Posted By user Posted On

പുതുവർഷത്തിൽ യുഎഇയിൽ പ്ലാസ്റ്റിക് കവറുകളുടെ വിൽപന പൂർണമായി നിർത്തുന്നു

പുതുവർഷത്തിൽ പുതിയ മാറ്റത്തിനൊരുങ്ങി യുഎഇ. ഗ്രേഡ് കുറ‍ഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ വിൽപന പൂർണമായി നിർത്താനൊരുങ്ങുകയാണ് യുഎഇയിലെ വ്യാപാര സ്ഥാപനങ്ങൾ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. പുനരുപയോഗ സാധ്യതയുള്ള കവറുകൾ വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് വിൽപന തുടരും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പുതിയ വർഷം പൂർണമായും നിർത്തുമെന്നു റീട്ടെയ്ൽ ശൃംഖലയായ ക്യാരിഫോ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇവർ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കും. ദീർഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ ന്യായമായ നിരക്കിൽ വിൽക്കുന്നത് തുടരും. സാധനങ്ങൾ വാങ്ങാൻ വരുന്നവർ സ്വന്തമായി കവറുകൾ കൊണ്ടുവരണം. കഴിഞ്ഞ വർഷം പുനരുപയോഗ കവറുകളുടെ ഉപയോഗം 87% വർധിപ്പിച്ചതായി ക്യാരിഫോ പ്രതിനിധി പറഞ്ഞു. ഉപഭോക്താക്കൾക്ക് പുനരുപയോഗ ബാഗുകൾ നൽകിയ ആദ്യത്തെ റീട്ടെയ്ൽ ഔട്‌ലെറ്റാണ് ക്യാരിഫോറിന്റേത്. 15 വർഷമായി പ്ലാസ്റ്റിക്കിനു ബദലായി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *