യുഎഇയിൽ കനത്ത ചൂട് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 50.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അൽ ഐനിലെ ഉമ്മു അസിമുലിലാണ് ഈ ഉയർന്ന താപനില അനുഭവപ്പെട്ടത്.
ഈ ആഴ്ചയിലും ഇനി വരുന്ന ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യം വേനൽക്കാലത്തിന്റെ പാരമ്യത്തിലേക്ക് കടന്നതായി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, വാരാന്ത്യത്തിൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കഴിഞ്ഞ ആഴ്ചയും ചില ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t