Posted By christymariya Posted On

യുഎഇയിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്; 3 ദിവസം അവധിക്ക് സാധ്യത

യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്‌ലാമിക് കലണ്ടറിലെ മൂന്നാം മാസം നാളെ (സെപ്റ്റംബർ 25) ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ 5-ന് ആയിരിക്കും.

സാധാരണയായി വാരാന്ത്യ അവധികൾ ശനിയും ഞായറുമാണ്. അതിനാൽ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതുസംബന്ധിച്ച് യുഎഇ അധികൃതർ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

വാനനിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ് പ്രകാരം, സൗദിയിലും യുഎഇയിലും റബിഅൽ അവ്വൽ മാസം ഒരേ ദിവസം ആരംഭിക്കില്ല. സൗദിയിൽ ഇന്ന് (സെപ്റ്റംബർ 24) റബിഅൽ അവ്വൽ ഒന്നായി പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യ, ഒമാൻ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് (സെപ്റ്റംബർ 25) റബിഅൽ അവ്വൽ ഒന്ന്.

ചന്ദ്രൻ്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്‌റ കലണ്ടർ. അതുകൊണ്ട് ഓരോ മാസവും മാസപ്പിറവി നിരീക്ഷിച്ചാണ് തുടങ്ങുന്നത്. എല്ലാ ഹിജ്‌റ മാസത്തിലെയും 29-ാം ദിവസം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേർന്ന് അടുത്ത മാസം തുടങ്ങുന്നത് എപ്പോഴാണെന്ന് തീരുമാനിക്കും. നബിദിനത്തിന് പല രാജ്യങ്ങളിലും പൊതു അവധി നൽകുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *