അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.
തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ അണച്ച ശേഷം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഗോഡൗണിൽ നിന്നും പുക പുറന്തള്ളുന്നതിനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “മുസഫയിലെ ഒരു ഗോഡൗണിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടിത്തം അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് നിയന്ത്രണത്തിലാക്കി. ദയവായി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
മുസഫയിൽ 2025 മെയ് മാസത്തിലും ഒരു ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല. അതേ മാസം തന്നെ ഈ പ്രദേശത്തെ ഒരു കടയിലും തീപിടിത്തമുണ്ടായി. അതും വിജയകരമായി നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ പ്ലാന്‍ ഉണ്ടോ? കേരളത്തിലെ നിയമത്തില്‍ അടിമുടി മാറ്റം
നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം നൽകുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടെസ്റ്റിലെ മാറ്റങ്ങൾ- ചോദ്യങ്ങളുടെ എണ്ണം: നിലവിലുണ്ടായിരുന്ന 20 ചോദ്യങ്ങൾ 30 ആയി ഉയർത്തി, പാസ് മാർക്ക്: 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. സമയപരിധി: ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി വർധിപ്പിച്ചു. MVD ലീഡ്സ് മൊബൈൽ ആപ്പ്- പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് MVD ലീഡ്സ് എന്നൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിൽ 500ൽ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്. ഇതിൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ നിലവിലുള്ള ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യം ഒഴിവാകും. ആപ്പ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കൺസഷൻ ലഭിക്കുന്നതിനുള്ള സൗകര്യവും പരിഗണനയിലുണ്ട്. DOWNLOAD APP https://play.google.com/store/apps/details?id=co.infotura.leads പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് പരിശീലകരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ പരീക്ഷ പാസാകണം. അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ പരിശീലകർ ഈ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മോട്ടോർ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന
പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്‌പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്‌പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്‌പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്‌പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്‌പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
Leave a Reply