
സുഹൃത്തിന്റെ കാർ നശിപ്പിച്ചു; യുവതി 1.64 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി
അപകടത്തിൽപ്പെട്ട സുഹൃത്തിന്റെ കാറിന് നഷ്ടപരിഹാരമായി 1,64,000 ദിർഹം നൽകാൻ ഒരു യുവതിയോട് ദുബായ് ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. യുവതി ഓടിച്ച കാർ അപകടത്തിൽ പൂർണ്ണമായും തകരുകയായിരുന്നു.
വാഹനം ഓടിക്കാൻ കൊണ്ടുപോയ യുവതിയുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് കോടതി കണ്ടെത്തി. തുടർന്ന്, വാഹനത്തിന്റെ യഥാർത്ഥ വിലയായ 1,59,000 ദിർഹമും കേസ് വഴിയുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 5000 ദിർഹമും ചേർത്ത് ആകെ 1,64,000 ദിർഹം നൽകാൻ കോടതി ആവശ്യപ്പെട്ടു.
കാർ ഉടമയായ യുവതിയാണ് കോടതിയിൽ പരാതി നൽകിയത്. നഷ്ടപ്പെട്ട വാഹനത്തിന്റെ വിലയായ 1,60,000 ദിർഹമും നഷ്ടപരിഹാരമായി 1,40,000 ദിർഹമും ആവശ്യപ്പെട്ടായിരുന്നു പരാതി. എന്നാൽ വാഹനം വാങ്ങിയതിന്റെ ബിൽ പരിശോധിച്ച കോടതി, കാറിന്റെ വില 1,59,000 ദിർഹമായി നിശ്ചയിക്കുകയും, മാനസിക ബുദ്ധിമുട്ടുകൾക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)