Posted By user Posted On

യുഎഇയിലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​സ​ന്ത​കാ​ല അ​വ​ധി​ക്ക്​ തു​ട​ക്കം

യുഎഇയിൽ ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​സ​ന്ത​കാ​ല അ​വ​ധി​ക്ക്​ തു​ട​ക്കം. ചി​ല വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചെ​ങ്കി​ലും വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ക​ഴി​യു​ന്ന​തോ​ടെ മ​റ്റ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​വ​ധി തു​ട​ങ്ങും. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ക​ഴി​യു​ന്ന​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി തു​ട​ങ്ങു​ന്ന​ത്. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​മാ​ണ് ഇ​ത്. ദു​ബൈ കെ.​എ​ച്ച്.​ടി.​എ​ക്ക് കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ മൂ​ന്നാ​ഴ്ച​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ൽ മൂ​ന്നി​ന് തു​റ​ക്കും. അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പി​ന്​ (അ​ഡെ​ക്) കീ​ഴി​ലെ ഏ​ഷ്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​പ്രി​ൽ 10നാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്ന​ത്. ഫീ​സ്​ വ​ർ​ധ​ന​വോ​ടെ​യാ​യി​രി​ക്കും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​ത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *