Posted By user Posted On

expat പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയിൽ അന്തരിച്ചു

അബുദാബി; പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു. expat പാലക്കാട് കുമ്പിടി പെരുമ്പലം ആനക്കര സ്വദേശി രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. 32 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്തു വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്രഷ് ഫ്രൂട്ട് മാർട്ട് എൽഎൽസിയുടെ മുസഫ ഷാബിയ 12ലെ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. അലിക്കുട്ടിയുടെയും കാരപറമ്പിൽ ഉമൈബയുടെയും മകനാണ്. ഭാര്യ സഫ്ന. ഒരു കുട്ടിയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *