യുഎഇയിലെ വാഹന ഉടമകളുടെ ശ്രദ്ധക്ക്! ഇക്കാര്യങ്ങൾ നാളെയ്ക്കുള്ളിൽ മാറ്റണം, അല്ലെങ്കിൽ പിഴ

ഷാർജ: യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വാഹനങ്ങളിൽ പതിപ്പിച്ച എല്ലാതരം സ്റ്റിക്കറുകളും അലങ്കാരങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഡിസംബർ 6, ശനിയാഴ്ചയ്ക്കുള്ളിൽ ആഘോഷങ്ങളുമായി ബന്ധപ്പെട്ട അലങ്കാരങ്ങളെല്ലാം വാഹനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് നിർദേശം. നിശ്ചിത സമയപരിധിക്ക് ശേഷവും അലങ്കാരങ്ങൾ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ തെരുവുകളുടെ വൃത്തിയും ഭംഗിയും നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും എല്ലാ വാഹന ഉടമകളും നിർദ്ദേശങ്ങൾ പാലിക്കണം. ദേശീയ ദിനാഘോഷത്തിനിടെ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ നിരവധി വാഹനങ്ങൾ അടുത്തിടെ ഷാർജ പൊലീസ് പിടിച്ചെടുത്തിരുന്നു. അതിനു പിന്നാലെയാണ് അലങ്കാരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഈ സമയപരിധി പ്രഖ്യാപിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ സാമ്പത്തിക നിയന്ത്രണ അതോറിറ്റിയായി നടിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി രംഗത്ത്. “ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്റ്റ്” എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും www.financialgcc.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ പ്രവർത്തിക്കാനുള്ള യാതൊരു ലൈസൻസും ഈ സ്ഥാപനത്തിനില്ലെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അതോറിറ്റി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സംശയാസ്പദമായ ഏതൊരു സാമ്പത്തിക പ്രവർത്തനവും ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ ഉടൻ അറിയിക്കണമെന്നും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി അപേക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

അമിതാവേശം പണിയായി; ദേശീയ ദിനത്തിൽ നൂറുകണക്കിന് വാഹനങ്ങൾ പിടിയിൽ

ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പൊലീസ് കടുത്ത പരിശോധന നടത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നടത്തിയ പ്രത്യേക നിയന്ത്രണ നടപടികളിൽ രണ്ടുനൂറിലധികം വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. ഷാർജയിൽ അശ്രദ്ധമായി ഓടിച്ച 106 വാഹനങ്ങളും 9 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ദുബായിൽ 49 കാറുകളും 25 മോട്ടോർസൈക്കിളുകളും ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി. ഫുജൈറയിലും പരിശോധന ശക്തമാക്കി 27 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം, ആഘോഷ സമയത്ത് ഫോം സ്‌പ്രേ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനായി 16 പേരെ ഫുജൈറ പൊലീസ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ട്രാഫിക് സുരക്ഷയും പൊതുശാന്തിയും പാലിക്കണമെന്ന് പൊലീസ് ശക്തമായ മുന്നറിയിപ്പും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *