റിലയൻസ് ജിയോ ഇൻഫോകോം ഏപ്രിൽ– ജൂൺ പാദത്തിൽ 4,335 കോടി രൂപ ലാഭം നേടി. കഴിഞ്ഞ ഡീസംബറിൽ നിരക്കു വർധന നടപ്പാക്കിയതും ഉപയോഗം കൂടിയതുമാണ് ലാഭവർധനയ്ക്കു കാരണം. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 24 ശതമാനം വർധനയാണിത്.
ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 175.70 രൂപയാണ്. ത്രൈമാസത്തിലെ പ്രവർത്തന വരുമാനം 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയാണ്. ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം വയർലൈൻ വിഭാഗത്തിൽ 80 ശതമാനം വിപണി വിഹിതം ജിയോയ്ക്കുണ്ട്. റിലയൻസ് റീട്ടെയിൽ 2061 കോടി രൂപ ലാഭം നേടി. 15,866 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്.
വാട്സാപ് ഒരു മെസേജിങ് ആപ് എന്നതിലുപരിയായി മാറുകയാണ്. ഇപ്പോൾ സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ മെനസ്ട്രൽ സൈക്കിൾ വാട്സാപ്പിൽ ട്രാക്ക് ചെയ്യാം. സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയത്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ് ബിസിനസ് അക്കൗണ്ടിലേക്ക് ഒരു ‘ഹായ്’ അയച്ചുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ പിരീഡുകളെ കുറിച്ച് ഒരു ടാബ് സൂക്ഷിക്കാൻ കഴിയും.
പിരീഡ് ട്രാക്കിങ് ടൂൾ മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാമെന്ന് സിറോണ വാർത്താക്കുറിപ്പിൽ പറഞ്ഞു. ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നിവയാണ് മൂന്ന് കാര്യങ്ങൾ. ഉപയോക്താക്കൾ നേരത്തേ തന്നെ കൃത്യമായ വിവരങ്ങള്‍ നൽകണം. പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വാട്സാപ്പിലൂടെ നൽകേണ്ടതുണ്ട്. ഈ വിവരങ്ങളെല്ലാം ചാറ്റ്ബോട്ട് റെക്കോർഡായി സൂക്ഷിക്കുകയും ഉപയോക്താവിന്റെ ലക്ഷ്യമനുസരിച്ച് റിമൈൻഡറുകളും വരാനിരിക്കുന്ന സൈക്കിൾ തീയതികളും പങ്കിടുകയും ചെയ്യും. വാട്സാപ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് പിരീഡ് ട്രാക്കർ നിർമിച്ചിരിക്കുന്നത്. ഇത് ഒരു ചാറ്റ്ബോട്ട് ഇന്റർഫേസിൽ പ്രവർത്തിക്കുന്നു.
വാട്സാപ്പിൽ ആർത്തവചക്രം എങ്ങനെ ട്രാക്ക് ചെയ്യാം?
നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് 9718866644 ചേർക്കുക
വാട്സാപ്പിൽ ‘Hi’ എന്ന് മെസേജ് അയക്കുക
സിറോണ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് നൽകും
നിങ്ങളുടെ പീരിയഡ്സ് ട്രാക്ക് ചെയ്യാൻ, ചാറ്റ് ബോക്സിൽ ‘പീരിയഡ് ട്രാക്കർ’ എന്ന് മെസേജ് ചെയ്യുക
തുടർന്ന് നിങ്ങളുടെ പീരിയഡ് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും
തൊട്ടുപിന്നാലെ നിങ്ങളുടെ അണ്ഡോത്പാദന വിശദാംശങ്ങൾ, ഫെർടൈൽ വിൻഡോ, അടുത്ത പീരിയഡ്, അവസാന പീരിയഡ് എന്നിവ പോലുള്ള വിശദാംശങ്ങൾ സിറോണ നിങ്ങളെ കാണിക്കും.
ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ വിലക്കുറവുകൾ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ. ഐഫോൺ 11, ഐഫോൺ 12 എന്നിവയ്ക്ക് എല്ലാം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 10 വരെയാണ് ഓഫർ വിൽപ്പന. ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ, ഇമാജിൻ, ക്രോമാ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഇളവുകൾ നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് സിറ്റി ബാങ്കുമായി സഹകരിച്ച് സെയിലിൽ 10% വരെ ഇൻസ്റ്റന്റ് ഓഫറുകളും നൽകുന്നുണ്ട്. ഇതിലൂടെ 2000 രൂപ വരെ ഇളവും നേടാം. മറ്റ് പല ഓഫറുകളും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഫ്ലിപ്കാർട്ട് ഐഫോൺ 11 ഹാൻഡ്സെറ്റ് 42,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. 128 ജിബി സ്റ്റോറേജ് മോഡലിന് 47,999 രൂപയാണ് ഓഫർ വില. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2000 രൂപ അധിക കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ഏകദേശം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഐഫോൺ 11 വില 30,000 രൂപയായി കുറയ്ക്കും. ഐഫോൺ എക്സ്ആറിന് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.
ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 ഹാൻഡ്സെറ്റും കിഴിവോടെ ലഭ്യമാണ്. ഐഫോൺ മോഡൽ 64 ജിബി സ്റ്റോറേജ് വേരിയന്റ് 54,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. 128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വാങ്ങാം. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപ കിഴിവ് ലഭിക്കും.
ഐഫോൺ മോഡലുകൾക്ക് പുറമേ, പോക്കോ, മോട്ടോ, വിവോ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഫ്ലിപേ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ആമസോണും ഈ മാസം അവസാനം പ്രൈം ഡേ വിൽപന നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഗര്‍ഭച്ഛിദ്രത്തിനായുള്ള ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്യും. ഈ വിവരങ്ങള്‍ നിയമവിരുദ്ധമായി ഗര്‍ഭം ഇല്ലാതാക്കുന്ന വ്യക്തികള്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.
ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷലഭിക്കില്ലെന്ന് കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗര്‍ഭചിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി ജിയോ ലോക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആളുകളുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പദ്ധതികള്‍ മനസിലാക്കുന്നതിനായി ഉപയോഗിച്ചേക്കാം എന്ന് കമ്പനി ആശങ്കപ്പെടുന്നു.
അനുചിതമായും അമിതമായും സര്‍ക്കാര്‍ ഉപഭോക്താക്കളുടെ ഡാറ്റ ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ അക്കൗണ്ടിന്റെ ലോക്കേഷന്‍ ഹിസ്റ്ററി ഉപഭോക്താവ് ആക്റ്റിവേറ്റ് ചെയ്താല്‍ മാത്രമേ പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. അല്ലാത്തപക്ഷം ഡിഫോള്‍ട്ട് ആയി അത് ഓഫ് ആയിരിക്കും.
പുതിയ നീക്കത്തിന്റെ ഭാഗമായി ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകള്‍, അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് സ്ഥാപനങ്ങള്‍ പോലുള്ളവ സന്ദര്‍ശിക്കുന്ന വിവരങ്ങള്‍ ഗൂഗിള്‍ ലോക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യും.
അതേസമയം എങ്ങനെയാണ് ഉപഭോക്താക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന് മനസിലാക്കുകയെന്നും അവ ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമോ എന്നും കമ്പനി വ്യക്തമാക്കിയില്ല.
മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഉപകരണമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പറിന് ഇന്ന് സ്മാര്‍ട്‌ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് പറയാനുള്ളത് ഇതാണ്. ‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്ന്.
ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ ഇങ്ങനെ ഒരു നിര്‍ദേശം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ തുറന്നടിച്ച മറുപടി. ‘ നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’
ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.
1973 ലാണ് കൂപ്പര്‍ മോട്ടോറോള ഡൈന ടിഎസി 8000എക്‌സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യമായി നിര്‍മിച്ച ഫോണില്‍ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാന്‍ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോട്ടോറോളയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കയ്യില്‍ കൊണ്ടുനടക്കാവുന്ന പോലീസ് റേഡിയോ സംവിധാനം ഉള്‍പ്പടെയുള്ള വിവിധ ഉപകരണങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
1950 ല്‍ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അദ്ദേഹം കൊറിയന്‍ യുദ്ധകാലത്ത് യുഎസ് നാവിക സേനയില്‍ ചേര്‍ന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോര്‍പ്പറേഷനിലും പിന്നീട് 1954 മിതല്‍ മോട്ടോറോളയിലും പ്രവര്‍ത്തിച്ചു.
ഐഫോണുമായി ബന്ധപ്പെട്ട പുതിയ വാർത്ത പുറത്തുവരികയാണ്. ജപ്പാനില്‍ ഐഫോണ്‍ 13 മോഡലിന്റെ വില 117,800 യെന്‍ (870 ഡോളർ) ആയി വര്‍ധിപ്പിച്ചു. പഴയ വില 99,800 യെന്‍ ആയിരുന്നു. ഡോളറിന്റെ മൂല്യം യെന്നിനെ അപേക്ഷിച്ച് വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം. രൂപയുടെ മൂല്യം ഡോളറിനെതിരെ കുറയുന്നതിനാല്‍ ഇന്ത്യയിലും വില വര്‍ധന വന്നേക്കാമെന്നു സൂചനയുണ്ട്.
ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് 100 ഡോളര്‍ വര്‍ധിപ്പിച്ചേക്കാമെന്ന് നേരത്തേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഏകദേശം 10,000 രൂപയായിരിക്കും ഇന്ത്യയില്‍ വര്‍ധിക്കുക. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വീണ്ടും വില കൂടിയേക്കാം. അതേസമയം, ചില ഐഫോണ്‍ മോഡലുകളുടെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയെങ്കിലും ആനുപാതികമായ കിഴിവൊന്നും ആപ്പിള്‍ ഇതുവരെ രാജ്യത്തെ ഉപഭോക്താക്കൾക്ക് നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
അമേരിക്കയില്‍ ഇപ്പോള്‍ 8.6 ശതമാനം നാണ്യപ്പെരുപ്പം അനുഭവപ്പെടുകയാണ്. ഇത് 1981ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തോതാണ്. എല്ലാത്തരം കമ്പനികളെയും ഇത് ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ ലോക്ഡൗണുകള്‍ മൂലം 800 കോടി ഡോളറിന്റെ നഷ്ടം വരുമെന്ന് ആപ്പിള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയായിരിക്കും നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി. ഇതുമൂലം ഐഫോണുകളുടെ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍, പണക്കാരായ ഉപഭോക്താക്കളുടെ ബലത്തില്‍ ആപ്പിള്‍ നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഇത്തവണ മറികടന്നേക്കുമെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യവില്‍പനയ്ക്ക് എത്തിക്കാനിരുന്ന ഐഫോണ്‍ 14 സീരീസിന്റെ ഓര്‍ഡര്‍ ആപ്പിള്‍ 10 ശതമാനം കുറച്ചെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വേണ്ടത്ര ഘടകഭാഗങ്ങള്‍ കിട്ടുന്നതിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണിത്.
മേരാ പെഹ്‌ല സ്മാര്‍ട് ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്‌വര്‍ക്ക് ആസ്വിദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ( എയര്‍ടെല്‍ ) തുടങ്ങിയ ആകര്‍ഷകമായൊരു ഓഫര്‍ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർടെൽ ഉപയോക്താക്കൾക്കായി പുതിയ സ്മാർട് ഫോണ്‍ ക്യാഷ്ബാക്ക് ഓഫർ കൊണ്ടുവന്നത്.
അതേസമയം പുതിയ 4ജി സ്മാർട് ഫോണുകൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും തുടർന്ന് ഉയർന്ന നിരക്കിലുളള എയർടെൽ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യിപ്പിക്കുക എന്നതായിരുന്നു ഈ ഓഫറിനു പിന്നിലെ ലക്ഷ്യം. ഇതുവഴി എയർടെലിന് സ്ഥിരമായ വരുമാനം നേടാൻ കഴിഞ്ഞു. ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധപ്പിക്കാനും ഈ പ്ലാൻ വഴി സാധിച്ചിരുന്നു. കൂടുതൽ ഉപഭോക്താക്കളെ 4ജി നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരാനും സാധിച്ചു.
ഇത് മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. പന്ത്രണ്ട് ബ്രാൻഡുകളൽ നിന്നുളള 200ലധികം സ്മാര്‍ട് ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel.in/4gupgrade സന്ദര്‍ശിക്കുക.
6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്‌ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിന്റെ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36 മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.
ഉദാഹരണത്തിന്, ഉപഭോക്താവ് 6,000 രൂപയുടെ ഹാൻഡ്സെറ്റാണ് വാങ്ങുന്നതെങ്കില്‍ എയര്‍ടെലിന്റെ ഓരോ പ്രീപെയ്ഡ് റീചാര്‍ജിന്റെയും ഡേറ്റാ ക്വാട്ടയും കോള്‍ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിനൊപ്പം 36 മാസം പൂര്‍ത്തികാക്കുമ്പോള്‍ 6,000 രൂപയും തിരികെ ലഭിക്കും. അതായത് ഡിജിറ്റലായി കണക്റ്റഡായിരിക്കുന്നതിനൊപ്പം ഉപകരണത്തിനു വേണ്ടി മുടക്കിയ പണവും മുഴുവനായും തിരികെ ലഭിക്കും.
ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സൗജന്യമായി ഒറ്റ തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. ഇതുവഴി 4,800 രൂപയുടെ (12,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീന്‍ മാറ്റുന്നതിനുള്ള ചെലവ്) നേട്ടം വേറെയുമുണ്ടാകുന്നു. ഈ സ്‌കീമില്‍ റീചാര്‍ജ് പാക്ക് എടുക്കുന്നതു മുതല്‍ ഉപഭോക്താവിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ 90 ദിവസത്തിനകം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റിന് എന്‍റോള്‍ ചെയ്യാം.
ഡേറ്റ, കോള്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രീപെയ്ഡ് റീചാര്‍ജിലൂടെ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്‌സ് സൗകര്യങ്ങളും ഉപഭോക്താവിന് ആസ്വദിക്കാം. സൗജന്യ വിങ്ക് മ്യൂസിക്ക് വരി, 30 ദിവസത്തേക്ക് ആമസോണ്‍ പ്രൈം വിഡിയോ ട്രയല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
എയർടെൽ ഓഫറിന് കീഴിൽ മൊത്തം പത്ത് പുതിയ 4ജി സ്മാർട് ഫോണുകൾ കൂടി ചേർത്തിട്ടുണ്ട്. ഇറ്റെൽ എ16 പ്ലസ്, ഇറ്റെൽ എ17, ഇറ്റെൽ എ37, ഇറ്റെൽ പി17, നോക്കിയ സി01 പ്ലസ്, ഷഓമി പോകോ എം3 പ്രോ 5ജി, ടെക്നോ പോപ്6 പ്രോ, ഇൻഫിനിക്സ് സ്മാർട് 6 എച്ച്ഡി, മോട്ടൊറോള മോട്ടോ ജി22, ഒപ്പോ എ16ഇ എന്നിവയാണ് ഈ ഹാൻഡ്സെറ്റുകൾ.
ഹോം സെക്യൂരിറ്റി ബ്രാന്‍ഡായ എസ് വിസ് പുതിയ സി1ഐസി-ബി (C1C-B) ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി. ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഫുള്‍എച്ച്ഡിയില്‍ 12 മീറ്റര്‍ റേഞ്ചിലുള്ള നൈറ്റ് വിഷന്‍ പിന്തുണയ്ക്കും. കുറഞ്ഞ പ്രകാശത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതിനാവും.
അതേ സമയം വീടിനുള്ളില്‍ എവിടെയും സി1സി-ബി ക്യാമറ സ്ഥാപിക്കാം. H.265 വീഡിയോ കംപ്രഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പുണ്ടായിരുന്ന സാങ്കേതിക വിദ്യയേക്കാള്‍ (H.264) പകുതി ബാന്‍ഡ് വിഡ്തില്‍ സ്റ്റോറേജിന്റെ പകുതി മാത്രം പ്രയോജനപ്പെടുത്തി മികച്ച ഗുണമേന്മയിലുള്ള ദൃശ്യം ശേഖരിക്കാന്‍ ഇതിനാവും.
ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സ്വയം ഈ ക്യാമറ ഘടിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇതിന് ഒരു മാഗ്നറ്റിക് ബേസും എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന മൗണ്ടിങ് കിറ്റും ഉണ്ട്. ആവശ്യമുള്ള ദിശയിലേക്ക് ഇത് തിരിച്ചുവെക്കാനും എളുപ്പമാണ്.
കൂടുതൽ പ്രത്യേകതകൾ
മോഷന്‍ ഡിറ്റക്ഷന്‍ അനുസരിച്ചുള്ള ഓഡിയോ അലേര്‍ട്ടുകള്‍, ചലനം തിരിച്ചറിഞ്ഞാല്‍ സൈലന്റ്, ഷോര്‍ട്ട് ബീപ്പ്, സൈറണ്‍ എന്നീ മൂന്ന് ഓഡിയോ അലേര്‍ട്ടുകള്‍ മാത്രം നല്‍കുന്ന പ്രൈവറ്റ് മോഡ്.
ഇതിലെ ടൂ വേ ഓഡിയോ സംവിധാനത്തിലൂടെ ദൂരെ നിന്ന് കുടുംബാംഗങ്ങളോട് ഫോണില്‍ സംസാരിക്കുന്ന പോലെ സംസാരിക്കാന്‍ സാധിക്കും. സി1സി-ബി അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളിലൂടെ വോയ്‌സ് കമാന്‍ഡ് വഴി നിയന്ത്രിക്കാനുമാവും.
ഷഓമി അടുത്തയാഴ്ച പുറത്തിറക്കുമെന്നു കരുതുന്ന 12 എസ് സീരീസില്‍ സോണിയുടെ 1-ഇഞ്ച് വലുപ്പമുള്ള ക്യാമറാ സെന്‍സറും ഉണ്ടായേക്കാമെന്ന് സൂചന. സാംസങ് ഗ്യാലക്‌സി എസ് 22 അള്‍ട്രാ തുടങ്ങിയ ചില ഫോണുകളിലുള്ള സെന്‍സറിനേക്കാള്‍ പോലും 1.7 മടങ്ങ് വലുതാണ് സോണിയുടെ ഐഎംഎക്‌സ്989 സെന്‍സര്‍. ഇത് ഉപയോഗിച്ച് സോണിയും (എക്‌സ്പീരിയ പ്രോ-1) അക്വോസും (ആര്‍7) ഫോണുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അവ ഇന്ത്യ അടക്കം പല വിപണികളിലും ലഭ്യമല്ല. പുതിയ സെന്‍സറുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്താന്‍ സാധ്യതയുള്ള ആദ്യ ഫോണ്‍ ഷഓമി 12എസ് അള്‍ട്രാ ആണെന്നു കരുതുന്നു.
ഐക്യൂ വൈകാതെ തന്നെ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറുള്ള പുതിയ ഹാൻഡ്സെറ്റ് ഐക്യൂ 10 പ്രോ വികസിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റ് അതിവേഗ ചാർജിങ് ശേഷിയുള്ള 200W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നും അഭ്യൂഹമുണ്ട്. 200W വയർഡ് ചാർജിങ് പിന്തുണയോടെ ഒരു പുതിയ മുൻനിര ഹാൻഡ്സെറ്റ് വിപണിയിൽ കൊണ്ടുവരാൻ വിവോയും നീക്കം നടത്തുന്നുണ്ട്.
ചൈനീസ് കമ്പനിയുടെ പുതിയ ചാർജർ ഇതിനകം തന്നെ പുതിയ ഹാൻഡ്സെറ്റുകളിൽ പരീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. പുതിയ ചാർജർ ട്രയൽ-പ്രൊഡക്ഷൻ ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്‌റ്റേഷൻ പങ്കിട്ട റിപ്പോർട്ട് പ്രകാരം ചൈനീസ് കമ്പനി 240W (24V / 10A) ചാർജർ നിർമിക്കുന്നുണ്ട് എന്നാണ്. 200W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള പുതിയ ഒരു മുൻനിര സ്മാർട് ഫോണിൽ വിവോ പ്രവർത്തിക്കുന്നതായും നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഈ ഹാൻഡ്‌സെറ്റ് 20V / 10A ഫാസ്റ്റ് ചാർജിങ്ങിനെയും 120W, 80W, 66W ചാർജിങ് റേറ്റുകളുള്ള ബാക്ക്‌വേർഡ് കോംപാറ്റിബിലിറ്റിയെയും പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു.
വിവോ അടുത്തിടെ (വിവോ എക്സ്80) മുൻനിര സ്മാർട് ഫോണുകളുടെ സീരീസ് പുറത്തിറക്കിയിരുന്നു. ടോപ്പ് എൻഡ് വിവോ എക്സ്80 പ്രോ 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 4,700 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.
അടുത്ത തലമുറ ചാർജിങ് വേഗം നൽകാൻ ശ്രമിക്കുന്ന മറ്റൊരു സ്മാർട് ഫോൺ നിർമാതാവാണ് ഐക്യൂ. മുൻകാല റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ 9 പ്രോയുടെ പരിഷ്കരിച്ച് പതിപ്പ് ഐക്യൂ 10 പ്രോയും വരുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റ് 50W അല്ലെങ്കിൽ 60W വയർലെസ് ചാർജിങ് പിന്തുണയ്‌ക്കൊപ്പം 200W ഫാസ്റ്റ് ചാർജിങും വാഗ്ദാനം ചെയ്യുന്നു.