തോന്നുംപോലെ വേണ്ട, ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് ഇനി സമയമുണ്ട്; യുഎഇ അതോറിറ്റിയുടെ പുതിയ നീക്കം

ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) പുതിയ നിർദേശങ്ങൾ അനുസരിച്ച്, ഫോൺ വഴിയുള്ള പ്രചാരണ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പ്രധാന നിർദ്ദേശങ്ങൾ


സമയം: ഫോൺ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ രാവിലെ 7നും രാത്രി 9നും ഇടയിൽ മാത്രമേ നടത്താൻ പാടുള്ളൂ.

അനുമതി: അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ യാതൊരു തരത്തിലുള്ള പരസ്യങ്ങളും പ്രചരിപ്പിക്കാൻ പാടില്ല.

പരസ്യങ്ങൾ ഒഴിവാക്കാൻ: ഉപയോക്താക്കൾക്ക് താൽപര്യമില്ലാത്ത പരസ്യ സന്ദേശങ്ങൾ തടയാൻ സൗകര്യമുണ്ട്. ഇതിനായി 7726 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതി.

വിവിധ മേഖലകളിലെ പരസ്യങ്ങൾ തടയാനുള്ള വഴികൾ

നിങ്ങൾക്ക് തടയേണ്ട പരസ്യങ്ങളുടെ മേഖലക്കനുസരിച്ച് താഴെ പറയുന്ന എസ്എംഎസുകൾ 7726 എന്ന നമ്പറിലേക്ക് അയയ്ക്കാം:

എല്ലാ പരസ്യങ്ങളും: “B” എന്ന് അയയ്ക്കുക.

സാമ്പത്തിക സ്ഥാപനങ്ങളുടെ പരസ്യങ്ങൾ: “B Banking” എന്ന് അയയ്ക്കുക.

വിനോദ മേഖലയിലെ പരസ്യങ്ങൾ: “B Tourism” എന്ന് അയയ്ക്കുക.

മറ്റ് മേഖലകൾ: ചാരിറ്റി, വിദ്യാഭ്യാസം, റീട്ടെയിൽസ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരസ്യങ്ങൾ തടയാൻ “B” എന്നതിന് ശേഷം അതത് മേഖലയുടെ പേര് ചേർത്ത് അയയ്ക്കുക. ഉദാഹരണത്തിന്, “B Charity” അല്ലെങ്കിൽ “B Health”.

പരസ്യങ്ങൾ വീണ്ടും ലഭിക്കാൻ


നിലവിൽ പരസ്യങ്ങൾ തടഞ്ഞവർക്ക് അവ വീണ്ടും ലഭിക്കണമെന്നുണ്ടെങ്കിൽ, താഴെ പറയുന്ന കോഡുകൾ ഉപയോഗിക്കാം:

ഇത്തിസലാത്ത്: 7726 എന്ന നമ്പറിലേക്ക് “U eand” എന്ന് അയയ്ക്കുക.

ഡു: 7726 എന്ന നമ്പറിലേക്ക് “U dupromo” എന്ന് അയയ്ക്കുക.

വിർജിൻ: 7726 എന്ന നമ്പറിലേക്ക് “U AD – Virgin” എന്ന് അയയ്ക്കുക.

വിലക്കിയ ശേഷവും പരസ്യ സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അതോറിറ്റിയിൽ പരാതി നൽകാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top