Posted By user Posted On

airhostes യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഹോസ്റ്റസിനെ ഇന്ത്യയിൽ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാബിൻ ക്രൂ അംഗത്തെ ബെംഗളൂരുവിലെ ബഹുനില കെട്ടിടത്തിന് airhostes താഴെ മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചതിനാൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർദ്ധരാത്രിയോടെയാണ് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ മരിച്ച പെൺകുട്ടി കാമുകനുമായി വഴക്കിട്ട ശേഷം ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. കാമുകൻ ആണ് പെൺകുട്ടി മരിച്ച വിവരം അധികൃതരെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യതയും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. യുവതിയുടെ കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി ദുബായിൽ ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *