിയിലുള്ള അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്‌ഡേഷന്‍ ഡെവലപ്പ് ചെയ്യുന്നത്. ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്‌സ് ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു.
നിലവില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ് ചെയ്തിട്ടാണ് എന്നാല്‍ ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ അതിന്റെ ആവശ്യമില്ല. iOS ആപ്പിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 25.8.10.72-ല്‍ കാണുന്നത് പോലെ, ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലേക്ക് സ്പോട്ടിഫൈ നേരിട്ട് കണക്ട് ചെയ്യാന്‍ സാധിക്കും.
-

അറിഞ്ഞോ? വിമാനത്താവളത്തിലെ ചായയ്ക്ക് 10 രൂപ! ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റ്
ആദ്യമായി വിമാനയാത്ര നടത്തുന്ന ഭൂരിഭാഗം പേരെയും ഞെട്ടിച്ചിട്ടുണ്ട് വിമാനത്താവളങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍. ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവളങ്ങളില്‍ 150 രൂപയുടെ ചായയും 200 രൂപയുടെ കാപ്പിയും സമൂസയുമൊക്കെ സാധാരണ ഞെട്ടലുകളാണ്. സാധാരണക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉഡാന്‍ യാത്രി കഫേ ഞെട്ടിക്കുന്നത് കുറഞ്ഞ വിലയുടെ പേരിലാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിച്ച ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റായതോടെ ചെന്നൈയിലും അഹമ്മദാബാദിലുമെല്ലാം എത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഉഡാന്‍ യാത്രി കഫേക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. വിമാന ടിക്കറ്റ് പോലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലേക്കെത്തിയിട്ടും വിമാനത്താവളങ്ങളിലെ ചായക്കും കാപ്പിക്കുമെല്ലാം താങ്ങാനാവാത്ത വിലയാണെന്നത് യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഏറ്റവും ഒടുവിലെ ഉഡാന്‍ യാത്രി കഫേ സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്. ചായക്ക് 10 രൂപയും സമൂസക്കും കാപ്പിക്കും 20 രൂപയും അടക്കം എല്ലാ വിഭവങ്ങള്‍ക്കും താങ്ങാനാവുന്ന വിലയാണെന്നതാണ് സവിശേഷത.
ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം ആഭ്യന്തര വിമാനത്താവളങ്ങളിലും ഉയര്‍ന്ന നിരക്കാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത്. ഒരു കുപ്പി വെള്ളത്തിന് 100 രൂപ ഈടാക്കുന്നത് വിമാനത്താവളങ്ങളില്‍ സാധാരണയാണ്. ചായക്ക് 150 രൂപ മുതല്‍ 350 രൂപ വരെയും രണ്ടു സമൂസക്ക് 250 രൂപയുമൊക്കെയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണ നിരക്കുകള്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഉയര്‍ന്ന നിരക്കുകള്‍ ഒരു വിഭാഗം വിമാന യാത്രികരെ വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ നിന്നും അകറ്റിയിരുന്നു. ഉഡാന്‍ യാത്രി കഫേയുടെ വരവ് ഈ അവസ്ഥക്കാണ് മാറ്റമുണ്ടാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉഡാന്‍ യാത്രി കഫേ അവതരിപ്പിച്ച അഹമ്മദാബാദ് വിമാനത്തില്‍ പ്രതിദിനം 30,000ത്തിലേറെ യാത്രികരാണ് വന്നു പോവുന്നത്. 200ലേറെ വിമാനങ്ങളും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളുടേതിനു സമാനമായ വിലയില്‍ വിമാനത്താവളങ്ങളിലും ഭക്ഷണം ലഭിക്കുന്നതു കൂടുതല്‍ പേരെ ഉഡാന്‍ യാത്രി കഫേയിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രാദേശിക വിമാനത്താവളങ്ങളേയും ഹെലിപാഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സാധാരണക്കാരെ ആകാശയാത്രക്കു പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്). ഈ പദ്ധതിയുടെ ലക്ഷ്യത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉഡാന്‍ യാത്രി കഫേകളുടെ വരവും. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യ ഉഡാന്‍ യാത്രി കഫേ ആരംഭിച്ചത്. ഇത് വന്‍ വിജയമായതിനു പിന്നാലെ ചെന്നൈയില്‍ ടി1 ഡൊമെസ്റ്റ്ക് ടെര്‍മിനലിനു സമീപം ഉഡാന്‍ യാത്രി കഫേ ആരംഭിച്ചു. വെള്ളവും ചായയും 10 രൂപക്കും കാപ്പിയും സമൂസയും മധുരപലഹാരവും 20 രൂപക്കും ലഭിക്കുന്ന ചെന്നൈയിലെ ഉഡാന്‍ യാത്രി കഫേയും സൂപ്പര്‍ ഹിറ്റാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി
ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും പോക്കറ്റുകളും അടുത്തിടെ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളും പരിശോധിക്കുക. പാസ്പോർട്ട് ശരിക്കും നഷ്ടമായതു തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.ശേഷം, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി, പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യുക. പൊലീസിൽ പരാതി നൽകുമ്പോൾ, നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പ്രസക്തമായ തിരിച്ചറിയൽ രേഖകൾ നൽകുകയും വേണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും യാത്രാ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴുമെല്ലാം ഈ ഔദ്യോഗിക റിപ്പോർട്ട് വളരെ സഹായകരമാകുമെന്നതിനാൽ പരാതി റിപ്പോർട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. മാത്രമല്ല, നഷ്ടപ്പെട്ട പാസ്‌പോർട്ടുകളുടെ ദുരുപയോഗത്തിൽ നിന്നും ഇത് നിങ്ങളെ രക്ഷിക്കും.പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ യാത്ര ചെയ്യുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടുക എന്നതാണ്. പൊലീസ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവർക്കു നൽകുക, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.പാസ്‌പോർട്ട് നഷ്ടപ്പെട്ടതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കാൻ എംബസികളും കോൺസുലേറ്റുകളും സജ്ജമാണ്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച്, പൗരത്വം സ്ഥിരീകരിച്ചതിനു ശേഷം, പകരം താൽക്കാലിക യാത്രാ രേഖകൾ എംബസി നൽകും. ഇന്ത്യൻ എംബസിയിൽ പോകുമ്പോൾ, നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാം. അതിനായി, പൂരിപ്പിച്ച EAP-2 ഫോം അപേക്ഷ, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ മുൻ, പിൻ പേജുകളുടെ പകർപ്പ്, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ പൊലീസ് റിപ്പോർട്ടിൻറെ പകർപ്പ്, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ എംബസി ആവശ്യപ്പെടും. ഈ നടപടിക്രമം ഒരു ആഴ്ച വരെ എടുത്തേക്കാം.രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പുതിയ പാസ്‌പോർട്ട് പ്രിൻറ് ചെയ്യുന്നതിനായി എംബസി നിങ്ങളുടെ അപേക്ഷ ഇന്ത്യയിലേക്ക് അയയ്ക്കും. തുടർന്ന് ഈ പാസ്‌പോർട്ട് നിങ്ങൾ അപേക്ഷിച്ച എംബസിയിലേക്ക് അയയ്ക്കും. എന്നാൽ, ഈ സമയത്ത്, പാസ്പോർട്ട് എത്തുന്നതുവരെ നിങ്ങൾ ആ രാജ്യത്ത് തന്നെ താമസിക്കേണ്ടി വരും. വിദേശത്ത് ഒരു ആഴ്ച കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനു പകരം എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതി. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനോ, കൂടുതൽ ദൂരം സഞ്ചരിക്കാനോ ഇത് ഉപയോഗിക്കാം.നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യം, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക എന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും
രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അറിയിപ്പ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
കുറച്ചു കാലമായി രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് എൻപിസിഐ പുതിയ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകൾ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എൻപിസിഐ പറയുന്നു. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകൾ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു.
ഈ ഉപയോക്താക്കളെയായിരിക്കും കൂടുതൽ ബാധിക്കുക
പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിന് പുറമെ, ഇന്‍ആക്റ്റീവായ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് UPI സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ തീരുമാനം തിരിച്ചടിയാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം. കൂടാതെ, നിങ്ങളുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാവുന്നതാണ്. നിങ്ങളുടെ നമ്പർ ആക്റ്റീവാക്കിക്കഴിഞ്ഞാല്‍ ഏപ്രിൽ 1-ന് ശേഷം നിങ്ങൾക്ക് യുപിഐ സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

അറിഞ്ഞോ? എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ക്ക് 2 രൂപയുടെയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഒരു രൂപയുടെയും വര്‍ധനവാണ് ഉണ്ടാകുക. മെയ് ഒന്നുമുതലാണ് ഫീസ് വര്‍ധന നടപ്പാക്കുക. നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്ക് 17 രൂപയാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഇത് 19 രൂപയായി വര്‍ധിക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 6 ല്‍ നിന്ന് ഏഴുരൂപയായി ഉയരും. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്.
വര്‍ധന വരുത്താന്‍ നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ വര്‍ധന നടപ്പാക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്. എടിഎം സേവനം കുറവുള്ള ചെറുകിട ബാങ്കുകളെ പുതിയ നീക്കം സമ്മര്‍ദത്തിലാക്കിയേക്കും. ഫീസ് വര്‍ധന ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാത്രം ഉപയോഗിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകുന്നതാണ് കാരണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

‘അതേ, അക്കൗണ്ടിലേക്കിട്ടേക്കാം’ ഇനി കണക്ക് കൂട്ടി വിഷമിക്കേണ്ട! ഹോട്ടൽ ബില്ല് കൃത്യമായി വീതം വെക്കാൻ ഇനി എളുപ്പം
സഹപ്രവർത്തകരുമൊത്ത് അല്ലെങ്കിൽ കൂട്ടുകാരുമെത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും, പിന്നീട് ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ തന്നെ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ആപ്പിനുള്ളിൽ അഭ്യർഥിക്കുകയും സ്വീകരിക്കുകയും അല്ലെങ്കിൽ പണമടയ്ക്കാനുമൊക്കെ കഴിയും.ഗൂഗിൾ പേ( Google Pay) ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ ഗൂഗിൾ പേ ആപ് തുറക്കുക.∙ബിൽ അടയ്ക്കാൻ സ്കാനർ ഓപ്ഷനിലോ പുതിയ പേമെന്റ് ഓപ്ഷനിലോ ടാപ് ചെയ്യുക.∙താഴെ ഇടത് കോണിലുള്ള സ്പ്ലിറ്റ് ദ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുത്ത് അതിന് ഒരു പേര് നൽകി ഒരു ഗ്രൂപ്പ് സൃഷ്ടിക്കുക.∙ഗ്രൂപ്പ് സൃഷ്ടിച്ചുകഴിഞ്ഞാൽ, ചെലവ് വിഭജിക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട തുക നൽകുക, ബില്ലിനായി പണം നൽകുന്ന ഗ്രൂപ്പിൽ നിന്ന് കസ്റ്റം കോൺടാക്റ്റുകളെ തിരഞ്ഞെടുക്കുക.∙തിരഞ്ഞെടുത്ത കോൺടാക്റ്റുകളിലേക്ക് പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.ഫോൺപേ(PhonePe) ഉപയോഗിച്ച് ബിൽ എങ്ങനെ വിഭജിക്കാം:∙നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് തുറക്കുക.∙പ്രധാന സ്ക്രീനിൽ നിന്ന്, സ്പ്ലിറ്റ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട ആകെ തുക നൽകുക. ∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക. ∙പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.പേടിഎം ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ പേടിഎം ആപ്പ് തുറക്കുക.∙സംഭാഷണ പേജിലേക്ക് പോകാൻ മുകളിൽ വലതുവശത്തുള്ള സന്ദേശ ബോക്സ് ഐക്കണിൽ ടാപ്പ്ചെയ്യുക.∙താഴെയുള്ള സ്പ്ലിറ്റ് ബിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.∙അടയ്ക്കേണ്ട തുക നൽകുക.∙ബിൽ പങ്കിടാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക.∙വലതുവശത്തുള്ള തുടരുക, ബട്ടണിൽ ടാപ്പ് ചെയ്യുക.∙’ഓട്ടോ-സ്പ്ലിറ്റ് ഈക്വൽ’ ബോക്സിൽ ചെക്ക് മാർക്കിടാം ∙ഓരോ വ്യക്തിയുടെയും വിഹിതം സ്വമേധയാ ക്രമീകരിക്കാം
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
-

2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?
ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും. സ്ത്രീകളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപം നടത്താം.നിക്ഷേപം 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ. 2 വർഷമാണ് നിക്ഷേപ കാലയളവ്.
പലിശ7.5 ശതമാനമാണ് പലിശ.ഏറ്റവും കൂടുതൽ പലിശ നൽകുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. അതായത്, രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ പലിശയടക്കം 2,32,044 രൂപ തിരിച്ചു ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന തുക 1,16,022 രൂപ
പിൻവലിക്കൽ
രണ്ട് വർഷമാണ് കാലയളവെങ്കിലും അത്യാവശ്യമെങ്കിൽ ഒരു വർഷത്തിനു ശേഷം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. അതായത്, നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിൻവലിക്കാം.
പുരുഷന്മാർക്ക് അക്കൗണ്ട് തുറക്കാമോ?
സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. അതിനാൽ പുരഷന്മാർക്ക് അവരുടെ ഭാര്യമാരുടെ പേരിൽ അക്കൗണ്ട് തുറക്കാം. അതായത്, വിവാഹിതൻ ആണെങ്കിൽ ഭാര്യ, മകൾ, അമ്മ, സഹോദരിമാർ എന്നിവരുടെ പേരിൽ പദ്ധതി ആരംഭിക്കാം. വിവാഹിതനല്ലെങ്കിൽ അമ്മയുടെയോ, സഹോദരിമാരുടെയോ പേരിൽ നിക്ഷേപം നടത്താം.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ ഈ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:
1 അപേക്ഷാ ഫോം
2 പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ ) കാർഡ്, ഡ്രൈവിങ് ലൈസൻസ് , വോട്ടേഴ്‌സ് ഐഡി , ആധാർ കാർഡ് തുടങ്ങിയയവിൽ ഏതെങ്കിലും
3 പുതിയ അക്കൗണ്ട് ഉടമകൾക്കുള്ള KYC ഫോം
4 പേ സ്ലിപ്പ്
പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയിൽ ചേരാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

ആദായ നികുതി കിഴിവ് നേടണോ? നിക്ഷേപിക്കാം ഈ 6 പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം ഈ മാസം ജൂലൈയാണ്. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനാണ് നിങ്ങൾ തീരുമാനിക്കുന്ന വ്യക്തിക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കുന്ന ഓപ്‌ഷനുകൾ ഉണ്ട്.
നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന 6 പോസ്റ്റ് ഓഫീസ് പദ്ധതികൾ:
I. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം:
സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ. 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.
II. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്:
പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പി പി എഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.
III. സുകന്യ സമൃദ്ധി അക്കൗണ്ട്:
പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.
IV. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്:
അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.
v. കിസാൻ വികാസ് പത്ര (കെവിപി) :
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. 7.5 ശതമാനമാന് പലിശ.
VI. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്:
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളുള്ളവയാണ്. ഇതിൽ 5 വർഷത്തെ ഡെപ്പോസിറ്റ് അക്കൗണ്ടിന് സെക്ഷൻ 80C യുടെ നികുതി ഇളവ് ലഭിക്കും. 7.5 ശതമാനമാണ് പലിശ
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

അനങ്ങാതെ കിടക്കുന്നതിനും സാലറിയോ??? അറിയാം വിവാള്‍ഡി എക്സിപിരിമെന്റ്
പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപ (5000 യൂറോ). ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഇത്രയും പ്രതിഫലം നൽകുന്നത്.
ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic) പഠനം നടക്കുന്നത്. കേൾക്കുമ്പോൾ വെറുതെ കിടന്നാൽ മാത്രം മതി എന്ന ധാരണ പാടില്ല. കട്ടിൽ ബാത്ടബ് പോലെ സജ്ജമാക്കിയ ശേഷം അതിൽ വെള്ളം നിറക്കും. അതിനുമുകളിൽ നനവ് പിടിക്കാത്ത തരത്തിലുള്ള തുണി വിരിക്കും അതിനു മുകളിലാണ് കിടക്കേണ്ടത്. ഇത്തരത്തിൽ കിടക്ക സജ്ജീകരിക്കുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ മുതലായ കാര്യങ്ങളെ പറ്റി പഠനം നടത്തുന്നതിനായാണ്.
വിവാള്‍ഡി (Vivaldi) എന്നാണ് ഈ ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. ഗവേഷണത്തിന്റെ അവാസനഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെ പഠനത്തിനായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തിന്റെ ഭാഗമായിരിക്കുന്നത്.
വെള്ളത്തില്‍ പൊങ്ങികിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ നെക്ക് പില്ലോയും ലഭിക്കും. കൂടാതെ മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.
ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ സാധിക്കും. 20നും 40നും ഇടയില്‍ പ്രായമുള്ള പഠനത്തിന് അനുയോജ്യരായ വോളണ്ടിയര്‍മാരെ കഴിഞ്ഞ കൊല്ലമാണ് തെറരഞ്ഞെടുക്കാൻ ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരേയും അലർജിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരേയുമാണ് പഠനത്തിനായി പരിഗണിച്ചത്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

ഗൂഗിൾ ക്രോം ഉപയോക്താവാണോ നിങ്ങള്‍; ഈ മുന്നറിയിപ്പ് അവഗണിക്കരുത്
നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച് സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്താണ് പ്രശ്‍നമെന്നും സുരക്ഷിതരായിരിക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായി അറിയാം. ഗൂഗിൾ ക്രോമിലെ നിരവധി സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നൽകിയത്. ക്രോമിലെ ചില ന്യൂനതകൾ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനും, വിവരങ്ങൾ മമാറ്റാനും, ബ്രൗസർ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കർമാരെ അനുവദിക്കും
സിസ്റ്റത്തിൽ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്കിനുള്ള സാധ്യതയാണ് ക്രോം യൂസര്‍മാര്‍ക്കുള്ള ഒരു വെല്ലുവിളി. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിർത്തുകയോ ചെയ്യുന്നു. പാച്ച് ചെയ്തില്ലെങ്കിൽ, ഈ കേടുപാടുകൾ ഡാറ്റാ ലംഘനങ്ങൾ, സ്വകാര്യതാ അപകടസാധ്യതകൾ, സിസ്റ്റം തടസങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിഗത ഉപയോക്താക്കളും സ്ഥാപനങ്ങളും ഒരുപോലെ അപകടത്തിലാണെന്ന് മുന്നറിയിപ്പ് പറയുന്നു.
ഏതൊക്കെ ഉപകരണങ്ങളാണ് അപകടത്തിലായിരിക്കുന്നത്?
ബാധിക്കപ്പെട്ട പതിപ്പുകളിൽ വിൻഡോസ്, മാക് എന്നിവയ്‌ക്കുള്ള 134.0.6998.88/.89 ന് മുമ്പുള്ള ക്രോം പതിപ്പുകളും ലിനക്സിന് 134.0.6998.88 ന് മുമ്പുള്ള പതിപ്പുകളും ഉൾപ്പെടുന്നു. സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
ഗൂഗിൾ ക്രോമിന്റെ പതിപ്പ് എങ്ങനെ പരിശോധിക്കാം? നിങ്ങളുടെ ഗൂഗിൾ ക്രോം പതിപ്പ് പരിശോധിക്കാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
– ക്രോം തുറന്ന് മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
– ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് “ഹെൽപ്പ്” തിരഞ്ഞെടുക്കുക.
– ഉപ മെനുവിലെ “എബൗട്ട് ഗൂഗിൾ ക്രോം” ക്ലിക്ക് ചെയ്യുക.
– നിങ്ങളുടെ നിലവിലെ ക്രോം പതിപ്പ് കാണിക്കുന്ന ഒരു പുതിയ ടാബ് തുറക്കും.
ഗൂഗിൾ ക്രോമിൽ അപ്‌ഡേറ്റുകൾക്കായി എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറായ അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ, മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ ‘എബൗട്ട് ഗൂഗിൾ ക്രോം’ ടാബിൽ എത്തുക. നിങ്ങൾ പുതിയ ടാബിൽ എത്തിക്കഴിഞ്ഞാൽ, ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ തയ്യാറായ എല്ലാ അപ്‌ഡേറ്റുകളും ബ്രൗസർ ഓട്ടോമാറ്റിക്കലി പ്രദർശിപ്പിക്കും. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. ചില സാഹചര്യങ്ങളിൽ, അപ്‌ഡേറ്റ് ലഭിക്കാൻ നിങ്ങൾക്ക് ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt -

വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും
-

എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ
മെറ്റ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ മെറ്റ എഐയ്ക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. മെറ്റ എഐ ഉപയോഗിക്കാൻ ഉടൻ തന്നെ വരിസംഘ്യ നൽകേണ്ടി വരുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഈ വർഷം രണ്ടാം പാദത്തോടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. 2023 സെപ്റ്റംബറിൽ ആരംഭിച്ച മെറ്റ എഐ, വിവിധ ജോലികൾക്കായി വലിയ ഭാഷാ മോഡലുകൾ ഉപയോഗിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റാണ്.
അതേസമയം, എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ ഭാഗമായി ഈ വർഷം 65 ബില്യൺ ഡോളർ കമ്പനി ചെലവഴിക്കാൻ പദ്ധതിയിടുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫിസിക്കൽ ടാസ്കുകളിൽ സഹായിക്കാൻ കഴിയുന്ന എഐ- പവർഡ് ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനായി മെറ്റ റിയാലിറ്റി ലാബ്സ് യൂണിറ്റിനുള്ളിൽ പുതിയ ഡിവിഷൻ ആരംഭിക്കുന്നതായി ഈ മാസം ആദ്യം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം എഐ മേഖല ശക്തിപ്പെടുത്തുന്നതിനായി മെറ്റയുടെ എതിരാളികളായ ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങി ഭീമന്മാരും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.