പ്രാദേശിക വിപണിയിലേക്ക് വിഷാംശമുള്ള ലഹരിവസ്തുക്കൾ കടത്താൻ മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്ന പുതിയതും തന്ത്രപരവുമായ രീതികൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. അവിശ്വസനീയമായ ഈ കടത്ത് രീതികൾ സാധാരണക്കാർക്ക് ഒരു ദോഷവും ഉണ്ടാക്കാത്ത ഉത്പന്നങ്ങൾ പോലെയാണ് തോന്നുക. യുവാക്കൾ പതിവായി ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്യുന്ന എനർജി ഡ്രിങ്ക്‌സ് പോലുള്ള സാധാരണ ഉത്പന്നങ്ങളിൽ ഒളിപ്പിച്ചാണ് ഇപ്പോൾ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. ദുബായ് ഡ്രഗ്‌സ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ അബ്ദുള്ള സാലിഹ് അൽ റൈസി പറയുന്നതനുസരിച്ച്, ഈ സിന്തറ്റിക് മയക്കുമരുന്നുകൾ ഇപ്പോൾ “അമ്പരപ്പിക്കുന്ന പുതിയ രൂപങ്ങളിൽ” നിർമിക്കപ്പെടുന്നു: ഉയർന്ന വീര്യമുള്ള രാസവസ്തുക്കൾ ലയിപ്പിച്ച സാധാരണ കടലാസ് ഷീറ്റുകൾ ആക്കിയാണ് ഒരു രീതി. പ്രശസ്ത ബ്രാൻഡുകളുടെ ലോഗോ പതിച്ച വ്യാജ എനർജി ഡ്രിങ്ക്‌സുകളിലും ലഹരിവസ്തുക്കൾ കലർത്തുന്നു. “ഈ വസ്തുക്കളെ കൂടുതൽ അപകടകരമാക്കുന്നത്,” അൽ റൈസി മുന്നറിയിപ്പ് നൽകി, “അവയ്ക്ക് നിറമോ, രുചിയോ, മണമോ ഇല്ല എന്നതാണ്. ഉപഭോക്താവ് അറിയാതെ പാനീയങ്ങളിൽ ഇത് കലർത്താൻ സാധിക്കും. ഇത് പെട്ടെന്ന് ബോധക്ഷയം ഉണ്ടാക്കുകയും ഇരകളെ പൂർണ്ണമായും അപകടാവസ്ഥയിലാക്കുകയും ചെയ്യുന്നു.” ലഹരിവസ്തുക്കൾ വിൽക്കുന്നവർ കൗമാരക്കാരെയും യുവജനങ്ങളെയും ആകർഷിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സുഹൃത്തുക്കളുടെ സ്വാധീനവും ഉപയോഗിക്കുന്നതായും അൽ റൈസി ഊന്നിപ്പറഞ്ഞു. “ഒരൊറ്റ തവണ മാത്രം ഉപയോഗിക്കാൻ” പ്രേരിപ്പിച്ചാണ് ഇവർ കെണിയിൽപ്പെടുത്തുന്നത്. ഇത് നിരവധി വാഗ്ദാനമുള്ള ജീവിതങ്ങളെ നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഭാഗ്യം ഇങ്ങനെ വരുമോ?! വിശ്വസിക്കാനാവാതെ യുഎഇയിലെ പ്രവാസി: ബിഗ് ടിക്കറ്റിൽ വമ്പൻ സമ്മാനം!
കഴിഞ്ഞ 25 വർഷമായി ദുബായിൽ താമസിക്കുന്ന ലെബനീസ് മാർക്കറ്റിങ് പ്രൊഫഷണലായ ചുക്രി ഹെലയേൽ (57) വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ 50,000 ദിർഹം (Dh50,000) സമ്മാനം നേടി. വർഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന ഹെലയേലിന് ഒടുവിൽ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം ഷോയുടെ അവതാരകൻ റിച്ചാർഡ് വിളിച്ചറിയിച്ചപ്പോൾ ആശ്ചര്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. “നിങ്ങൾ കാര്യമായിട്ടാണോ? അവിശ്വസനീയം, നന്ദി,” ഹെലയേൽ പറഞ്ഞു. ടിക്കറ്റ് നമ്പർ 401060 ആണ് സമ്മാനാർഹമായത്.
“ഒരുപാട് കാലമായി ദുബായിൽ താമസിക്കുന്നതുകൊണ്ട് ബിഗ് ടിക്കറ്റിനെക്കുറിച്ച് എനിക്കറിയാം. അങ്ങനെയാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്,” അദ്ദേഹം വ്യക്തമാക്കി. “ഇത്രയും വർഷത്തെ ശ്രമത്തിന് ശേഷം, ഞാൻ വിജയിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ വന്നപ്പോൾ എനിക്ക് അത്ഭുതമായി! ആദ്യം ഇതൊരു തട്ടിപ്പായിരിക്കുമോ എന്ന് കരുതി. എന്നാൽ അത് സ്ഥിരീകരിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി, എങ്കിലും എനിക്കിപ്പോഴും അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.” പല വിജയികളെയും പോലെ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ചേർന്നല്ല, മറിച്ച് ഒറ്റയ്ക്കാണ് ഹെലയേൽ ടിക്കറ്റ് വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചാൽ ചെയ്യാനുള്ള പദ്ധതികളാണ് താൻ ആസൂത്രണം ചെയ്തിരുന്നതെന്നും അതുകൊണ്ട് ഈ സമ്മാനത്തുക എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്തായാലും, തീർച്ചയായും ബിഗ് ടിക്കറ്റിൽ എൻ്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരും. മറ്റുള്ളവരോട് എനിക്ക് പറയാനുള്ള സന്ദേശം ഇതാണ്: നിങ്ങൾ ടിക്കറ്റെടുക്കാൻ ആ ധൈര്യം കാണിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്ത് നേടാൻ കഴിയുമെന്ന് ഒരിക്കലും അറിയില്ല,” ഹെലയേൽ കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പിതാവും മകനും ചേർന്ന് ആക്രമണം: പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധി
പിതാവും മകനും ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന് 10 ശതമാനം സ്ഥിര വൈകല്യം സംഭവിച്ച സംഭവത്തിൽ പ്രതികൾ നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു.
ആക്രമണത്തിൽ വലതു കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു 10 ശതമാനം വൈകല്യം സംഭവിച്ചതായി കോടതി കണ്ടെത്തി. കൈയിലെ പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടെങ്കിലും, സ്ഥിര വൈകല്യം ഉണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ അഞ്ചുലക്ഷം ദിർഹം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൂടാതെ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശയും ആവശ്യപ്പെട്ടിരുന്നു.
മുന്‍പ്, ക്രിമിനല്‍ കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 21,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിവിൽ ഫാമിലി കോടതി മൊത്തം 51,000 ദിർഹം നഷ്ടപരിഹാരം ലഭിക്കാനവകാശമുണ്ടെന്ന് വിധിച്ചു. ഇതിൽ ക്രിമിനല്‍ കോടതി വിധിച്ച 21,000 ദിർഹത്തിന് പുറമെ 30,000 ദിർഹം കൂടി പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. മകൻ പ്രായപൂർത്തിയാകാത്തതിനാൽ നഷ്ടപരിഹാര തുക നൽകാനുള്ള ഉത്തരവാദിത്വം പിതാവിനാണെന്നും കോടതി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply