Posted By editor1 Posted On

national dayയു.​എ.​ഇ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

ദു​ബായ്: യു.​എ.​ഇ​യു​ടെ 51ാം ദേ​ശീ​യ​ദി​നം രാ​ജ്യ​ത്തെ​ങ്ങും വ​ർ​ണ​പ്പ​കി​ട്ടോ​​ടെ ആ​ഘോ​ഷി​ച്ചു. ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലും ഭ​ര​ണാ​ധി​കാ​രി​ക​ളും സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മെ​ല്ലാം ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​കൊ​ണ്ട​ത്. ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു​മാ​ണ്​ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളു​മാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ൾ, സം​ഗീ​ത ക​ച്ചേ​രി​ക​ൾ, കു​ടും​ബ സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ധാ​രാ​ളം പേ​രാ​ണ്​ ഓ​രോ എ​മി​റേ​റ്റി​ലും പ​​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന്​ ​ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്ത ദേ​ശീ​യ​ദി​ന പ്ര​ത്യേ​ക ഷോ​യും ശ്ര​ദ്ധേ​യ​മാ​യി. ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം 50ൽ ​അ​ധി​കം ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ്​ ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *