Posted By user Posted On

സൗജന്യ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യയിൽ സൗജന്യ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്‌. വാട്ട്‌സാപ്പ്, സിഗ്‌നല്‍, ഗൂഗിൽ മീറ്റ് തുടങ്ങിയുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കോളുകള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. സൗജന്യ ഇന്റർനെറ്റ് ഫോൺവിളികളില്‍ നിയന്ത്രണം കൊണ്ടുവരണമെന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ടെലികോം വകുപ്പ് ട്രായിക്ക് ഇൻറർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ഒരു ശുപാർശ അവലോകനത്തിനായി അയച്ചിരുന്നു. നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.

ടെലികോം സേവനദാതക്കളും, ഇന്റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്‌സ്ആപ് അടക്കം ആപുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപറേറ്റര്‍മാര്‍ സര്‍കാരിനോട് ആവശ്യപ്പെടുന്നത്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിന്റെ നീക്കം എന്നാണ് പിടിഐ റിപ്പോര്‍ട് പറയുന്നത്. ടെലികോം ഓപറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ബാധകമായ ഒരേ നിയമങ്ങള്‍ വേണമെന്നും ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസന്‍സ് ഫീ ഇന്റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കണമെന്നുമാണ് ടെലികോം ഓപറേറ്റര്‍മാര്‍ പതിവായി ആവശ്യപ്പെടുന്നത്.

2008ല്‍ ഇന്റര്‍നെറ്റ് കോളിംഗിന് നിശ്ചിത ചാര്‍ജ് (ഇന്റര്‍കണക്ഷന്‍ ചാര്‍ജ്) ട്രായ് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പാക്കിയില്ല. 2016-17 വര്‍ഷങ്ങളിലും ഇതേ ആവശ്യം റെഗുലേറ്ററും സര്‍ക്കാരും ചര്‍ച്ച നടത്തിയപ്പോള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉന്നയിച്ചിരുന്നു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *