abu dhabi police
Posted By user Posted On

beggersയാ​ച​ക​ർ​ക്കും തെരുവു കച്ചവടക്കാർക്കുമെതിരെ ന​ട​പ​ടി കടുപ്പിച്ച് യുഎഇ

ഷാ​ർ​ജ: യാ​ച​ക​ർ​ക്കും അ​ന​ധി​കൃ​ത തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​തി​രെ നടപടി ശക്തമാക്കി യുഎഇ. ഇതിന്റെ ഭാ​ഗമായി നടന്ന ക്യാമ്പെയിനിൽ ഇതിനോടകം ആയിരത്തിലധികം ആളുകൾ ഷാർജ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം​ത​ന്നെ ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​ന്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത് beggers. യാ​ച​ക​ർ, നി​യ​മ​വി​രു​ദ്ധ​മാ​യി വെ​ള്ള​ക്കു​പ്പി​ക​ൾ, സി​ഗ​ര​റ്റു​ക​ൾ, ന​മ​സ്കാ​ര പാ​യ​ക​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെയാണ് പിടിയിലായത്. 875 പു​രു​ഷ​ന്മാ​രും 236 സ്ത്രീ​ക​ളും ഈ ​വ​ർ​ഷം പി​ടി​യി​ലായിട്ടുണ്ട്. കൂടാതെ ചി​ല യാ​ച​ക​ർ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന്​ കാ​ണി​ക്കാ​ൻ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യാ​ണ്​ ഭി​ക്ഷ യാ​ചി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യാ​ച​ക​രെ പി​ടി​കൂ​ടി​യ​​തോ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. ഷാ​ർ​ജ​യി​ലെ പൊ​ലീ​സ്​ ന​ട​പ​ടി ശ​ക്​​ത​മാ​യ​തോ​ടെ ഭി​ക്ഷാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്നി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ൽ ഭി​ക്ഷാ​ട​ന​ത്തി​നി​ടെ പി​ടി​യി​ലാ​യാ​ൽ മൂ​ന്നു​മാ​സം ത​ട​വും കു​റ​ഞ്ഞ​ത് 5,000 ദി​ർ​ഹം പി​ഴ​യു​മാ​ണ്​ ശി​ക്ഷ. ഭി​ക്ഷാ​ട​ക​രു​ടെ സം​ഘ​ങ്ങ​ളെ ന​യി​ക്കു​ന്ന​വ​ർ​ക്കും രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്ന് ആ​ളു​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​നാ​യി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്കും ആ​റു​മാ​സം ത​ട​വും 1,00,000 ദി​ർ​ഹം വ​രെ പി​ഴ​യും ല​ഭി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *