യുഎഇയിൽ ഓഗസ്റ്റ് 1 മുതൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരും. ജൂലൈ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ, ഡീസൽ വില വർധിച്ചു.
ഓഗസ്റ്റിലെ പുതിയ ഇന്ധനവില:
സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.69 ദിർഹം (ജൂലൈയിൽ 2.70 ദിർഹം)
സ്പെഷൽ 95 പെട്രോൾ: ലിറ്ററിന് 2.57 ദിർഹം (ജൂലൈയിൽ 2.58 ദിർഹം)
ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് 2.50 ദിർഹം (ജൂലൈയിൽ 2.51 ദിർഹം)
ഡീസൽ: ലിറ്ററിന് 2.78 ദിർഹം (ജൂലൈയിൽ 2.63 ദിർഹം)
ഡീസൽ ലിറ്ററിന് 15 ഫിൽസിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, വിവിധതരം പെട്രോളിന് ഒരു ഫിൽസിന്റെ കുറവാണുള്ളത്.
ഇന്ധനവിലയും സമ്പദ്‌വ്യവസ്ഥയും
ഇന്ധനവില രാജ്യത്തെ പണപ്പെരുപ്പത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. പെട്രോൾ വില സ്ഥിരമായി നിലനിർത്തുന്നത് ഗതാഗത ചെലവുകളും മറ്റ് ഉൽപ്പന്നങ്ങളുടെ വിലയും നിയന്ത്രിക്കാൻ സഹായിക്കും. ലോകത്തിലെ ഏറ്റവും കുറഞ്ഞ പെട്രോൾ വിലയുള്ള 25 രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഇവിടെ ഒരു ലിറ്ററിന് ശരാശരി 2.58 ദിർഹമാണ്.
2015-ൽ യുഎഇ പെട്രോൾ വിലകൾ രാജ്യാന്തര നിരക്കുകൾക്ക് അനുസരിച്ച് ക്രമീകരിക്കാൻ ആരംഭിച്ചതുമുതൽ ഓരോ മാസാവസാനവും നിരക്കുകൾ പുതുക്കി നിശ്ചയിക്കാറുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t