യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഏർപ്പെടുത്തിയ ഈ വർഷത്തെ സസ്റ്റൈനബിലിറ്റി മേക്കേഴ്സ് പുരസ്കാരം തൃശൂർ സ്വദേശിയായ ഡോ. എം.എ ഷിയാദിന് ലഭിച്ചു. യു.എ.ഇയിലെ ഏറ്റവും മികച്ച വെറ്ററിനറി ഡോക്ടർ വിഭാഗത്തിലാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ദുബൈ ജുമൈറ മൻഡറിൻ ഓറിയന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന ക്യാബിനറ്റ് മന്ത്രി ഡോ. ആമിന ബിന്ത് അബ്ദുറഹ്മാൻ അൽ ദാഹാകിയിൽ നിന്നും അദ്ദേഹം പ്രശസ്തി ഫലകവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ (2022-2024) മികച്ച സേവനം മുൻനിർത്തിയാണ് മന്ത്രാലയം ഷിയാദിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്. ഇതിനുമുൻപും എക്സപ്ഷണൽ എംപ്ലോയി, സ്റ്റാർ ഓഫ് എംപ്ലോയി, യുഡിസെർവ് അവാർഡ് തുടങ്ങി മന്ത്രാലയത്തിന്റെ അമ്പതോളം അംഗീകാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് ബിരുദം നേടിയ ഷിയാദ്, ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിൽ യു.എ.ഇ വടക്കൻ മേഖലയിലെ അൽദാരാ ക്വാറന്റൈൻ സെന്ററിലും റാസൽഖൈമ എയർപോർട്ട് ക്വാറന്റൈൻ സെന്ററിലും അനിമൽ റിസോഴ്സ് സ്പെഷ്യലിസ്റ്റായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. തൃശൂർ മുളങ്ങത്തു വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെയും നബീസയുടെയും മകനാണ്. റാക് ന്യൂ ഇന്ത്യൻ സ്കൂൾ അധ്യാപിക അഡ്വ. ശബ്ന ഷിയാദാണ് ഭാര്യ. സിയ ഷിയാദ്, മറിയം ഷിയാദ് എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply