Posted By user Posted On

expat യുഎഇയിൽ ഭാര്യയെയും പെൺമക്കളെയും കൊന്ന് പ്രവാസി ഇന്ത്യക്കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവം; പ്രാഥമിക പോസ്റ്റ്‌മോർട്ടം കണ്ടെത്തൽ പുറത്തുവിട്ട് പൊലീസ്

യുഎഇ: ഷാർജയിൽ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തിന്റെ expat പത്താം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം കണ്ടെത്തൽ പോലീസ് പുറത്തുവിട്ടു.യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവരിൽ നിന്ന് കൊലപാതക സമയത്ത് അക്രമത്തിന്റെയോ ചെറുത്തുനിൽപ്പിന്റെയോ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ-സാരി അൽ-ഷാംസാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.45 ന് ഷാർജ പോലീസിന്റെ സെൻട്രൽ ഓപ്പറേഷൻസ് റൂമിന് അൽ-മജാസ് പ്രദേശത്തെ ടവറുകളിലൊന്നിന്റെ പത്താം നിലയിൽ നിന്ന് ഒരാൾ വീണതായി റിപ്പോർട്ട് ലഭിച്ചതായി അൽ-സാരി പറഞ്ഞു. ഒരാൾ കെട്ടിടത്തിൽ നിന്ന് വീണതാണ് സംഭവമെന്നാണ് ആദ്യം അധികൃതർ കരുതിയത്. ബുഹൈറ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗും ദേശീയ ആംബുലൻസിൽ നിന്നുള്ള ടീമുകളും സ്ഥലത്തെത്തി, ആളെ രക്ഷിച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ഐഡറ്റിന്റി അറിയുന്നതിനായി വസ്ത്രം പരിശോധിച്ചപ്പോളാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതിൽ താൻ മരിക്കുന്നതിന് മുൻപ് വീട്ടിൽ വച്ച് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി എന്നായിരുന്നു എഴുതിയിരുന്നത്. തുടർന്ന്, ഇദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് പരിശോധിക്കാൻ പോലീസ് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങി. അപ്പാർമെന്റിലെത്തിയ സംഘം ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. യുവതിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലാണ് നിലവിലുള്ളത്. പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്ന അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും. കുറ്റകൃത്യത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *