
യുഎഇയിൽ ഏറ്റവും ഉയർന്ന താപനില : ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 50 ഡിഗ്രി..
യുഎഇ: യുഎഇയിൽ ഇപ്പോൾ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലെ ഹമീം മേഖലയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് 49.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച യുഎഇയിലെ താപനില 50 ഡിഗ്രിക്ക് അടുത്തു. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 2021-ലാണ് ഈ താപനില രണ്ട് തവണ 51 ഡിഗ്രി സെല്‍ഷ്യസ് കടന്നത് . യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയാണ് (എന്‍സിഎം) താപനില രേഖപ്പെടുത്തിയത്. ദുബായില്‍, അതേ ദിവസം ഏറ്റവും ചൂടേറിയ താപനില 47.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)