Posted By user Posted On

യുഎഇ; സ്പോൺസർ അറിയാതെ ജോലിചെയ്താൽ പിടിവീഴും; വിസ റദ്ദാക്കും

സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വീസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറിലെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്നും പറഞ്ഞു. വീസ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റിടങ്ങളിൽ ജോലി ചെയ്താലും തൊഴിൽ കരാർ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാൻ മന്ത്രാലയം അനുമതി നൽകി. വിവിധ നിയമലംഘനങ്ങളിൽ തൊഴിൽ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം.
വ്യാജ രേഖകൾ നൽകിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂർവം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കാം.

ജോലിയുടെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്ക് സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലും തൊഴിൽ കരാർ റദ്ദാക്കി പിരിച്ചുവിടാം.

താക്കീത് നൽകണം

തൊഴിൽ കരാറിലെ അടിസ്ഥാന നിയമങ്ങൾ ലംഘിച്ചാൽ രേഖാമൂലം താക്കീത് നൽകണം. 2 തവണ മുന്നറിയിപ്പു നൽകിയിട്ടും ലംഘനം ആവർത്തിച്ചാൽ തൊഴിൽ കരാർ റദ്ദാക്കാം. ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പരസ്യമാക്കുന്നവർക്കും ജോലി പോകും.

ജോലിക്കിടെ ലഹരി വേണ്ട

ജോലിസമയത്ത് ലഹരി ഉപയോഗിക്കുകയോസദാചാര വിരുദ്ധമായി പെരുമാറുകയോ ചെയ്താലും തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലുടമ, മാനേജർ, വകുപ്പ് തലവൻമാർ, സഹപ്രവർത്തകർ എന്നിവരെ കയ്യേറ്റം ചെയ്താലും വീസ റദ്ദാക്കി ജോലിയിൽ നിന്നു പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.

20 ദിവസം വിട്ടുനിന്നാൽ പണി പോകും

തക്കതായ കാരണങ്ങളില്ലാതെ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതും വിനയാകും. വർഷത്തിൽ 20 ദിവസത്തിൽ കൂടുതൽ പലപ്പോഴായി ജോലിയിൽനിന്ന് വിട്ടുനിന്നാൽ തൊഴിൽ കരാർ റദ്ദാക്കാം.

ഒരാഴ്ച തുടർച്ചയായി ജോലിയിൽനിന്ന് മുങ്ങുന്നവരെയും പിരിച്ചുവിടാം. വ്യക്തിപരമായ താൽപര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി പദവി ദുരപയോഗം ചെയ്താലും തൊഴിൽ കരാർ റദ്ദാക്കാനാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *