Posted By user Posted On

dubai police carsസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഇ​നി ഒ​റ്റ ക്ലി​ക്കി​ൽ സ​ഹാ​യ​മെ​ത്തും

ദു​ബായ്: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഇ​നി അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ഒ​റ്റ ക്ലി​ക്കി​ൽ സ​ഹാ​യ​മെ​ത്തി​ക്കുന്ന പദ്ധതിയുമായി ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ ആ​പ്ലി​ക്കേ​ഷ​നി​ലാ​ണ്​ ഇത്തരത്തിലുള്ള പുതിയ ഫീച്ചർ കൂടി ഉൾപ്പെടുത്തിയത് dubai police cars. ‘പ്രൊ​ട്ട​ക്റ്റ് ചൈ​ൽ​ഡ് ആ​ൻ​ഡ് വു​മ​ൺ’ എ​ന്ന പേ​രി​ലു​ള്ള ഫീ​ച്ച​ർ വ​ഴി​യാ​ണ്​ പൊ​ലീ​സി​നോ​ട്​ സ​ഹാ​യം തേ​ടാ​ൻ സാ​ധി​ക്കു​ക. ഈ ​ഫീ​ച്ച​ർ വ​ഴി മെ​സേ​ജ്​ ല​ഭി​ക്കു​ന്ന​തോ​ടെ പൊ​ലീ​സ്​ ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​യാ​ളെ ഉ​ട​ന​ടി ബ​ന്ധ​പ്പെ​ടു​ക​യും ലൊ​ക്കേ​ഷ​നി​ൽ എ​ത്തു​ക​യും ചെ​യ്യും. ദുബായ് പൊലീസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം https://play.google.com/store/apps/details?id=com.dubaipolice.app&hl=en_IN&gl=US

ഈ ആപ്പ് വഴി സഹായം തേടുന്ന ആളിന്റെ ലൊ​ക്കേ​ഷ​ൻ എ​വി​ടെ​യാ​ണെ​ന്ന്​ പൊ​ലീ​സി​ന്​ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ഇ​ത​നു​സ​രി​ച്ച്​ അ​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നോ പ​ട്രോ​ളി​ങ്​ ടീ​മി​ൽ നി​ന്നോ സ​ഹാ​യം ല​ഭ്യ​മാ​ക്കും. പു​തി​യ ഫീ​ച്ച​ർ ആ​ർ​ടി​ഫി​ഷ്യ​ൽ ഇ​ന്‍റി​ജ​ൻ​സ്​ സം​വി​ധാ​ന​വും മ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ ഓ​ഫ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു. 40ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഇതിനോടകം തന്നെ ഈ ആപ്പ് ഡൗ​ൺ​ലോ​ഡ്​ ചെ​യ്തി​ട്ടു​ണ്ട്. അ​റ​ബി, ഇം​ഗ്ലീ​ഷ്, റ​ഷ്യ​ൻ, ജ​ർ​മ്മ​ൻ, ചൈ​നീ​സ്, ഫ്ര​ഞ്ച്, സ്പാ​നി​ഷ് എ​ന്നീ ഏ​ഴ് ഭാ​ഷ​ക​ളി​ൽ ആപ്പിന്റെ സേ​വ​നം ല​ഭ്യ​മാ​ണ്. കൂടാതെ, പെ​ട്ടെ​ന്ന്​ റോ​ഡ്​ അ​ട​ക്കു​ന്ന​തും വ​ലി​യ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ന്ന ഫീ​ച്ച​റും ആപ്പിൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന്​ റോ​ഡ് അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത്​ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ റൂ​മി​ലോ പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തോ​ടെ ആ​പ്പ് വ​ഴി റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

ദുബായ് പൊലീസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം
https://play.google.com/store/apps/details?id=com.dubaipolice.app&hl=en_IN&gl=US

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *