പാസ്പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു. ഈ പുതിയ നിയമം 2025 ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ വിവരം അറിയിച്ചത്.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ
പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാൻ സാധിക്കും.ഇതിനായി സ്മാർട്ട് സേവന പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഔദ്യോഗിക ഇടപാടുകൾ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും.പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉപയോക്തൃ സൗഹൃദ സർക്കാർ സേവനങ്ങൾ നൽകാനും ഈ മാറ്റം ലക്ഷ്യമിടുന്നു.നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഒന്നാണ് യുഎഇ പാസ്‌പോർട്ട്. നേരത്തെ പുതുക്കാൻ സാധിക്കുന്നതിലൂടെ ഇതിന്റെ ആഗോള നിലവാരം കൂടുതൽ ഉയർത്താൻ സാധിക്കുമെന്ന് ICP ചെയർമാൻ അൽ ഷംസി പറഞ്ഞു.
യുഎഇ പാസ്‌പോർട്ടിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ
2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോർട്ടുകളിൽ ഒന്നാണ് യുഎഇ പാസ്‌പോർട്ട്. നിലവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് യുഎഇ പാസ്‌പോർട്ട്. 21 വയസ് പിന്നിട്ട പൗരന്മാർക്ക് യുഎഇ പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമാക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് ഇത് അഞ്ച് വർഷമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t