
dubai shopping festivelദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതികൾ അറിയേണ്ടേ? ഡ്രോൺ ഷോ കാണാൻ ഒരുങ്ങാം
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 28-ാമത് പതിപ്പ് 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കും. 46 ദിവസം നീണ്ട് നിൽക്കുന്ന ഫെസ്റ്റിവലിൽ വിനോദ പരിപാടികൾ, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുന്നു. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഡ്രോൺ ലൈറ്റ് ഷോയും ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബായ് സന്ദർശിക്കാനും ഫെസ്റ്റിവലിന്റെ ഭാഗമാകാനുമുള്ള സുവർണ്ണാവസരമാണിത്. വൈവിധ്യമാർന്ന അനുഭവങ്ങൾ ആഘോഷിക്കാനും ആസ്വദിക്കാനും ഏവരെയും ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)