Posted By user Posted On

fire force യുഎഇയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

ദുബായ് ; യുഎഇയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. ദുബായിലെ അഗ്നിശമന സേനാംഗമായ സർജന്റ് ഒമർ ഖലീഫ അൽ കെത്ബിയാണ് മരിച്ചത്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിവരം ട്വീറ്റ് ചെയ്തത്. അവീർ ഏരിയയിൽ തീപിടുത്തം അണയ്ക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സർജന്റ് ഒമർ ഖലീഫ അൽ കെത്ബിയെ ദുബായ് അഭിമാനത്തോടെ ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു. അൽ കെത്ബിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദുബായ് ഡിഫൻസിലെ സഹപ്രവർത്തകർക്കും അദ്ദേഹം അനുശോചനം അറിയിച്ചു. ദുബായിലെ ആദ്യ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെ (എഫ്ടിഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സർജന്റ് ഒമർ അൽ കെത്ബിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ദുബായുടെ ഓർമയിലും ജനങ്ങളുടെ ഹൃദയത്തിലും ഒമർ ജീവിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അൽ കെത്‌ബിയുടെ പ്രാർഥനയും സംസ്‌കാരവും ശനിയാഴ്ച അൽ ഖിസൈസ് സെമിത്തേരിയിലും അനുശോചനം മിസ്ഹാർ 1 ലും നടന്നു..

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *