‘ചൂട് അസഹനീയം’; യുഎഇയിൽ വൈകിട്ട് 5 വരെ മരണാനന്തര കർമങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

കടുത്ത ചൂടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ മരണാനന്തര കർമങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫേഴ്സ്, എന്റോവ്മെന്റ്സ് ആൻഡ് സക്കാത്ത് നിർദേശിച്ചു. പ്രാർഥനകളിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം പരിഗണിച്ചാണ് മതകാര്യ വകുപ്പിന്റെ നിർദേശം.

പരേതർക്കു വേണ്ടിയുള്ള നമസ്കാരവും മറ്റു ചടങ്ങുകളും വെയിൽ കൂടുന്നതിനു മുൻപ് പൂർത്തിയാക്കണം. രാവിലെ 9നു മുൻപോ വൈകുന്നേരം 5നു ശേഷമോ ചടങ്ങുകൾ നടത്താം. മൃതദേഹം തുറസായ സ്ഥലങ്ങളിൽ മറവു ചെയ്യുന്നതിനാൽ നേരിട്ടു ജനങ്ങൾക്കു സൂര്യാതപം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സമയ മാറ്റം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top