തൊഴിൽ പരാതികൾക്ക് ഇനി പുതിയ നമ്പറുകൾ: 14 ദിവസത്തിനുള്ളിൽ നടപടി

തൊഴിൽ കരാർ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ 80060 എന്ന നമ്പറിലും പ്രവാസി തൊഴിലാളികൾ 046659999 എന്ന നമ്പറിലുമാണ് പരാതികൾ അറിയിക്കേണ്ടത്. ഇതിന് പുറമെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും പരാതികൾ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിൽ തൊഴിലാളിക്കും തൊഴിലുടമയ്ക്കും പരസ്പരം പരാതി നൽകാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പരാതി ലഭിക്കുന്നതോടെ ആദ്യ ഘട്ടമായി ഇരു കക്ഷികൾക്കും സന്ദേശം അയക്കും. തുടർന്ന് പ്രശ്നം സൗഹാർദപരമായി പരിഹരിക്കാൻ നിയമ വിദഗ്ധന്റെ നേതൃത്വത്തിൽ മധ്യസ്ഥത നടക്കും. ഈ ഘട്ടത്തിൽ പരിഹാരം കണ്ടെത്താനാകാത്ത പക്ഷം ഹിയറിങിനായി ഇരു വശങ്ങളെയും വിളിപ്പിക്കും.

മന്ത്രാലയത്തിന്റെ മധ്യസ്ഥതയിലൂടെയും പ്രശ്നം തീരാത്ത സാഹചര്യത്തിൽ കേസ് കോടതിയിലേക്ക് കൈമാറുകയോ ബന്ധപ്പെട്ട വർക്ക് പെർമിറ്റ് റദ്ദാക്കുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത തൊഴിൽ പരാതികളിൽ 98 ശതമാനവും വിജയകരമായി പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു. പരാതിയിൽ സ്വീകരിച്ച നടപടികളുടെ വിവരം 14 ദിവസത്തിനുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ നിലവിലെ സ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരിശോധിക്കാനാകും. വ്യക്തിഗത തൊഴിൽ തർക്കങ്ങൾ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള വിഷയങ്ങളായാണ് പരിഗണിക്കുക. കേസ് പരിഹരിക്കപ്പെടുന്നത് വരെ ഇരു കക്ഷികളും പരസ്പരം ദോഷകരമായ നടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശമുണ്ട്. വേതനം താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നതായി പരാതി ഉയർന്നാൽ മന്ത്രാലയം അത് വിശദമായി പരിശോധിക്കും. കേസിന്റെ കാലയളവിൽ പരമാവധി രണ്ട് മാസത്തേക്ക് ജീവനക്കാരന് വേതനം നൽകേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതലാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) പ്രഖ്യാപിച്ച ഈ ഏകീകൃത സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

രാജ്യമുടനീളം ആരാധനാക്രമങ്ങൾ ഒരുമിപ്പിക്കുകയും വിശ്വാസികൾക്ക് ഒരേസമയം കൃത്യമായ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ എമിറേറ്റിലും ചെറിയ സമയവ്യത്യാസങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് ഇനി മുതൽ ഉച്ചയ്ക്ക് കൃത്യം 12.45-ന് പ്രാർത്ഥനകൾ ആരംഭിക്കുക. ഖുതുബ പൂർണ്ണമായും കേൾക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്ന് ഔഖാഫ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *