യുഎഇയിൽ ജോലി തേടുന്നവരെ നിങ്ങളറിഞ്ഞോ? വരുന്നു തൊഴിൽ മേള, ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളൂ! ഇനി ദിവസങ്ങൾ മാത്രം ബാക്കി

kmcc job fair യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി നാഷണൽ കെഎംസിസി കരിയർ ഫസ്റ്റ് എന്ന പേരിൽ ഒരു തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ എമിറേറ്റുകളിലെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 750-ൽ അധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്.

അധ്യാപകർ, സ്റ്റോർ ഇൻചാർജ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ക്യാഷ്യർ, ബസ് മോണിറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 31 വരെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി സെപ്റ്റംബർ 13-ന് വിവിധ സ്ഥലങ്ങളിൽ വെച്ച് അഭിമുഖങ്ങൾ സംഘടിപ്പിക്കും. ഈ അഭിമുഖങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽദാതാക്കളുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും.

യുഎഇയിലെ പ്രമുഖരായ അഞ്ച് വിദ്യാഭ്യാസ ഗ്രൂപ്പുകൾ കരിയർ ഫസ്റ്റ് മേളയുടെ ഭാഗമാകും. തൊഴിൽ മേള നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും. നാഷണൽ കെഎംസിസി ഭാരവാഹികളായ പുത്തൂർ റഹ്‌മാൻ, പി.കെ. അൻവർ നഹ, കരിയർ ഫസ്റ്റ് ഡയറക്ടർ സിയാദ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.

രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യാം
https://docs.google.com/forms/d/e/1FAIpQLSdtxhTOQ4wkix_EYxevcIec4agUzwz76l9DYUCNQmzbPKOqAQ/viewform?pli=1

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *