Posted By user Posted On

ദുബായ്: കുഞ്ഞിനെ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾക്ക് ജയിൽ ശിക്ഷ

യുഎഇയിൽ 12,000 ദിർഹത്തിന് ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് ദുബായിൽ വിവിധ രാജ്യക്കാരായ മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് തടവ് ശിക്ഷ. ദുബായ് ക്രിമിനൽ കോടതി പറയുന്നതനുസരിച്ച്, 2021 ലാണ് കേസിന്റെ തുടക്കം. രണ്ട് മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയിരുന്നതായി ഒരു പോലീസുകാരി മൊഴി നൽകി. കുഞ്ഞിനെ രഹസ്യ പോലീസുകാരിക്ക് വിൽക്കാൻ അമ്മയും സമ്മതിച്ചു.

രണ്ടാം പ്രതി കുട്ടിയെ അമ്മയിൽ നിന്ന് കൊണ്ടുവരാനും, മൂന്നാം പ്രതി ജുമൈറ ഏരിയയിൽ കുഞ്ഞിനെ സ്വീകരിക്കാനും എത്തിയിരുന്നു, അവിടെ മൂന്ന് പേരെയും പോലീസ് പതിയിരുന്ന് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുഞ്ഞ് അവിഹിത ബന്ധത്തിന്റെ ഫലമാണെന്നും പണം ആവശ്യമുള്ളതിനാലാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്നും കുട്ടിയുടെ അമ്മ സമ്മതിച്ചു. മൂന്ന് പ്രതികൾക്കും മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം അവരെ നാടുകടത്തും. കുഞ്ഞിനെ പ്രത്യേക ശിശു പരിചരണത്തിൽ പാർപ്പിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *