ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ; ആറ് മാസത്തിനിടെ യുഎഇ നേരിട്ടത് 33,165 സൈബർ ആക്രമണങ്ങൾ

കഴിഞ്ഞ ആറു മാസത്തിനിടെ യുഎഇ നേരിട്ടത് 33,165 സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. ഇവയിൽ കൂടുതലും തത്സമയം തടയാൻ സാധിച്ചെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ഇതുമൂലം ചില ബാങ്കിന്റെയും ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളുടെയും പ്രവർത്തനം 200 മിനിറ്റിലേറെ തടസ്സപ്പെട്ടു. എന്നാൽ യുഎഇയുടെ സൈബർ വിദഗ്ധർ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞു. 2025ന്റെ ആദ്യ പകുതിയിൽ ആഗോളതലത്തിൽ 80 ലക്ഷത്തോളം സൈബർ ആക്രമണങ്ങളുണ്ടായി. നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ആക്രമണങ്ങൾ പരമ്പരാഗത പ്രതിരോധത്തെ വെല്ലുവിളിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *