Posted By christymariya Posted On

മൊബൈൽ ഷോപ്പ്​ ഉടമയെ പറ്റിച്ച്​ പണം തട്ടി; യുഎഇയിൽ രണ്ട് പ്രവാസി​ ജീവനക്കാർക്ക്​ തടവും പിഴയും

ദുബായിലെ ഒരു മൊബൈൽ ഷോപ്പ് ഉടമയിൽ നിന്ന് 1,46,000 ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് ജീവനക്കാർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഒരു ദിവസം ഒരു ഉപഭോക്താവ് എന്ന വ്യാജേന ഒരാൾ ഷോപ്പിലെത്തി. അയാൾക്ക് 35 ഐഫോൺ 15 പ്രോ ഫോണുകൾ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അത്രയും ഫോണുകൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. ഈ വലിയ കച്ചവടം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത കടയുടമ, തൊട്ടടുത്ത കടയിൽ നിന്ന് ഫോണുകൾ വാങ്ങാനായി 1,46,000 ദിർഹം രണ്ട് ജീവനക്കാരുടെ കൈവശം കൊടുത്തുവിട്ടു.

പണം കൈപ്പറ്റിയ ജീവനക്കാർ, ഉപഭോക്താവെന്ന വ്യാജേന എത്തിയ ആളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. ഫോണുകൾ വാങ്ങുന്നതിനു പകരം അവർ ആ പണം അയാൾക്ക് കൈമാറി. ഇതിന് പ്രതിഫലമായി ഒരാൾക്ക് 50,000 ദിർഹവും മറ്റേയാൾക്ക് 20,000 ദിർഹമും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പണം കിട്ടിയ ഉടൻ ആ തട്ടിപ്പുകാരൻ മുങ്ങി.

ഷോപ്പിൽ തിരിച്ചെത്തിയ ജീവനക്കാർ, വൈകുന്നേരത്തോടെ ഫോൺ എത്തുമെന്ന് കടയുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ, സമയം കഴിഞ്ഞിട്ടും ഫോണോ പണമോ ലഭിക്കാതെ വന്നപ്പോൾ സംശയം തോന്നിയ കടയുടമ, പണം കൈമാറിയ സ്ഥലത്തേക്ക് ജീവനക്കാരെയും കൂട്ടിപ്പോയി. അവിടെ ആരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഉടമ പോലീസിൽ പരാതി നൽകി.

തെളിവുകൾ പരിശോധിച്ച കോടതി, തട്ടിയെടുത്ത 1,46,000 ദിർഹം രണ്ട് പ്രതികളും ചേർന്ന് കടയുടമയ്ക്ക് തിരികെ നൽകാനും വിധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *