
സ്കൂൾ ബസിൽ സ്റ്റോപ് അടയാളം കണ്ടാൽ ശ്രദ്ധിക്കണേ!; അല്ലാത്തപക്ഷം പണികിട്ടുമെന്ന് പൊലീസ്
യുഎഇയിൽ വാഹനമോടിക്കുംനോൾ എതിർദിശയിൽ സ്റ്റോപ് അടയാളം പ്രദർശിപ്പിച്ച സ്കൂൾ ബസ് കണ്ടാൽ വാഹനങ്ങൾ പൂർണമായും നിർത്തണമെന്ന് അബുദാബി പൊലീസ്. സ്റ്റോപ് ബോർഡ് നീക്കി ബസ് മുന്നോട്ടുപോയാൽ മാത്രമേ മറ്റു വാഹനങ്ങൾ ബസ്സിനെ മറികടക്കാവൂ. മധ്യവനേൽ അവധിക്കുശേഷം ഇന്നു സ്കൂൾ തുറക്കാനിരിക്കെയാണ് പൊലീസിന്റെ ഓർമപ്പെടുത്തൽ. സ്റ്റോപ് ബോർഡ് അവഗണിച്ച് വാഹനം മുന്നോട്ട് എടുക്കുന്നത് വൻ അപകടങ്ങൾക്ക് കാരണമാകും. കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് അടയാളം ഇടണമെന്ന് ബസ് ഡ്രൈവർമാരെയും ഓർമപ്പെടുത്തി. ഈ സമയത്ത് മറ്റു വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തിയിടണം. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട ബസ്സിനെ മറികടക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
∙ സീബ്രാ ക്രോസ്
സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണം. സീബ്രാ ക്രോസിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങ്ങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.
∙ നേരത്തേ ഇറങ്ങുക
സ്കൂൾ തുറക്കുന്നതോടെ തിരക്ക് മുന്നിൽക്കണ്ട് യാത്രക്കാർ പതിവിലും നേരത്തെ ഇറങ്ങിയാൽ യഥാസമയം ലക്ഷ്യത്തിലെത്താം. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു. കുട്ടികളെ കയറ്റാനും ഇറക്കാനും റോഡിന് മധ്യത്തിൽ വാഹനം നിർത്തരുത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)