cyber crime
Posted By user Posted On

industrial cyber securityഈ ലിങ്കുകൾ ക്ലിക്ക് ചെയ്യല്ലേ? എട്ടിന്റെ പണി കിട്ടും; വ്യാജ സന്ദേശങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി

വ്യാജ സന്ദേശങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. പ്രമുഖ കൊറിയർ കമ്പനികളുടെindustrial cyber security പേരിലുള്ള വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് താമസക്കാർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ചാർജുകൾ അടയ്ക്കുന്നതിനായി ലിങ്കുകളിൽ ക്ലിക്കുചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തട്ടിപ്പിനെക്കുറിച്ചാണ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയത്.ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സേവനങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളുമായി മാത്രം ബന്ധപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. വ്യാജ സന്ദേശങ്ങളുടെ ഉറവിടവും അത്തരം ലിങ്കുകളും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *