ദുബായ്: ജനുവരി 1, 2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വാറ്റ് (Value Added Tax) നിയമ ഭേദഗതികൾ യു.എ.ഇ. ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. നികുതി നടപടികൾ ലളിതമാക്കാനും സുതാര്യത വർദ്ധിപ്പിക്കാനും നികുതി വെട്ടിപ്പ് തടയാനുമാണ് പുതിയ പരിഷ്കാരങ്ങളെന്ന് അധികൃതർ അറിയിച്ചു.ഫെഡറൽ ഡിക്രി-ലോ നമ്പർ (16) ഓഫ് 2025 പ്രകാരമാണ് മാറ്റങ്ങൾ വരുത്തിയത്. യു.എ.ഇ.യിലെ ബിസിനസുകൾക്കും നികുതിദായകർക്കും നിർണായകമായ ഈ മാറ്റങ്ങൾ പരിശോധിക്കാം,
- വാറ്റ് റീഫണ്ട് സമയപരിധി: 5 വർഷം മാത്രം
നികുതിദായകർക്ക് തിരികെ ലഭിക്കേണ്ട (refundable) വാറ്റ് തുക ക്ലെയിം ചെയ്യുന്നതിന് വ്യക്തമായ അഞ്ചു വർഷത്തെ സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി തീർപ്പാക്കിയ ശേഷം അഞ്ചു വർഷം കഴിഞ്ഞാൽ റീഫണ്ട് തുക ക്ലെയിം ചെയ്യാനുള്ള അവകാശം ഇല്ലാതാകും, ഇതോടെ, പഴയ ക്ലെയിമുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ബിസിനസ് രംഗത്ത് സാമ്പത്തികപരമായ വ്യക്തത ഉറപ്പുവരുത്താനും സാധിക്കും.പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ് (ജനുവരി 1, 2026) അഞ്ച് വർഷം കാലാവധി കഴിഞ്ഞ ക്രെഡിറ്റ് ബാലൻസുകൾ ക്ലെയിം ചെയ്യുന്നതിന് നികുതിദായകർക്ക് ഒരു വർഷത്തെ ട്രാൻസിഷണൽ കാലാവധി (Transition Period) അനുവദിച്ചിട്ടുണ്ട്.
- റിവേഴ്‌സ് ചാർജ് മെക്കാനിസം (RCM) ലളിതമാക്കി
റിവേഴ്‌സ് ചാർജ് മെക്കാനിസത്തിന് കീഴിൽ ബിസിനസുകൾ സ്വയം ഇൻവോയ്‌സുകൾ (Self-Invoices) തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി. പകരം, ഇടപാടുമായി ബന്ധപ്പെട്ട മറ്റ് രേഖകളും (ഇൻവോയ്‌സുകൾ, കരാറുകൾ) മാത്രം സൂക്ഷിച്ചാൽ മതിയാകും. ഇത് നികുതി നടപടിക്രമങ്ങളിലെ ഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
- നികുതി വെട്ടിപ്പിന് കർശന നിയന്ത്രണം
നികുതി വെട്ടിപ്പുമായി ബന്ധമുള്ള ഇടപാടുകൾക്ക് നൽകുന്ന ഇൻപുട്ട് ടാക്സ് കിഴിവുകൾ (Input-Tax Deductions) നിഷേധിക്കാൻ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (FTA) അധികാരം നൽകി. നികുതി വെട്ടിപ്പിന്റെ ഭാഗമാണ് ഒരു ഇടപാട് എന്ന് കണ്ടെത്തിയാൽ, അത് അറിഞ്ഞുകൊണ്ട് കിഴിവ് (deduction) ക്ലെയിം ചെയ്യുന്ന നികുതിദായകർക്ക് അത് നിഷേധിക്കപ്പെടും. ഇതോടെ, നികുതിദായകർ അവരുടെ സപ്ലൈയുടെ നിയമസാധുത ഉറപ്പുവരുത്തേണ്ടത് നിർബന്ധമായി വരും.
- നികുതി റിട്ടേണുകളിലെ പിശകുകൾ ലളിതമായി തിരുത്താം
ചെറിയ പിഴവുകൾ തിരുത്തുന്നതിന് ഇനി മുതൽ സങ്കീർണ്ണമായ വോളണ്ടറി ഡിസ്‌ക്ലോഷർ (Voluntary Disclosure) നടപടിക്രമങ്ങൾ ആവശ്യമില്ല. നികുതി അധികൃതർ നിർവചിച്ചിട്ടില്ലാത്ത പിശകുകൾ നികുതി റിട്ടേൺ (Tax Return) വഴി നേരിട്ട് തിരുത്താൻ പുതിയ നിയമം അനുവദിക്കുന്നു. ഇത് നികുതി തിരുത്തൽ പ്രക്രിയ ലളിതമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യും.
പുതിയ ഭേദഗതികൾ യു.എ.ഇ.യുടെ നികുതി സംവിധാനം അന്താരാഷ്ട്ര നിലവാരവുമായി കൂടുതൽ അടുപ്പിക്കാനും നികുതിദായകരുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജനുവരി 1, 2026-ന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ബിസിനസ്സുകൾ അവരുടെ സാമ്പത്തിക സംവിധാനങ്ങൾ പുതിയ നിയമങ്ങൾക്കനുസൃതമായി തയ്യാറാക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്‍ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്‍വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന
ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply