സ്വകാര്യ മേഖലയിൽ കൂടുതൽ യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മാനവ വിഭവശേഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ 50 തൊഴിൽ നിയമന മേളകൾ സംഘടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ മേളകളിൽ 160 സ്വകാര്യ കമ്പനികളാണ് പങ്കെടുത്തത്.
സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാനുള്ള സർക്കാർ സംവിധാനമായ നാഫിസ് (NAFIS) പദ്ധതിയുമായി സഹകരിച്ചാണ് ഈ തൊഴിൽ മേളകൾ സംഘടിപ്പിച്ചത്. വിവിധ എമിറേറ്റുകളിലെ സർക്കാർ കാര്യാലയങ്ങളും മാനവ വിഭവശേഷി വകുപ്പുകളും ഈ പരിപാടിയുടെ ഭാഗമായിരുന്നു.
കമ്പനികൾ നൽകുന്ന തൊഴിലവസരങ്ങൾ, ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുയോജ്യമായ തസ്തികയിൽ തന്നെ നിയമനം നൽകണം എന്നത് മന്ത്രാലയത്തിന്റെ പ്രധാന നയമാണ്. നിയമനത്തിനായുള്ള അഭിമുഖങ്ങൾ വെറും പ്രഹസനമാകരുതെന്നും, എത്ര കമ്പനികൾ യഥാർത്ഥത്തിൽ സ്വദേശികളെ നിയമിച്ചു എന്നും മന്ത്രാലയം തുടർന്ന് പരിശോധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t