ആഗോള ടെക് ഭീമനായ ഗൂഗിൾ തങ്ങളുടെ എഐ ഏജന്റായ ജെമിനിയുടെ ഏറ്റവും പുതിയ പതിപ്പായ ജെമിനി 3 അവതരിപ്പിച്ചു. ഏറ്റവും കരുത്തുറ്റ എഐ ടൂൾ എന്ന അവകാശവാദവുമായാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്.
ജെമിനി ആപ്പ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തതായും കൂടുതൽ ഇന്ററാക്ടീവും വിഷ്വൽ (ദൃശ്യപരവുമായ) ഫീച്ചറുകൾ ഉൾപ്പെടുത്തിയതായും ഗൂഗിൾ അറിയിച്ചു. ഗൂഗിൾ സെർച്ചിലെ എഐ മോഡിലും ഈ പുതിയ പതിപ്പ് ലഭ്യമാകും.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
- ജനറേറ്റീവ് ഇന്റർഫേസ് (Generative Interface)
ജെമിനി 3-ലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ ജനറേറ്റീവ് ഇന്റർഫേസ് ആണ്.
മെച്ചപ്പെടുത്തിയ യുഐ (UI): ആപ്പിന് കൂടുതൽ വൃത്തിയുള്ളതും ആധുനികവുമായ രൂപം (Clean, Modern Look) നൽകിയിട്ടുണ്ട്. ചാറ്റുകൾ എളുപ്പത്തിൽ ആരംഭിക്കാനും ഇമേജുകൾ, വീഡിയോകൾ എന്നിവ നിർമ്മിക്കാനും സാധിക്കും.
കസ്റ്റമൈസ്ഡ് പ്രതികരണം: ഏത് പ്രോംപ്റ്റിനോടും കസ്റ്റമൈസ്ഡ് ആയി പ്രതികരിക്കാൻ ഈ ഇന്റർഫേസിന് കഴിയും. വെബ് പേജുകൾ, ഗെയിമുകൾ, ടൂളുകൾ, ആപ്ലിക്കേഷനുകൾ എന്നിവയെല്ലാം ഓട്ടോമാറ്റിക്കായി ഡിസൈൻ ചെയ്യാനും ഇതിന് സാധിക്കും.
വിഷ്വൽ ലേഔട്ട്: ഡൈനാമിക് വ്യൂ (Dynamic View) നൽകുന്ന വിഷ്വൽ ലേഔട്ട് കോഡിംഗ്, പ്ലാനിങ് തുടങ്ങിയ കാര്യങ്ങളിൽ പുതിയൊരു അനുഭവം കൊണ്ടുവരാൻ സഹായിക്കും.
- ജെമിനി ഏജന്റ് (Gemini Agent)
ആപ്പിനുള്ളിൽ തന്നെ മൾട്ടി സ്റ്റെപ്പ് ടാസ്കുകൾ (Multi-step tasks) ചെയ്യാൻ കഴിയുന്ന ജെമിനി ഏജന്റ് എന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ ആപ്പുകളിലേക്ക് കണക്ട് ചെയ്ത് കലണ്ടറും മറ്റും എളുപ്പത്തിൽ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. - ‘മൈ സ്റ്റഫ്’ ഫോൾഡർ
ഉപയോക്താക്കൾക്കായി ‘മൈ സ്റ്റഫ്’ എന്ന പേരിൽ പുതിയൊരു ഫോൾഡർ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗൂഗിൾ ഷോപ്പിങ് ഗ്രാഫിന്റെ (Google Shopping Graph) സഹായത്തോടെ ഓൺലൈൻ ഷോപ്പിങ് കൂടുതൽ എളുപ്പമാക്കാനും ജെമിനി 3 സഹായിക്കും.
ജെമിനി പ്ലാറ്റ്‌ഫോമിനെ കൂടുതൽ മികച്ച വിഷ്വൽ എക്സ്പീരിയൻസ് നൽകുന്ന ഒരു ടൂളായി മാറ്റുകയാണ് പുതിയ അപ്‌ഡേറ്റിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.

Leave a Reply