
ഗർഭിണിയാകാൻ ഭയക്കുമോ?; രാജ്യത്ത് പേടിപ്പിക്കുന്ന പ്രസവശസ്ത്രക്രിയാ നിരക്ക്; രാജ്യത്ത് ഇടപെടൽ ആവശ്യമെന്ന് പഠനം, കേരളവും പിന്നിലല്ല
രാജ്യത്ത് പ്രസവശസ്ത്രക്രിയാ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ട് പ്രകാരമാണ് കണക്കുകൾ പുറത്തുവിട്ടത്. 2005-ൽ 8.5 ശതമാനമായിരുന്നത് 2021-ൽ 21.5 ശതമാനമായി കൂടി. പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കും സങ്കീർണത ഒഴിവാക്കാനും ശസ്ത്രക്രിയ അനിവാര്യമാണെങ്കിലും ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്ന 10-15 ശതമാനത്തിലും ഇരട്ടിയാവുന്നതിന് മറ്റുപല ഘടകങ്ങളും സ്വാധീനിക്കുന്നതായി പഠനം പറയുന്നു. അമ്മയ്ക്കും കുഞ്ഞിനുമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ, കൂടിയ ചികിത്സാച്ചെലവും ശസ്ത്രക്രിയയുടെ അനന്തരഫലമാണ്.
ആസ്ത്മ, ബാല്യത്തിലെ പൊണ്ണത്തടി, ടൈപ്പ് വൺ പ്രമേഹം, അലർജി തുടങ്ങിയവ ബാധിക്കാനുള്ള സാധ്യത ശസ്ത്രക്രിയവഴി ജനിച്ച കുഞ്ഞുങ്ങളിൽ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശം പാലിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യയിൽ 2015-16-ൽ 16 ലക്ഷത്തോളം പ്രസവ ശസ്ത്രക്രിയകൾ കുറഞ്ഞേനെയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുവഴി 2586 കോടിയോളം രൂപ അധികച്ചെലവുണ്ടാകുമായിരുന്നില്ല. കേരളത്തിലും സ്ഥിതി മോശമല്ല. അതേസമയം, കേരളത്തിൽ വർഷങ്ങളായി പ്രസവശസ്ത്രക്രിയാനിരക്ക് 40 ശതമാനത്തിലും മേലെയാണ്. ആരോഗ്യവകുപ്പ് ഈയിടെ പുറത്തുവിട്ട കണക്കനുസരിച്ച് (ദേശീയ ആരോഗ്യ മിഷന്റെ ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഡേറ്റ) 2023-24-ൽ 44 ശതമാനം പ്രസവങ്ങളും ശസ്ത്രക്രിയ വഴിയായിരുന്നു. സങ്കീർണ സാധ്യത പ്രതീക്ഷിക്കുന്ന കേസുകളേക്കാൾ ഏറെക്കൂടുതലാണിത്. എന്നാൽ, ഇതുസംബന്ധിച്ച് പഠനങ്ങളോ നിയന്ത്രണസംവിധാനമോ സംസ്ഥാനത്തുണ്ടായിട്ടില്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ 50 ശതമാനത്തിലും മുകളിലാണ് നിരക്ക്. സർക്കാർ മേഖലയിൽ 54%, സ്വകാര്യമേഖലയിൽ 59% എന്നാണ് കണക്ക്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)