Posted By editor1 Posted On

യുഎഇ: ചികിത്സ കിട്ടാതെ എട്ടു വയസ്സുകാരി മരിച്ചു; പിതാവിന് ജയിൽ ശിക്ഷ

യുഎഇയിലെ ദുബായില്‍ ചികിത്സ ലഭിക്കാതെ എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ പിതാവിന് ശിക്ഷ. യൂറോപ്യന്‍ വംശജനായ കുട്ടിയുടെ പിതാവിന് ദുബായ് കോടതി മൂന്നുമാസത്തേക്ക് ജയില്‍ശിക്ഷ വിധിച്ചു. സെറിബ്രല്‍പാള്‍സി ബാധിച്ച പെണ്‍കുട്ടിയെ ചികിത്സിക്കുന്നതില്‍ വീഴ്ചവരുത്തിയതിനാണ് ജയില്‍ ശിക്ഷ നല്‍കിയത്. തക്കസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ് കുട്ടി മരിച്ചതെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.ദത്തെടുക്കല്‍ നിയമലംഘനം, പെണ്‍കുട്ടിയുടെ രോഗവിവരം മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
തന്റെ സഹപ്രവര്‍ത്തകന്റെ ആവശ്യപ്രകാരമാണ് ശാരീരിക പ്രശ്‌നമുള്ള പെണ്‍കുട്ടിയെ ആറുവര്‍ഷംമുമ്പ് ഏറ്റെടുത്തതെന്ന് പ്രതി കോടതിയില്‍ മൊഴിനല്‍കി. എന്നാല്‍, ദത്തെടുക്കല്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് കുട്ടിയെഏറ്റെടുത്തത്. കുട്ടിയെ ഏറ്റെടുത്തതിനുശേഷം സഹപ്രവര്‍ത്തകനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ശാരീരികമായി ബുദ്ധിമുട്ടുന്ന സംസാരിക്കാന്‍ കഴിവില്ലാത്ത പെണ്‍കുട്ടി കണ്ണുകള്‍കൊണ്ടാണ് മറ്റുള്ളവരോട് പ്രതികരിച്ചിരുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ആയമാരുടെ സഹായത്തിലാണ് കുട്ടിയെ പരിചരിച്ചിരുന്നതെന്നും പ്രതി പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. കടുത്ത പനി കാരണമായിരുന്നു കുട്ടിയുടെ മരണംസംഭവിച്ചത്. എന്നാല്‍, അസ്വാഭാവിക മരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം നടത്തുകയും പനിക്ക് ചികിത്സ ലഭ്യമാക്കാന്‍ വൈകിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പനി മൂര്‍ച്ഛിക്കുകയും ഹൃദയം, ശ്വാസകോശ എന്നിവയെ ബാധിക്കുന്ന മറ്റ് അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/Hvn9LidtHi3GTacBJlugvA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *